ഒരു നേതാവ് തനിക്ക് പ്രധാനമന്ത്രി പദം വാഗ്ദാനം ചെയ്തു; വെളിപ്പെടുത്തി നിതിൻ ഗഡ്കരി
ഒരു നേതാവ് തനിക്ക് പ്രധാനമന്ത്രി പദം വാഗ്ദാനം ചെയ്തുവെന്ന വെളിപ്പെടുത്തലുമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. എന്നാൽ താൻ ആ വാഗ്ദാനം നിരസിച്ചുവെന്നും അത്തരം ആഗ്രഹങ്ങൾ തനിക്കില്ലെന്ന് വ്യക്തമാക്കിയെന്നും ഗഡ്കരി പറഞ്ഞു. നാഗ്പുരിൽ മാധ്യമ അവാർഡ് ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഞാൻ ഒരു സംഭവം പറയാം, അദ്ദേഹത്തിന്റെ പേര് പറയുന്നില്ല. ഒരു നേതവ് പറഞ്ഞു, താങ്കൾ പ്രധാനമന്ത്രിയാകാൻ തയ്യാറായാൽ ഞങ്ങൾ നിങ്ങളെ പിന്തുണയ്ക്കുമെന്ന്. എന്നാൽ നിങ്ങൾ എന്തിനാണ് എന്നെ പിന്തുണയ്ക്കുന്നതെന്ന് ഞാൻ തിരിച്ച് ചോദിച്ചു, മാത്രമല്ല അത്തരമൊരു പിന്തുണ ഞാൻ എന്തിന് സ്വീകരിക്കണം. പ്രധാനമന്ത്രിയാകുകയെന്നതല്ല എന്റെ ജീവിത്തതിലെ സ്വപ്നം. ഞാൻ എന്റെ ബോധ്യങ്ങളോടും സംഘടനയോടും വിശ്വസ്തത പുലർത്തുന്നയാളാണ്. ഒരു പദവിക്ക് വേണ്ടിയും വിട്ടുവീഴ്ചയ്ക്ക് ഞാൻ തയ്യാറാകില്ല. കാരണം എൻ്റെ ബോധ്യങ്ങളാണ് എനിക്ക് ഏറ്റവും പ്രധാനം', അദ്ദേഹം പറഞ്ഞു.

അതേസമയം ഏത് നേതാവാണ് തന്നെ സമീപിച്ചതെന്ന് ഗഡ്കരി വ്യക്തമാക്കിയില്ല. 2024 ലും 2019 ലും പ്രധാനമന്ത്രി സ്ഥാനത്തേക്ക് യോഗ്യതയുള്ള നേതാവായി ഗഡ്ഗരി ചർച്ചകളിൽ ഇടംപിടിച്ചിരുന്നു. 2019 ൽ ഇത്തരത്തിൽ ചർച്ച നടന്നപ്പോൾ തന്നെ തനിക്ക് പ്രധാനമന്ത്രി സ്ഥാനത്തോട് താത്പര്യം ഇല്ലെന്ന് ഗഡ്കരി വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൈകളിൽ രാജ്യം സുരക്ഷിതമാണെന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്.
'നമ്മളെല്ലാവരും അദ്ദേഹത്തിന് പിന്നിൽ അണിനിരന്നിരിക്കുകയാണ്. അദ്ദേഹത്തിൻ്റെ കാഴ്ചപ്പാടിൻ്റെ പൂർത്തീകരണത്തിന് വേണ്ടി പ്രവർത്തിക്കുന്ന മറ്റൊരു പ്രവർത്തകനാണ് ഞാൻ. ഞാൻ പ്രധാനമന്ത്രിയാകണമെന്നൊക്കെയുള്ള ചർച്ച എവിടെ നിന്നാണ് വന്നത്? പ്രധാനമന്ത്രി പദത്തിന് വേണ്ടിയുള്ള മത്സരത്തിന് ഞാനില്ല. അങ്ങനെയൊരു സ്വപ്നം തന്നെ എനിക്കില്ല', എന്നായിരുന്നു ഗഡ്കരി പറഞ്ഞത്.
ബി ജെ പിയിലെ പ്രമുഖനായ നിതിൻ ഗഡ്കരി നാഗ്പൂർ ലോക്സഭ സീറ്റിൽ നിന്നുള്ള എംപിയാണ്. ആർഎസ്എസിന്റെ ശക്തമായ പിന്തുണയുള്ള നേതാവാണ് അദ്ദേഹം. 2014 മുതൽ മോദി മന്ത്രിസഭയിൽ അംഗമാണ്. 2009 മുതൽ 2013 വരെ ബി ജെ പി ദേശീയ അധ്യക്ഷനായിരുന്നു. അതേസമയം മുൻപ് പല അവസരങ്ങളിലും കേന്ദ്ര നേതൃത്വത്തിനെതിരെ പരസ്യമായ വിമർശനം ഉയർത്തിയ നേതാവ് കൂടിയാണ് ഗഡ്കരി.സർക്കാർ കൃത്യസമയത്ത് തീരുമാനങ്ങൾ എടുക്കുന്നില്ലെന്ന് മുൻപ് അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ബി ജെ പി ജനങ്ങൾക്ക് പൊള്ളയായ വാഗ്ദാനം നൽകിയായിരുന്നു അധികാരത്തിലേറിയതെന്നും ഗഡ്കരി തുറന്നടിച്ചിരുന്നു.
-
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..!










Click it and Unblock the Notifications