Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓപ്പറേഷന്‍ അജയ്: ഇസ്രായേലില്‍ നിന്ന് 235 ഇന്ത്യക്കാരുമായുള്ള രണ്ടാം വിമാനം ഡല്‍ഹിയിലെത്തി

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ അജയിയുടെ ഭാഗമായി ഇസ്രായേലില്‍ നിന്ന് ഇന്ത്യക്കാരെയും കൊണ്ടുള്ള രണ്ടാം വിമാനം ഡല്‍ഹിയിലെത്തി. 16 മലയാളികള്‍ അടക്കം 235 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെ സ്വീകരിക്കാന്‍ വിദേശ കാര്യ സഹ മന്ത്രി രാജ്കുമാര്‍ രഞ്ജന്‍ സിംഗ് ഡല്‍ഹി വിമാനത്താവളത്തിലുണ്ടായിരുന്നു. കഴിഞ്ഞ ദിവസം 212 യാത്രക്കാരെയും കൊണ്ടുള്ള ആദ്യ ബാച്ച് ഇസ്രായേലില്‍ നിന്ന് എത്തിയിരുന്നു.

വെള്ളിയാഴ്ച്ച വൈകീട്ട് ടെല്‍ അവീവിലുള്ള ഇന്ത്യന്‍ എംബസിയാണ് ഇസ്രായേലിലില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള വിമാനം സര്‍വീസ് ഒരുക്കിയത്. നിരവധി പേര്‍ ഹമാസിന്റെ ആക്രമണത്തെ തുടര്‍ന്ന് ഇസ്രായേലിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങി കിടക്കുന്നുണ്ട്. വിമാന സര്‍വീസുകളെല്ലാം നേരത്തെ റദ്ദാക്കിയിരുന്നു.

operation-ajay

അതേസമയം കുടുങ്ങി കിടക്കുന്നവര്‍ക്കായി വേറെ വിമാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു. ഇസ്രായേലില്‍ നിന്ന് മടങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്കായിട്ടാണ് ഓപ്പറേഷന്‍ അജയ് കേന്ദ്രം ആരംഭിച്ചത്. ഇസ്രായേലില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്യാനും ഇന്ത്യന്‍ എംബസി അഭ്യര്‍ത്ഥിച്ചു. ഇസ്രായേലിലെ ഇന്ത്യന്‍ അംബാസിഡര്‍ സഞ്ജീവ് സിംഗ്‌ള വീഡിയോ സന്ദേശത്തിലൂടെ ഇക്കാര്യം അഭ്യര്‍ത്ഥിച്ചത്.

ഈ അവസരത്തില്‍ ജനങ്ങള്‍ ആശങ്കപ്പെടരുത്. അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കുക. ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടെങ്കില്‍ എമര്‍ജന്‍സി നമ്പറുകളില്‍ ബന്ധപ്പെടണമെന്നും സിംഗ്ല ആവശ്യപ്പെട്ടു. എംബസിയില്‍ രജിസ്റ്റര്‍ ചെയ്താല്‍, ഏത് അടിയന്തര സാഹചര്യത്തെയും നേരിടാനുള്ള സൗകര്യമൊരുക്കാന്‍ സാധിക്കും. ഇമെയില്‍ വഴി ഇപ്പോള്‍ നടക്കുന്ന സംഭവ വികാസങ്ങള്‍ ഇവരെ അറിയിക്കുമെന്നും സിംഗ്ല വ്യക്തമാക്കി.

അതേസമയം രണ്ടാമത്തെത്തിയ ഇന്ത്യന്‍ സംഘത്തില്‍ രണ്ട് നവജാത ശിശുക്കളുമുണ്ട്. ഇവരുടെ യാത്രാ ചെലവ് കേന്ദ്ര സര്‍ക്കാരാണ് വഹിക്കുക. ഇസ്രായേലില്‍ നിന്ന് രാത്രി 11.02നാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. ഞായറാഴ്ച്ചയും ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നത് തുടരുമെന്നാണ് ഇന്ത്യന്‍ എംബസി അറിയിച്ചിരിക്കുന്നത്. നാട്ടിലെത്തിയവര്‍ ഇന്ത്യന്‍ സര്‍ക്കാരിന് നന്ദി പറഞ്ഞു.

ബാര്‍-ഇലാന്‍ സര്‍വകലാശാലയിലെ റിസര്‍ച്ചറായ സഫേദ് ഓപ്പറേഷന്‍ അജയിയെ പ്രശംസിച്ചു. ഇത്തരമൊരു ഘട്ടത്തില്‍ ഇന്ത്യക്കാരെ സഹായിക്കാന്‍ കേന്ദ്രം തയ്യാറായി. അതിന് സര്‍ക്കാരിനോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പതിനെട്ടായിരത്തോളം ഇന്ത്യക്കാര്‍ പഠനത്തിനും, ജോലിക്കുമായി ഇസ്രായേലില്‍ താമസിക്കുന്നുണ്ട്. ഇതില്‍ ഐടി പ്രൊഫഷണനലുകള്‍, വിദ്യാര്‍ത്ഥികള്‍, രത്‌നവ്യാപാരികള്‍ എന്നിവരെല്ലാം വരും.

അതേസമയം ഇസ്രയേല്‍-ഹമാസ് യുദ്ധം രൂക്ഷമായി തുടരുകയാണ്. ഇസ്രായേലില്‍ ഇതുവരെ 1300 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അതേസമയം ഇസ്രായേലിന്റെ തിരിച്ചടിയായി 1900 പേരാണ് ഗാസയില്‍ കൊല്ലപ്പെട്ടത്. ഗാസയില്‍ കടുത്ത വ്യോമാക്രമണമാണ് ഇസ്രായേല്‍ നടത്തുന്നത്. 1500 ഹമാസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഇസ്രായേല്‍ അവകാശപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+