'ഓപ്പറേഷന്‍ പുത്തൂര്‍' തടഞ്ഞത് മറ്റൊരു കൊല
ചെന്നൈ: തമിഴ്‌നാട്-ആന്ധ്ര അതിര്‍ത്തിയിലെ പുത്തൂരില്‍ വച്ച് അല്‍ ഉമ്മ തീവ്രവാദികളെ പിടികൂടിയത് തമിഴ്‌നാട്ടിലെ ഒരു മുതിര്‍ന്ന രാഷ്ട്രീയ നേതാവിന് ഭാഗ്യമായി. ഇദ്ദേഹത്തെ വധിക്കാന്‍ പദ്ധതി തയ്യാറാക്കി കാത്തിരിക്കുകയായിരുന്നു ഇവര്‍. അവസാന നിമിഷത്തില്‍ പോലീസിന്‍റെ ഇടപെടലാണ് പ്രമുഖ നേതാവിന്‍റെ ജീവന്‍ രക്ഷപ്പെടാന്‍ കാരണമായത്.
പന്ന ഇസ്മായില്‍, ബിലാല്‍ മാലിക് ഫക്രുദ്ദീന്‍ എന്നീ തീവ്രദികളാണ് പിടിയിലായത്. ഇതില്‍ ഫക്രുദ്ദീന്‍ ആണ് ആദ്യം പിടിയിലായത്. മറ്റ് രണ്ട് പേരേയും തമിഴ്‌നാട് പോലീസിന്റേയും ആന്ധ്ര പോലീസിന്റേയും സംഘങ്ങള്‍ 10 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് പിടികൂടിയത്.

തിരുപ്പൂര്‍ സ്വദേശിയായ നേതാവായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പോലീസ് പറയുന്നു. ഇതിനായി ചെന്നൈയില്‍ എത്തിയ ഫക്രുദ്ദീന്‍ മുസ്ലീം ഡിഫന്‍സ് ഫോഴ്‌സ് എന്ന സംഘടനയുടെ രണ്ട് പ്രവര്‍ത്തകരെ കൊലപാതകത്തിന് ചുമതലപ്പെടുത്തിയിരുന്നു.
ഈ വിവരം പോലീസിന് രഹസ്യമായി ലഭിച്ചിരുന്നു എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പുത്തൂരില്‍ ഫക്രുദ്ദീനും മറ്റ് രണ്ട് പേര്‍ക്കും ഒപ്പം താമസിച്ചിരുന്ന അബൂബബക്കര്‍ സിദ്ദിഖ് ആണ് ഇതിന് പിന്നില്‍ എന്നാണ് പോലീസ് സംശയിക്കുന്നത്. അബൂബക്കര്‍ സിദ്ദിഖിനായുള്ള തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
ഒരു ബോംബ് സ്‌ഫോടന കേസില്‍ അകത്തായിരുന്ന ഫക്രുദ്ദീന്‍ 2005 ല്‍ പരോളില്‍ ഇറങ്ങി മുങ്ങിയതാണ്. എട്ട് വര്‍ഷം പോലീസിനെ കബളിപ്പിച്ച് നടക്കുകയായിരുന്നു ഇയാള്‍. 2002 ല്‍ അല്‍ ഉമ്മ നേതാവ് ഇമാം അലി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിന് ശേഷം സംഘടനയുടെ നേതൃത്വം ഫക്രുദ്ദീനായിരുന്നു.












Click it and Unblock the Notifications