കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെദിയൂരപ്പയുമായി കൂടിക്കാഴ്ച നടത്തി കോൺഗ്രസ് എംഎൽഎ;ഡികെയുടെ വിശ്വസ്ത..ഇത് തന്ത്രമോ? ചർച്ച

Google Oneindia Malayalam News

ബെംഗളൂരു; മുൻ ബിജെപി മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുമായി കോൺഗ്രസ് നേതാവും ബെലഗാവി എംഎൽഎ ലക്ഷ്മി ഹെബ്ബാൾക്കൾ നടത്തിയ കൂടിക്കാഴ്ച ചർച്ചയാകുന്നു.യെദ്യൂരപ്പയുടെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച.
കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡികെ ശിവകുമാറിന്റെ വിശ്വസ്തയായ നേതാവാണ് എംഎൽഎയായ ലക്ഷ്മി.അതുകൊണ്ട് തന്നെ നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് ഡികെയുടെ 'തന്ത്രങ്ങളുടെ' ഭാഗമായാണോ കൂടിക്കാഴ്ച എന്ന ചോദ്യമാണ് ഉയരുന്നത്.

1


മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി നിർത്തിയിൽ ബി ജെ പി നേതൃത്വത്തോട് യെദിയൂരപ്പയ്ക്ക് കടുത്ത അതൃപ്തിയുണ്ട്. തന്റെ രാഷ്ട്രീയ പിൻഗാമിയായ മകൽ വിജേന്ദ്രയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം യെദിയൂരപ്പ മുന്നോട്ട് വെച്ചിരുന്നുവെങ്കിലും ഈ ആവശ്യവും നേതൃത്വം പരിഗണിച്ചിരുന്നില്ല. ഈ അതൃപ്തികൾ മുതലെടുക്കാനാണോ കോൺഗ്രസ് നീക്കം എന്ന അഭ്യൂഹങ്ങളാണ് കൂടിക്കാഴ്ചയോടെ ശക്തമായിരിക്കുന്നത്.

2

മുതിർന്ന നേതാവ് യെദിയൂരപ്പ സംസ്ഥാനത്തെ പ്രബല വിഭാഗമായ ലിംഗായത്ത് സമുദായാംഗമാണ്. യെദിയൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയതിൽ കടുത്ത പ്രതിഷേധമായിരുന്നു സമുദായത്തിലെ പ്രമുഖർ ഉയർത്തിയത്. യെദിയൂരപ്പയ്ക്ക് അർഹമായ പരിഗണന നൽകിയില്ലേങ്കിൽ അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി തിരിച്ചടി നേരിടുമെന്നതടക്കമുള്ള വെല്ലുവിളികൾ സമുദായാംഗങ്ങൾ ഉയർത്തിയിരുന്നു. ഈ സാഹചര്യം അനുകൂലമാക്കി ലിംഗായത്ത് വോട്ടുകള്‍ സമാഹരിക്കാന്‍ കോണ്‍ഗ്രസിന് പദ്ധതിയുണ്ട്.ഇതിന്റെ ഭാഗാമയിട്ടാണ് കൂടിക്കാഴ്ച എന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്.

3

എന്നാൽ അഭ്യൂഹങ്ങൾ തള്ളി ലക്ഷ്മി ഹെബ്ബാൽക്കർ രംഗത്തെത്തി. കൂടിക്കാഴ്ചയിൽ യാതൊരു രാഷ്ട്രീയവുനില്ലെന്ന് എംഎൽഎ പ്രതികരിച്ചു. സമുദായത്തിലെ മുതിർന്ന അംഗമാണ് യെദിയൂരപ്പ. പ്രത്യയശാസ്ത്ര പരമായി രണ്ട് തലത്തിൽ നിൽക്കുന്നവരാണെങ്കിലും മറ്റ് പല കാര്യങ്ങളിലും അദ്ദേഹത്തിൽ നിന്നും താൻ ഉപദേശം സ്വീകരിക്കാറുണ്ട്, ലക്ഷ്മി പറഞ്ഞു. ബെംഗളൂരുവിൽ വരുമ്പോഴെല്ലാം അദ്ദേഹത്തെ കാണാറുണ്ട്. ഗുരുപൂർണിമ ആയതിനാൽ അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങാനാണ് താൻ എത്തിയതെന്നും അവർ പറഞ്ഞു.

4

ലിംഗായത്ത് വിഭാഗത്തിലെ ഉപവിഭാഗമായ പഞ്ചമസാലിസിൽ സമുദായാംഗമാണ് ലക്ഷ്മി. നേരത്തേ 2എ കാറ്റഗറിയിൽ തങ്ങൾക്ക് സംവരണം നൽകുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിരുന്നുവെന്നും എന്നാൽ ചില രാഷ്ട്രീയ കാരണങ്ങളാൽ അത് നടന്നില്ലെന്നും ലക്ഷ്മി പറഞ്ഞു. എന്നാൽ ഉടൻ തന്നെ സംവരണം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അവർ പറഞ്ഞു.

5

അതേസമയം യെദിയൂരപ്പ-ഹെബ്ബാൾ കൂടിക്കാഴ്ച തന്റെ അറിവോടെയല്ലെന്ന് ഡികെ ശിവകുമാറും പ്രതികരിച്ചു. കൂടിക്കാഴ്ചയ്ക്ക് പിന്നിൽ രാഷ്ട്രീയമുണ്ടോ അതോ മറ്റെന്തിലും കാരണമാണോയെന്ന് വ്യക്തമല്ല. ഒരുപക്ഷേ മുതിർന്ന നേതാവിൽ നിന്നും അനുഗ്രഹം വാങ്ങാൻ പോയതായിരിക്കാം. രാഷ്ട്രീയ ദേദമന്യേ സമുദായത്തിലെ പ്രമുഖരെ നേതാക്കൾ പരസ്പരം സന്ദർശിക്കാറുണ്ട്. അതിന് വലിയ വാർത്താപ്രാധാന്യം നൽകേണ്ട ആവിശ്യമില്ലെന്നും ഡികെ ശിവകുമാർ പറഞ്ഞു.

'കോണ്‍ഗ്രസ് ഐസിയുവില്‍'... കെ മുരളീധരന് വിമര്‍ശനം... ഫേസ്ബുക്കിലാണോ തീരുമാനം എടുത്തത്?'കോണ്‍ഗ്രസ് ഐസിയുവില്‍'... കെ മുരളീധരന് വിമര്‍ശനം... ഫേസ്ബുക്കിലാണോ തീരുമാനം എടുത്തത്?

6

അടുത്ത വർഷമാണ് കർണാടകത്തിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. എന്തുവിലകൊടുത്തും ഭരണം നേടിയെടുക്കാനുള്ള തീവ്രശ്രമങ്ങളാണ് കോൺഗ്രസ് നടത്തുന്നത്. തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കൊനുഗലുവാണ് കോൺഗ്രസിന് വേണ്ടി തന്ത്രം മെനയുന്നത്. ജനവികാരം അറിയാൻ പ്രത്യേക സർവ്വേ നടത്തി അതിനനുസൃതമായി വ്യക്തമായ പദ്ധതികളാണ് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് കോൺഗ്രസ് ഒരുക്കുന്നത്. ബിജെപിക്കെതിരെ തനിച്ച് പോരാടുമെന്നാണ് കോൺഗ്രസ് ആവർത്തിക്കുന്നതെങ്കിലും വരും തിരഞ്ഞെടുപ്പിൽ ജെ ഡി എസുമായി സഖ്യത്തിൽ കോൺഗ്രസ് മത്സരക്കുമോയെന്ന് ഉറ്റുനോക്കപ്പെടുന്നുണ്ട്. 2018 ൽ തനിച്ചായിരുന്നു കോൺഗ്രസ് മത്സരിച്ചത്. എന്നാൽ കേവല ഭൂരിപക്ഷം നേടാനാകാതിരുന്നതോടെ ജെ ഡി എസുമായി സഖ്യത്തിൽ അധികാരത്തിലേറുകയായിരുന്നു.

വ്യത്യസ്ത ലുക്കിൽ അന്ന ബെൻ; നോട്ടം കൊണ്ട് കീഴ്പ്പെടുത്തിയോ? വൈറൽ ഫോട്ടോഷൂട്ട്

English summary
ongress MLA Laxmi Hebbalkar's visit former CM BS Yediyurappa;sparks speculation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X