• search

ഫേസ്ബുക്കില്‍ ലൈവായി മറ്റൊരു പ്രണയ വിവാഹം.. വീഡിയോ വൈറല്‍.. ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

 • By Desk
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  കഴിഞ്ഞ മാസമാണ് വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ച് മുസ്ലീമായ ഷഹാനയും ക്രിസ്ത്യാനിയായ ഹാരിസും വിവാഹം കഴിച്ചത്. വീട്ടുകാരുടെ എതിര്‍പ്പ് ഉയര്‍ന്നതോടെ ക്ഷേത്ര വളപ്പില്‍ വെച്ച് ഇരുവരും വിവാഹിതരായി. ഇവരുടെ വിവാഹ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റാവുകയും ചെയ്തു. തുടര്‍ന്നും പൊല്ലാപ്പുകള്‍ ഉണ്ടായെങ്കിലും ഒടുവില്‍ വിവാഹം കോടതി കയറുകയും ഇരുവര്‍ക്കും അനുകൂലമായി വിധി വരികയും ചെയ്തു.

  അറുത്ത് മാറ്റിയ നിലയില്‍ യുവതിയുടെ ഉടല്‍!! കൈപ്പത്തി ഇല്ല.. അരയ്ക്ക് താഴേക്ക് കാലുകളും !!

  ഇപ്പോള്‍ ദാ സമാന സാഹചര്യത്തില്‍ ഒരു വിവാഹം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പക്ഷെ കേരളത്തില്‍ അല്ല സംഭവം. കര്‍ണാടകത്തില്‍ തുംകൂര്‍ ജില്ലയില്‍ ഉള്ള മധുഗിരി സ്വദേശികളാണ് വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഫേസ്ബുക്ക് ലൈവില്‍ എത്തി വിവാഹം കഴിച്ചത്. സംഭവം ഇങ്ങനെ

  മാതാപിതാക്കള്‍

  മാതാപിതാക്കള്‍

  ബിസിനസുകാരനും മധുഗിരി സ്വദേശിയുമാ കിരണ്‍ കുമാര്‍ ബികോ വിദ്യാര്‍ത്ഥിയായ അഞ്ജനയുമായി പ്രണയത്തിലായിരുന്നു. ഇരുവരും വ്യത്യസ്ത ജാതിയില്‍ പെട്ടവര്‍ ആയതിനാല്‍ ഇരുവരുടേയും കുടുംബക്കാര്‍ വിവാഹത്തിന് സമ്മതിച്ചില്ല.പലപ്പോഴായി വീട്ടുകാരോട് സംസാരിച്ചെങ്കിലും രണ്ട് വീട്ടുകാരും കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചു.

  പോലീസില്‍ പരാതി

  പോലീസില്‍ പരാതി

  അഞ്ജനയുടെ പിതാവ് പ്രദേശത്തെ ലോക്കല്‍ രാഷ്ട്രീയ നേതാവാണ്. അതുകൊണ്ട് തന്നെ ഇയാള്‍ കിരണ്‍ കുമാറിനെതിരെ പോലീസില്‍ പരാതി നല്‍കി. ഇതോടെ അഞ്ജനയും കിരണും വീട്ടില്‍ നിന്ന് ഇറങ്ങി പോന്നു,

  വിവാഹം

  വിവാഹം

  തുടര്‍ന്ന് ഹെസാര്‍ഗട്ടയിലെ ക്ഷേത്രത്തില്‍ വെച്ച് ഇരുവരും വിവാഹിതരായി. തങ്ങളുടെ ബന്ധത്തെ എതിര്‍ത്ത കുടുംബക്കാരോട് പ്രതികാരമെന്നോണം വിവാഹ ചടങ്ങുകള്‍ മുഴുവന്‍ ഇവര്‍ ഫേസ്ബുക്കില്‍ ലൈവ് സ്ത്രീമിങ്ങ് നടത്തി. നൂറുകണക്കിന് ആളുകളാണ് വിവാഹം കണ്ടത്.

  പിരിയാന്‍ കഴിയില്ല

  പിരിയാന്‍ കഴിയില്ല

  ഞങ്ങള്‍ പല തവണ കുടുംബക്കാരോട് സംസാരിച്ചതാണ്. എന്നാല്‍ അവര്‍ വിവാഹം നടത്തി തരാന്‍ ഒരുക്കമല്ലായിരുന്നു. നിവൃത്തികേട് കൊണ്ടാണ് ഇത്തരത്തില്‍ വിവാഹം കഴിക്കേണ്ടി വന്നതെന്ന് ഇരുവരും പറഞ്ഞു.

  ആരും ഉണ്ടായില്ല

  ആരും ഉണ്ടായില്ല

  കുടുംബാംഗങ്ങള്‍ എല്ലാവരും ഒന്നിച്ചുള്ള വിവാഹമായിരുന്നു ഞങ്ങള്‍ സ്വപ്നം കണ്ടത്. എന്നാല്‍ അവരാരും ഞങ്ങളുടെ ആഗ്രഹത്തെ പിന്തുണച്ചില്ല. അവര്‍ക്കുള്ള മറുപടി കൂടിയാണ് വിവാഹമെന്നും ഇരുവരും വ്യക്തമാക്കി.

  പോലീസെത്തി

  പോലീസെത്തി

  അതേസമയം മകളെ കാണാനില്ലെന്ന അഞ്ജനയുടെ അച്ഛന്‍റെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും പെണ്‍കുട്ടിയുടെ വിവാഹം കഴിഞ്ഞതിനാല്‍ ഇനി ഇടപെടാന്‍ ആകില്ലെന്ന് പോലീസ് പ്രതികരിച്ചു. പ്രായപൂര്‍ത്തിയ ആയ പെണ്‍കുട്ടിക്ക് അവരുടെ പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അധികാരമുണ്ടെന്നും വിവാഹം തടയാന്‍ ആകില്ലെന്നും പോലീസ് പ്രതികരിച്ചു.

  ഫേസ്ബുക്ക് വീഡിയോ

  ഫേസ്ബുക്ക് വീഡിയോ

  നവവധുവിനെ കടന്നു പിടിച്ച് വസ്ത്രങ്ങള്‍ വലിച്ചു കീറിയ സംഭവം.. ആക്രോശിക്കുന്ന ദൃശ്യങ്ങള്‍... വീഡിയോ

  കൃഷ്ണന്‍റെ മകള്‍ ആര്‍ഷയെ ഉപയോഗിച്ച് കന്യകാ പൂജ ചെയ്തു.. പ്രതികള്‍ ആര്‍ഷയെ കന്യകാത്വ പരിശോധന നടത്തി

  English summary
  Opposed by relatives, lovers stream their wedding live on FB

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more