കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മന്‍ചാണ്ടിയുടെ തന്ത്രങ്ങള്‍ തെലങ്കാനയില്‍ കോണ്‍ഗ്രസ്സിന് ഗുണം ചെയ്യുമോ? വോട്ടെണ്ണല്‍ ആരംഭിച്ചു

Google Oneindia Malayalam News

ഹൈദരാബാദ്: ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായിരുന്നെങ്കിലും തെലങ്കാനയിലെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു മുന്‍ കേരളമുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടി. ചുമ്മാ പ്രചരണങ്ങളില്‍ സാന്നിധ്യം അറിയിക്കുന്നതില്‍ ഒതുങ്ങി നില്‍ക്കുന്നില്ല തെലങ്കാനയിലെ ഉമ്മന്‍ചാണ്ടിയുടെ പ്രവര്‍ത്തനം.

നല്‍കിയ ഉറപ്പുകള്‍ ഒന്നും പാലിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവുമായി അകന്ന സ്വകാര്യ സ്‌കൂള്‍ മാനേജ്മെന്റുകളെ കോണ്‍ഗ്രസ്സുമായി അടുപ്പിച്ചത് ഉമ്മന്‍ചാണ്ടിയുടെ ഇടപെടല്‍ ആയിരുന്നു.തെലങ്കാനയില്‍ സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വലിയ പ്രാധാന്യമാണുള്ളത്.

oommen-chand

സംഭവം മനസ്സിലാക്കിയ ഉമ്മന്‍ചാണ്ടി തെലങ്കാനയില്‍ എത്തി ഇവരുമായി ചര്‍ച്ച നടത്തുകയായിരുന്നു. ഒരു ലക്ഷത്തിലേറെ വരുന്ന അധ്യാപക സമൂഹത്തേയും മാനേജ്മെന്റ് പ്രതിനിധികളേയും ഒപ്പം നിര്‍ത്താന്‍ രാഹുല്‍ ഗാന്ധിയെ നേരിട്ടെത്തിച്ചാണ് ഉമ്മന്‍ചാണ്ടി ഇവര്‍ക്ക് ഉറപ്പ് നല്‍കിയത്.

അതുപോലെ തന്നെ തെലങ്കാനയിലെ മലയാളീ വോട്ടര്‍മാര്‍ക്കിടയിലെ താരപ്രചാരകനും ഉമ്മന്‍ചാണ്ടിയായിരുന്നു. സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക ശക്തിയല്ലെങ്കിലും ഏതാനും മണ്ഡലങ്ങളിലെ ഫലം നിശ്ചയിക്കാന്‍ കഴിയുന്നവരാണ് തെലങ്കാനയിലെ മലയാളീ സമൂഹം.

Recommended Video

cmsvideo
വോട്ടെണ്ണൽ ആരംഭിച്ചു, ആദ്യ ഫലസൂചനകൾ ഇങ്ങനെ | Oneindia Malayalam

ചുരുങ്ങിയ വോട്ടുകള്‍ക്ക് ഫലം മാറി മറിയുന്ന മണ്ഡലങ്ങളില്‍ ഒരോ വോട്ടും നിര്‍ണ്ണായകമായതിനാല്‍ ഇവരെ ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസ്സ് മുന്നിട്ടിറക്കിയത് ഉമ്മന്‍ചാണ്ടിയെ ആയിരുന്നു. ഹൈദരാബാദ് മേഖലയിലാണ് മലയാളീ സമൂഹം കൂടുതലായി ഉള്ളത്. സെക്കന്തരാബാദ്, കുകത്പള്ളി, കന്റോണ്‍മെന്റ്, മല്‍കാജ്ഗരി, രാജേന്ദ്ര നഗര്‍, മെഡ്ചലല്‍, ഷേര്‍ലിംഗപളളി, ഖുത്ബല്ലാപൂര്‍ തുടങ്ങിയ മണ്ഡലങ്ങളിലാണ് മലയാളികള്‍ കൂടുതല്‍ ഉള്ളത്

English summary
oommen chandy election work in telangana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X