കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയെ ഞെട്ടിച്ച് മഹാരാഷ്ട്രയില്‍ പ്രതിപക്ഷത്തിന്‍റെ നിര്‍ണായക നീക്കം..

  • By Aami Madhu
Google Oneindia Malayalam News

നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകള്‍ പടിവാതിലില്‍ എത്തി നില്‍ക്കേ ബിജെപി വിരുദ്ധ സഖ്യത്തിന്‍റെ സാധ്യതകള്‍ വിപുലമാക്കി കോണ്‍ഗ്രസ്. ബിജെപിക്കെതിരെ മധ്യപ്രദേശില്‍ ആറ് കക്ഷികളെ ഒപ്പം കൂട്ടിയ കോണ്‍ഗ്രസ് അതേ അടവ് തന്നെ മഹാരാഷ്ട്രയിലും പയറ്റാനൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്.

കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് വ്യക്തമാക്കിയ മായാവതിയുടെ ബിഎസ്പിയെ ഉള്‍പ്പെടെ ഒപ്പം കൂട്ടി ബിജെപിക്കെതിരെ പോരാടാനാണ് കോണ്‍ഗ്രസിന്‍റെ നീക്കം. ഇതിനിടെ ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കി ഒപ്പം മത്സരിക്കാനില്ലെന്ന നിലപാട് ശിവസേനയും വ്യക്തമാക്കി കഴിഞ്ഞു.

 മധ്യപ്രദേശില്‍

മധ്യപ്രദേശില്‍

ബിജെപിയെ ഭരണത്തില്‍ നിന്ന് തൂത്തെറിയാന്‍ ബിഎസ്പിയും കോണ്‍ഗ്രസും കൈകോര്‍ക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് അടുത്തതോടെ ബിഎസ്പി കാലുമാറി. കോണ്‍ഗ്രസുമായി ഒരു സഖ്യവുമില്ലെന്ന് വ്യക്തമാക്കിയ മായാവതി മുഴുവന്‍ സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കുമെന്നും വ്യക്തമാക്കി.

 ആറ് പാര്‍ട്ടികള്‍

ആറ് പാര്‍ട്ടികള്‍

ഇതിന് പിന്നാലെയാണ് ആറ് പാര്‍ട്ടികള്‍ കോണ്‍ഗ്രസുമായി സഖ്യത്തില്‍ ഏര്‍പ്പെടുമെന്ന് വ്യക്തമാക്കിയത്. അതേസമയം സിപിഎമ്മും സിപിഐയും സഖ്യത്തില്‍ പങ്കാളികള്‍ ആകില്ലെന്ന് വ്യക്തമാക്കിയിരുന്നു. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് മൃദുഹിന്ദുത്വ കാര്‍ഡ് ഇറക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇടുതപക്ഷം വിട്ടുനിന്നത്.

 മഹാരാഷ്ട്രയിലും

മഹാരാഷ്ട്രയിലും

മധ്യപ്രദേശിന് പിന്നാലെയാണ് ഇപ്പോള്‍ ബിജെപിയെ ഞെട്ടിച്ച് മഹാരാഷ്ട്രയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചെത്തുന്നത്. ഒരുമാസത്തിനുള്ളില്‍ പ്രതിപക്ഷ പാര്‍ട്ടികളെ ഒരുമിപ്പിച്ച് മഹാസഖ്യത്തിന് രൂപം നല്‍കുമെന്ന് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് അശോക് ചവാന്‍ വ്യക്തമാക്കി.

 സഖ്യത്തില്‍

സഖ്യത്തില്‍

കഴിഞ്ഞ തിരഞ്ഞെടുപ്പിലെ സ്ഥിതിയല്ല ഇപ്പോള്‍ മഹാരാഷ്ടയില്‍ ബിജെപിക്കുന നിലവിലുള്ളത്. രാഷ്ട്രീയ ചിത്രങ്ങള്‍ ഏറെ മാറി മറിഞ്ഞു കഴിഞ്ഞു. കോണ്‍ഗ്രസും ശരദ് പവാറിന്‍റെ എന്‍സിപിയും സഖ്യത്തിലേര്‍പ്പെട്ടിട്ടുണ്ട്.

 കോണ്‍ഗ്രസിന്‍റെ ശ്രമം

കോണ്‍ഗ്രസിന്‍റെ ശ്രമം

സ്വാഭിമാനി ഷേത്കാരി സംഘടന, പശ്ചിമ മഹാരാഷ്ട്രയിലെ രാജു ഷെട്ടിയുടെ നേതൃത്വത്തിലുള്ള പി.ഡബ്ല്യു.പി., വിവിധ ദളിത് പാർട്ടികൾ എന്നിവയെ ഒപ്പം കൂട്ടാനുള്ള ശ്രമങ്ങളും കോണ്‍ഗ്രസ് എന്‍സിപി സഖ്യം ആരംഭിച്ചുട്ടുണ്ട്.

 പ്രകാശ് അംബേദ്കര്‍

പ്രകാശ് അംബേദ്കര്‍

ഇതിനിടെ ഭരണഘടനാ ശില്‍പിയായ ഡോ ബിആര്‍ അംബേദ്കറിന്‍റെ ചെറുമകന്‍ പ്രകാശ് അംബേദ്കറിനെ കൂടി മഹാസഖ്യത്തില്‍ ഉള്‍പ്പെടുത്തുന്ന ചര്‍ച്ചകളും കോണ്‍ഗ്രസ് സജീവമാക്കിയിട്ടുണ്ട്.

 ഒവൈസിയും പ്രകാശും

ഒവൈസിയും പ്രകാശും

നിലനില്‍ പ്രകാശിന്‍റെ നേതൃത്വത്തിലുള്ള ബഹുജന്‍ മഹാസംഘ് അസദ്ദുദ്ദീന്‍ ഒവൈസിയുമായി സഖ്യത്തില്‍ ഏര്‍പ്പെടുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്

 പരിഹാരം കാണും

പരിഹാരം കാണും

ഒവൈസിയേയും വിശാല സഖ്യത്തിന്‍റെ ഭാഗമാക്കണമെന്ന ആവശ്യമാണ് പ്രകാശ് മുന്നോട്ട് വെയ്ക്കുന്നത്. ഈ ആവശ്യം ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് കോണ്‍ഗ്രസ് ഉറപ്പു നല്ഡകിയിട്ടുണ്ട്.

 എതിര്‍പ്പ്

എതിര്‍പ്പ്

അതേസമയം ഒവൈസിയെ മഹാസഖ്യത്തില്‍ ഉള്‍പ്പെടുത്തുന്നതിനെ കോണ്‍ഗ്രസിലെ ചില നേതാക്കള്‍ ശക്തമായി എതിര്‍ക്കുന്നുണ്ട്. ഇടതുപക്ഷ പാര്‍ട്ടികളുമായും കോമ്‍ഗ്രസ് സഖ്യത്തിനായി ശ്രമം നടത്തുന്നുണ്ട്.

 മായാവതി

മായാവതി

യുപിയിലും മധ്യപ്രദേശിലും കോണ്‍ഗ്രസുമായി സഖ്യത്തില്‍ ഇല്ലെന്ന് വ്യക്തമാക്കിയ മായാവതിയെ മഹാരാഷ്ട്രയില്‍ ഒപ്പം ചേര്‍ക്കാനുള്ള ശ്രമങ്ങളും കോണ്‍ഗ്രസ് നടത്തുന്നുണ്ട്. ഇതു സംബന്ധിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍റ് തിരുമാനമെടുക്കുമെന്നാണ് വിവരം.

 ശിവസേന

ശിവസേന


അതേസമയം മഹാരാഷ്ട്രയില്‍ എന്‍ഡിഎ സഖ്യത്തില്‍ നിന്ന് പുറത്തുപോകുമെന്ന് ശിവസേന വ്യക്തമാക്കി കഴിഞ്ഞു. ഇതോടെ ശിവസേനയുമായുള്ള പ്രശ്നങ്ങള്‍ എങ്ങനെയെങ്കിലും പരിഹരിക്കാനുള്ള നീക്കത്തിലാണ് ബിജെപി.

 ആശങ്ക

ആശങ്ക

ഇതിനിടെ ശരദ് പവാര്‍ രാജ് താക്കറയുടെ മഹാരാഷ്ട്രാ നവനിര്‍മ്മാണ്‍ സേനയുമായും കൂട്ടകൂടിയിട്ടുണ്ട്. ബിജെപി വിരുദ്ധ ചേരുന്നത് ബിജെപിയുടെ നെഞ്ചിടിപ്പ് കൂട്ടുന്നുണ്ട്.

English summary
opposition parties to join with congress against bjp in maharashtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X