മാധ്യമപ്രവർത്തകയോട് ഒ പനീർ സെൽവം പറഞ്ഞത്!! 'ജയലളിതയ്ക്ക് സംഭവിച്ചതെന്തെന്ന് അറിയില്ല'വീഡിയോ കാണാം...
ഓൺ ലൈൻ മാധ്യമത്തിന് നൽകിയ 'ലൈവ്' അഭിമുഖത്തിൽ ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലാണ് പനീർ സെൽവം നടത്തിയത്
ചെന്നൈ: മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ശശികലയ്ക്ക് എതിരെ ആഞ്ഞടിച്ച ഒ പനീര്‍സെല്‍വം മറ്റ് ചില സുപ്രധാന വെളിപ്പെടുത്തല്‍ കൂടി നടത്തുന്നു. ദി ന്യൂസ് മിനുട്ട് ചീഫ് എഡിറ്റര്‍ ധന്യാ രാജേന്ദ്രന് അനുവദിച്ച മൊബൈല്‍ ഇന്റര്‍വ്യൂവില്‍ ആണ് ഒപിസിന്റെ തുറന്ന് പറച്ചില്.
ഒ പനീര്‍സെല്‍വവുമായി ധന്യരാജേന്ദ്രന്‍ നടത്തിയ അഭിമുഖത്തിന്റെ പൂര്‍ണ രൂപം ഇതാ..

ധന്യരാജേന്ദ്രന്‍- നിയമസഭയില്‍ വ്യക്തമായ ഭൂരിപക്ഷം ഉണ്ടെന്ന് താങ്കള്‍ വ്യക്തമാക്കി കഴിഞ്ഞല്ലോ, എങ്ങനെയാണ് ഈ ഭൂരിപക്ഷം താങ്കള്‍ ഉറപ്പിക്കാന്‍ പോകുന്നത് ?
പനീര്‍ സെല്‍വം - നിയമസഭയില്‍ എനിക്ക് വ്യക്തമായ ഭൂരിപക്ഷം ഉണ്ട്. എല്ലാവരും എനിക്ക് പിന്തുണ നല്‍കും. വൈകാതെ ആ കാഴ്ച നിങ്ങള്‍ക്ക് കാണാനാവും.

ധന്യ- താങ്കളുടെ നീക്കങ്ങള്‍ക്ക് പിന്നില്‍ ഡിഎംകെ ആണെന്നാണ് ശശികലയുടെ ആരോപണം. അതിനെ എങ്ങനെ കാണുന്നു.?
പനീര്‍സെല്‍വം - ഈ ആരോപണത്തിന് ഒരു അടിസ്ഥാനവും ഇല്ല

ധന്യ- മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണം സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണത്തിന് ഇന്ന് താങ്കള്‍ ഉത്തരവ് ഇട്ടൂ. എന്തുകൊണ്ടാണ് ഇത്രയും നാള് ആ കാര്യം ചെയ്യാതിരുന്നത്. ?
പനീര്‍സെല്‍വം- അമ്മയുടെ രോഗത്തെ കുറിച്ചും രോഗാവസ്ഥയെ കുറിച്ചും കഴിഞ്ഞ ദിവസം ഡോ. റിച്ചാര്‍ഡ് ബെയ്ലി വിശദീകരിച്ചത്. ഇതേ തുടര്‍ന്ന് ജനങ്ങള്‍ക്ക് പല സംശയങ്ങളും ഉണ്ടായി. പലരും പല ആശങ്കകളും എന്നോട് പങ്കുവെച്ചു. അമ്മയുടെ മരണം സംബന്ധിച്ച് ജനങ്ങള്‍ക്കുള്ള സംശയങ്ങള്‍ ദുരൂഹരിക്കാന് വേണ്ടിയാണ് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്.

ധന്യ- പക്ഷേ താങ്കള്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നല്ലോ, എന്നിട്ടും...?
പനീര്‍സെല്‍വം- ഞാന്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നു. എന്നാല്‍ അമ്മയെ കാണാന്‍ എന്നെ അനുവദിച്ചിരുന്നില്ല.അവിടെ ഉണ്ടായിരുന്നവരും ഡോക്ടര്‍മാരും പറഞ്ഞ അറിവ് മാത്രമേ എനിക്കും ഉള്ളൂ.
ധന്യ- ആശുപത്രിയിൽ വെച്ച്നിങ്ങള് ഒരിക്കല്‍ പോലും കണ്ടിട്ടില്ലേ അമ്മയെ കണ്ടിട്ടില്ലേ...!!!
പനീര്‍സെല്‍വം- ഇല്ല, അസുഖ ബാധിതയായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ കിടന്ന അമ്മയെ(ജയലളിതയെ) ഞാന്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ല, കാണാന്‍ അനുവദിച്ചിട്ടില്ല.
അഭിമുഖത്തിന്റെ വീഡിയോ കാണാം...
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications