പ്രതിപക്ഷ ഐക്യം കോമഡി: സീറ്റില്ലാത്തവര്‍ പോലും മാറ്റമുണ്ടാക്കുമെന്ന് പറയുന്നു: പ്രഫുല്‍ പട്ടേല്‍
മുംബൈ: പട്‌നയില്‍ നടന്ന പ്രതിപക്ഷ യോഗത്തെ പരിഹസിച്ച് വിമത എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേല്‍. പട്‌നയില്‍ ഒത്തുചേര്‍ന്ന 17 പ്രതിപക്ഷ പാര്‍ട്ടികളെ കണ്ടപ്പോള്‍ തനിക്ക് ചിരിയാണ് വന്നതെന്നും പട്ടേല്‍ പറഞ്ഞു. നേരത്തെ ശരത് പവാറിനൊപ്പം എന്‍സിപിയെ പ്രതിനിധീകരിച്ച് പ്രഫുല്‍ പട്ടേലും പട്‌നയിലെ പ്രതിപക്ഷ യോഗത്തിനെത്തയിരുന്നു. ശരത് പവാറിനൊപ്പം താനും യോഗത്തില്‍ പോയിരുന്നു.
അവിടെ കണ്ട കാഴ്ച്ചകള്‍ ശരിക്കും ചിരിപ്പിക്കുന്നതായിരുന്നു. 17 പാര്‍ട്ടികള്‍ അവിടെയുണ്ടായിരുന്നു. അതില്‍ ഏഴെണ്ണത്തിന് ആകെ ഒരു എംപിയാണ് ലോക്‌സഭയില്‍ ഉണ്ടായിരുന്നത്. ഒരു പാര്‍ട്ടിക്കാണെങ്കില്‍ ലോക്‌സഭയില്‍ എംപിമാരേ ഉണ്ടായിരുന്നില്ല. അവരാണ് മാറ്റം കൊണ്ടുവരുമെന്ന് അവകാശപ്പെടുന്നതെന്നും പ്രഫുല്‍ പട്ടേല്‍ പരിഹസിച്ചു.

അതേസമയം അജിത് പവാറിനൊപ്പം ബിജെപി പാളയത്തിലെത്തിയതിനെയും അദ്ദേഹം ന്യായീകരിച്ചു. എന്‍ഡിഎയില്‍ ചേരാനുള്ള തീരുമാനം, രാജ്യത്തിന്റെ താല്‍പര്യത്തെ സംരക്ഷിക്കുന്നതിന് വേണ്ടി എടുത്തതാണ്. വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയുള്ളതല്ല അതെന്നും പട്ടേല്‍ പറഞ്ഞു. പ്രഫുല്‍ പട്ടേല്‍ എന്‍ഡിഎയിലെത്തിയത് എന്‍സിപിയിലെ പല നേതാക്കളെയും അമ്പരപ്പിച്ചിരുന്നു.
ശരത് പവാറുമായി അത്രത്തോളം അടുപ്പത്തിലായിരുന്നു അദ്ദേഹം. ശിവസേനയെ പോലൊരു പാര്‍ട്ടിയുമായി എന്‍സിപി സഖ്യമുണ്ടാക്കി. അവരുടെ പ്രത്യയശാസ്ത്രത്തെ സ്വീകരിച്ചെങ്കില്‍ പിന്നെന്താണ് ബിജെപിക്ക് പ്രശ്‌നമെന്നും അദ്ദേഹം ചോദിച്ചു.ബിജെപിക്കൊപ്പം സ്വതന്ത്രര്‍ എന്ന നിലയിലാണ് ചേര്‍ന്നത്. കശ്മീരില്‍ മെഹബൂബ മുഫ്തിയും, ഫാറൂഖ് അബ്ദുള്ളയും ബിജെപിക്കൊപ്പം കൈകോര്‍ത്തിട്ടുണ്ട്. ഇപ്പോഴവര്‍ പ്രതിപക്ഷ ഐക്യത്തിന്റെ ഭാഗമാണ്.
പ്രതിപക്ഷത്തിന് വലിയ പ്രശ്‌നമുണ്ട്. അതിന്റെ നടുവില്‍ നിന്ന് താങ്ങി നിര്‍ത്തുന്ന ഒരു പാര്‍ട്ടിയില്ല. 150 സീറ്റ് നേടാന്‍ സാധിക്കുന്ന ഒരു പാര്‍ട്ടിയില്ലാതെ അതിന് കരുത്തുണ്ടാവില്ല. രാഷ്ട്രീയത്തില്‍ എന്തും സംഭവിക്കാം. പക്ഷേ 150 സീറ്റ് നേടുന്ന ഒരു പാര്‍ട്ടി വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്ത് നിന്ന് ഉണ്ടാവുമെന്ന് കരുതുന്നില്ല. അങ്ങനൊരു പാര്‍ട്ടിയില്ലാതെ സഖ്യമുണ്ടാക്കാന്‍ സാധിക്കില്ലെന്നും പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.
പ്രതിപക്ഷത്തിന് മറ്റൊരു പ്രശ്‌നം കൂടിയുണ്ട്. അവരെ ആളുകള്‍ അംഗീകരിക്കുക എന്നതാണത്. ആരായിരിക്കും അവരുടെ നേതാവ്. ഒരുപാട് പാര്‍ട്ടികള്‍ അതിലുണ്ട്. അവര്‍ മറ്റൊരു പാര്‍ട്ടിയുടെ നേതാവിനെ ഒരിക്കലും അംഗീകരിക്കില്ല. ബിജെപിയെ 2024ല്‍ നേരിടാന്‍ ഈ പാര്‍ട്ടികള്‍ക്ക് സാധിക്കുമെന്ന് കരുതുന്നില്ലെന്നും പ്രഫുല്‍ പട്ടേല്‍ വ്യക്തമാക്കി. അതേസമയം പാര്‍ട്ടിയിലെ വിമത നീക്കത്തിന്റെ പശ്ചാത്തലത്തില്‍ ശരത് പവാര്‍ നാളെ ഡല്‍ഹിയില്‍നിര്‍ണായക വര്‍ക്കിംഗ് കമ്മിറ്റി യോഗം വിളിച്ചിട്ടുണ്ട്. നിരവധി എംഎല്‍എമാര്‍ വിമത ക്യാമ്പില്‍ നിന്ന് തിരിച്ചെത്തുമെന്ന് ശരത് പ വാറിന്റെ ബന്ധു കൂടിയായ രോഹിത് പവാര്‍ പറഞ്ഞു.












Click it and Unblock the Notifications