ഇന്ത്യയില്‍ നില്‍ക്കണമെങ്കില്‍ ഭാരത് മാതാ കി ജയ് വിളിക്കണമെന്ന് കേന്ദ്രമന്ത്രി, വിവാദം
ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ രാജ്യത്ത് തുടരുന്നതിനിടെ വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി. ഇന്ത്യയില്‍ നില്‍ക്കണമെങ്കില്‍ ഭാരത് മാതാ കി ജയ് വിളിക്കണമെന്ന് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. എബിവിപിയുടെ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ഈ രാജ്യത്തിന് മുന്നില്‍ ഇപ്പോഴുള്ള വെല്ലുവിളി എന്താണ്? ഒരുവശത്ത് രാജ്യത്തിന്റെ പൗരത്വം. അതു പരിഗണിക്കണോ വേണ്ടയോ? ഉദ്ധം സിങ്ങിന്റെ ജീവത്യാഗം പാഴാക്കണോ? ഭഗത് സിങ്ങിന്‍റെ ത്യാഗം പാഴാക്കണോ? നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ത്യാഗം പാഴാക്കണോ?സ്വാതന്ത്ര്യത്തിനായി പോരാടിയത് കോടിക്കണക്കിന് ആളുകളാണ്. സ്വാതന്ത്ര്യത്തിന് 70 വർഷത്തിനുശേഷം, ഈ രാജ്യം നമ്മുടെ പൗരന്മാരെ കണക്കാക്കണോ വേണ്ടയോ ?
ഈ രാജ്യം ഒരു സത്രമാക്കി മാറ്റണോ?, ധര്‍മ്മേന്ദ്ര പ്രധാന്‍ ചോദിച്ചു.

ഈ രാജ്യത്ത് വരുന്ന ആരെയും ഇവിടെ താമസിക്കാൻ അനുവദിക്കണോ? ഈ വെല്ലുവിളിയെ നാം നേരിടണം ഇന്ത്യയിൽ ഭാരത് മാതാ കി ജയ് എന്ന് പറയേണ്ടി വരും. അവര്‍ക്ക് മാത്രമേ ഇവിടെ താമസിക്കാൻ കഴിയൂ.
വർദ്ധിച്ചുവരുന്ന യന്ത്രവൽക്കരണത്തിനിടയിൽ തൊഴിലില്ലായ്മ പ്രശ്‌നത്തിന് പരിഹാരം കാണാൻ എബിവിപി പോലുള്ള സംഘടനകൾ പ്രവർത്തിക്കേണ്ടതുണ്ടെന്നും പ്രധാന്‍ പറഞ്ഞു.












Click it and Unblock the Notifications