Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓപ്പറേഷന്‍ കെല്ലർ: സൈന്യം വെടിവെച്ച് വീഴ്ത്തിയത് ടിആർഎഫിന്റെ ചീഫ് ഓപറേറ്റിങ് കമ്മാൻഡർ അടക്കം 3 പേരെ

ജമ്മു കശ്മീരില്‍ മൂന്ന് ഭീകരരെ വെടിവെച്ച് കൊലപ്പെടുത്തി ഇന്ത്യന്‍ സേന. ഷോപിയാൻ ജില്ലയിലെ ഷോകൽ കെല്ലർ പ്രദേശത്ത് 2025 മെയ് 13-ന് നടന്ന ഏറ്റുമുട്ടലിലാണ് ഇന്ത്യൻ സൈന്യം മൂന്ന് ലഷ്കർ-ഇ-തൊയ്ബ ഭീകരരെ വധിച്ചു. രാഷ്ട്രീയ റൈഫിൾസ് യൂണിറ്റിന്റെ രഹസ്യവിവരത്തെ അടിസ്ഥാനമാക്കി ആരംഭിച്ച 'ഓപ്പറേഷൻ കെല്ലർ' ദൗത്യത്തിന്റെ ഭാഗമായി ഷോപിയാനിലെ ഷുക്രൂ വനമേഖലയിൽ നടന്ന ശക്തമായ വെടിവയ്പ്പിലാണ് ഭീകര സംഘടനകളുടെ നേതൃതലത്തില്‍ പ്രവർത്തിക്കുന്നവരെ വധിച്ചത്.

ജമ്മു കശ്മീർ പോലീസ്, സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (CRPF) എന്നിവയുടെ സംയുക്ത സംഘം, കെല്ലർ പ്രദേശത്ത് ഭീകരർ ഉണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് തിരച്ചിൽ ആരംഭിക്കുകയായിരുന്നു. ഷോപിയാനിലെ അൽഷിപോര, ഷുക്രൂ വനമേഖലകളിൽ സുരക്ഷാ സേന തിരച്ചിൽ നടത്തവേ, ഭീകരർ കനത്ത വെടിവയ്പ്പ് നടത്തുകയായിരുന്നു. ഉടന്‍ തന്നെ ശക്തമായി പ്രതികരിച്ച സേന ഭീകരരെ വധിക്കുകയായിരുന്നു.

army-

'ഷോപിയാനിലെ ഷോകൽ കെല്ലർ പ്രദേശത്ത് ഭീകരർ ഉണ്ടെന്ന രാഷ്ട്രീയ റൈഫിൾസ് യൂണിറ്റിന്റെ രഹസ്യവിവരത്തെ അടിസ്ഥാനമാക്കി ഇന്ത്യൻ സൈന്യം തിരച്ചിൽ ആരംഭിച്ചു. ഓപ്പറേഷനിടെ, ഭീകരർ കനത്ത വെടിവയ്പ്പ് നടത്തി, തുടർന്ന് തീവ്രമായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ ഇല്ലാതാക്കി. ഓപ്പറേഷൻ പുരോഗമിക്കുകയാണ്.' സേന ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി.

വധിക്കപ്പെട്ട മൂന്ന് ഭീകരരിൽ രണ്ടുപേർ തിരിച്ചറിയപ്പെട്ടിട്ടുണ്ട്. അദ്നാൻ ഷഫി ദാർ, ഷാഹിദ് കുട്ടായ് എന്നിവരേയാണ് തിരിച്ചറിഞ്ഞത്. ഷോപിയാനിലെ ചോട്ടിപോര ഹീർപോര സ്വദേശിയായ ഷാഹിദ്, ലഷ്കർ-ഇ-തൊയ്ബയുടെ 'എ' കാറ്റഗറി ഭീകരനും ദ റെസിസ്റ്റൻസ് ഫ്രണ്ടിന്റെ (TRF) കശ്മീർ മേധാവിയുമായിരുന്നു. 2023 മാർച്ച് 8-ന് ഭീകരസംഘടനയിൽ ചേർന്ന ഇയാൾ, 2024 ഏപ്രിൽ 8-ന് ഡാനിഷ് റിസോർട്ടിൽ രണ്ട് ജർമൻ വിനോദസഞ്ചാരികളെയും ഒരു ഡ്രൈവറെയും വെടിവെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയാണ്.

2024 മെയ് 18-ന് ഹീർപോരയിൽ ബി ജെ പി സർപഞ്ചിന്റെ കൊലപാതകം, 2025 ഫെബ്രുവരി 3-ന് കുൽഗാമിലെ ബെഹിബാഗിൽ ടി എ പേഴ്സണലിന്റെ കൊലപാതകം എന്നിവയും നടത്തിയത് ഷാഹിദാണ്. പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനുമായിരുന്നു ഇയാളെന്നും സേന വ്യക്തമാക്കുന്നു.

ഷോപിയാനിലെ വണ്ടൂന മെൽഹോര സ്വദേശിയായ അദ്നാൻ ലഷ്കർ-ഇ-തൊയ്ബയുടെ'സി' കാറ്റഗറി ഭീകരനാണ്. 2024 ഒക്ടോബർ 18-ന് ഷോപിയാനിലെ വാചിയിൽ ഒരു അന്യസംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ ഇയാൾ ഉൾപ്പെട്ടിരുന്നു. മൂന്നാമത്തെ ഭീകരന്റെ ഐഡന്റിറ്റി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഏറ്റുമുട്ടലിൽ നിന്ന് മൂന്ന് എകെ-47 റൈഫിളുകളും മറ്റ് ആയുധങ്ങളും മറ്റും സേന കണ്ടെടുത്തു.

ഷോപിയാനിലെ കെല്ലർ മേഖല, ദീർഘകാലമായി ഭീകരവാദത്തിന്റെ കേന്ദ്രമാണ്. ഇവിടെ ഇടയ്ക്കിടെ ഏറ്റുമുട്ടലുകൾ നടക്കാറുണ്ട്. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം സുരക്ഷാ സേന ജമ്മു കശ്മീരിൽ ഭീകരവിരുദ്ധ ഓപ്പറേഷനുകൾ ശക്തമാക്കിയിരുന്നു. ഈ ആക്രമണത്തിന് പ്രതികാരമായി ഇന്ത്യ പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലും (PoK) ഒമ്പത് ഭീകര ക്യാമ്പുകൾ ലക്ഷ്യമിട്ട് 'ഓപ്പറേഷൻ സിന്ദൂർ' നടത്തി നിരവധി ഭീകരരെ വധിച്ചു.

ജമ്മു കശ്മീരിൽ, പ്രത്യേകിച്ച് ഷോപിയാൻ, പുൽവാമ, കിസ്ത്വാർ തുടങ്ങിയ പ്രദേശങ്ങളിൽ, സുരക്ഷാ സേന തുടർച്ചയായ തിരച്ചിലുകൾ നടത്തിവരികയാണ്. അതേസമയം, അതിർത്തിയിലെ ജനങ്ങൾ സമാധാനത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്നതിനാൽ ഇന്ത്യ-പാകിസ്ഥാൻ വെടിനിർത്തൽ കരാർ നിലനിൽക്കണമെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള അഭിപ്രായപ്പെട്ടു. 'എല്ലാവരും വെടിനിർത്തൽ തുടരാൻ ആഗ്രഹിക്കുന്നു. നോയിഡയിലും മുംബൈയിലുമായി ദൂരെ ഇരിക്കുന്ന ചില ടിവി അവതാരകർക്ക് മാത്രമാണ് അതിന് താല്‍പര്യമില്ലാത്തത്' അദ്ദേഹം കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+