Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസുമായി സഖ്യമൊന്നും ശരിയാവില്ല, വലിയ ബുദ്ധിമുട്ടാണ്, നിലപാട് വ്യക്തമാക്കി എഎപി

ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായുള്ള ഒരു സഖ്യവും സാധ്യമല്ലെന്ന് ആംആദ്മി പാര്‍ട്ടി. ഡല്‍ഹി ഓര്‍ഡിനന്‍സില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ കൂടുതല്‍ അകന്നിരിക്കുകയാണ്. പ്രതിപക്ഷ യോഗത്തിന് ശേഷം സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ അരവിന്ദ് കെജ്രിവാള്‍ പങ്കെടുത്തില്ല. ഇതിന് കാരണവും കോണ്‍ഗ്രസാണ്. കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ ഉദ്ദേശത്തെ കുറിച്ച് സംശയങ്ങളുണ്ട്. അവര്‍ മൗനം തുടരുമ്പോള്‍ സംശയിക്കാതെ നിര്‍വാഹമില്ലെന്നും അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

അതേസമയം കോണ്‍ഗ്രസിന്റെ പിന്തുണയില്ലാതെ രാജ്യസഭയില്‍ ഡല്‍ഹി ഓര്‍ഡിനന്‍സിനെ തടയാന്‍ എഎപിക്ക് സാധിക്കില്ല. മൊത്തം വോട്ടിന്റെ കാര്യത്തില്‍ വളരെ പിന്നിലാണ് പ്രതിപക്ഷം.എന്‍ഡിഎ ഇതര പാര്‍ട്ടികളെ രാഷ്ട്രീയ പാര്‍ട്ടികളെ ഒപ്പം നിര്‍ത്താനുള്ള കെജ്രിവാളിന്റെ ശ്രമം വിജയിച്ചിട്ടുണ്ട. എന്നാല്‍ കോണ്‍ഗ്രസിന്റെ പിന്തുണ മാത്രം ഇപ്പോഴും ഉറപ്പിച്ചിട്ടില്ല.

congress-arvind-kejriwal

അതേസമയം കോണ്‍ഗ്രസ് രാജ്യസഭയിലെ വോട്ടെടുപ്പില്‍ നിന്ന് ഔദ്യോഗികമായോ അനൗദ്യോഗികമായോ വിട്ടുനില്‍ക്കാനാണ് ശ്രമിക്കുന്നതെന്ന് എഎപി ആരോപിച്ചു. കോണ്‍ഗ്രസ് സഭയില്‍ നിന്ന് വിട്ടുനിന്നാല്‍ അത് ബിജെപിയെ സഹായിക്കും. ഇന്ത്യന്‍ ജനാധിപത്യത്തെ കൂടുതല്‍ മുറിവേല്‍പ്പിക്കാന്‍ അത് ബിജെപിയെ സഹായിക്കുമെന്നും കെജ്രിവാള്‍ ആരോപിച്ചു. ഡല്‍ഹിയിലെ ഓര്‍ഡിനന്‍സിനെ പരസ്യമായി എതിര്‍ക്കാന്‍ പ്രതിപക്ഷ യോഗത്തിലെ നിരവധി പേര്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവര്‍ തയ്യാറായില്ലെന്നും എഎപി പറഞ്ഞു.

കോണ്‍ഗ്രസ് ഒഴിച്ച് രാജ്യസഭയില്‍ പ്രാതിനിധ്യമുള്ള പതിനൊന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ഡല്‍ഹിയില്‍ കേന്ദ്രം കൊണ്ടുവരുന്ന ഓര്‍ഡിനന്‍സിനെ തടയുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് എല്ലാ വിഷയത്തിലും നിലപാടെടുക്കുന്ന ദേശീയ പാര്‍ട്ടിയാണ്. എന്നാല്‍ ഇതുവരെ ഈ ഓര്‍ഡിനന്‍സിനെ തള്ളാന്‍ തയ്യാറായില്ല. എന്നാല്‍ ഡല്‍ഹിയിലെയും, പഞ്ചാബിലെയും, സമിതികള്‍ ഓര്‍ഡിനന്‍സില്‍ മോദി സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞുവെന്നും എഎപി ആരോപിച്ചു.

ഈ ഓര്‍ഡിനന്‍സിനെ എതിര്‍ത്തില്ലെങ്കില്‍, അത് മറ്റുള്ള സംസ്ഥാനങ്ങളിലേക്കും പടരുന്ന അപകടമായി മാറും. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരില്‍ നിന്ന് അധികാരങ്ങളെ കവര്‍ന്നെടുക്കുന്നത് പോലെയാവും അതെന്നും എഎപി പറഞ്ഞു.കോണ്‍ഗ്രസ് ഒരു ടീം പ്ലെയറാവാന്‍ തയ്യാറാവുന്നില്ല. അവര്‍ സഖ്യത്തിന്റെ ഭാഗമാണെങ്കിലും, പിന്തുണ നല്‍കുന്നില്ല. അങ്ങനെയുള്ളപ്പോള്‍ കോണ്‍ഗ്രസ് ഭാഗമായ ഒരു സഖ്യത്തിനൊപ്പം ചേരുന്നതില്‍ എഎപിക്ക് ബുദ്ധിമുട്ടുണ്ടെന്ന് കെജ്രിവാള്‍ പറഞ്ഞു.

കോണ്‍ഗ്രസ് പരസ്യമായി ഈ ഓര്‍ഡിനന്‍സിനെ തള്ളണം. അവരുടെ 31 രാജ്യസഭാ അംഗങ്ങളും ഈ ഓര്‍ഡിനന്‍സിനെ എതിര്‍ക്കുമെന്ന് പ്രഖ്യാപിക്കണം. അല്ലെങ്കില്‍ കോണ്‍ഗ്രസ് കൂടി പങ്കാളിയായ പ്രതിപക്ഷ യോഗങ്ങളില്‍ പങ്കെടുക്കുക എഎപിക്ക് ബുദ്ധിമുട്ടേറിയതായവുമെന്നും കെജ്രിവാള്‍ പറഞ്ഞു. അതേസമയം പാര്‍ലമെന്റ് സെഷന് മുമ്പാണ് ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറുള്ളതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+