കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെയ് 21ന് പ്രധാനമന്ത്രിയെ തീരുമാനിക്കും!! രാഹുല്‍ ഗാന്ധിയുമായി ധാരണ, നായിഡു ബംഗാളിലേക്ക്

Google Oneindia Malayalam News

Recommended Video

cmsvideo
മെയ് 21ന് പ്രധാനമന്ത്രിയെ തീരുമാനിക്കും!! | News Of The Day | Oneindia Malayalam

ദില്ലി: തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകും മുമ്പ് കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള വഴി തേടുന്നു. ബിജെപിക്ക് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കില്ലെന്ന വിശ്വാസത്തിലാണ് പ്രതിപക്ഷത്തിന്റെ നീക്കം. നേരത്തെ തയ്യാറാക്കിയ ധാരണ പ്രകാരമുള്ള നീക്കങ്ങള്‍ തന്നെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്നത്.

ദില്ലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവും തമ്മില്‍ ചര്‍ച്ച നടത്തി. മെയ് 21ന് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ചേരാന്‍ തീരുമാനിച്ചു. ഇക്കാര്യത്തില്‍ ഇനി ലഭിക്കേണ്ട ഉറപ്പ് തൃണമൂല്‍ അധ്യക്ഷ മമതാ ബാനര്‍ജിയുടേതാണ്. അവരുമായി ചര്‍ച്ച നടത്താന്‍ നായിഡു ബംഗാളിലേക്ക് പുറപ്പെട്ടു. വളരെ വേഗത്തിലാണ് തീരുമാനങ്ങള്‍ ഉണ്ടാകുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ.....

 ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പ്

ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പ്

തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പ് ദില്ലിയില്‍ പ്രതിപക്ഷ നേതാക്കളുടെ യോഗം ചേരുമെന്നാണ് വിവരങ്ങള്‍. മെയ് 21ന് യോഗം ചേരാന്‍ ധാരണയായി എന്നാണ് സൂചന. മെയ് 19നാണ് അവസാനഘട്ട പോളിങ്. മോദി മല്‍സരിക്കുന്ന വാരണാസിയില്‍ അവസാനഘട്ടത്തിലാണ് പോളിങ്.

നടപടികള്‍ വളരെ വേഗത്തില്‍

നടപടികള്‍ വളരെ വേഗത്തില്‍

പ്രതിപക്ഷത്തിന്റെ നടപടികള്‍ വളരെ വേഗത്തിലാണ് പുരോഗമിക്കുന്നത്. തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലെത്തുമ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പരസ്പരം കൊമ്പുകോര്‍ക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. എല്ലാവരും ബിജെപിക്കും മോദിക്കുമെതിരെ തിരഞ്ഞിരിക്കുന്നു. മമതയും രാഹുലും കടുത്ത ആക്രമണമാണ് മോദിക്കെതിരെ നടത്തുന്നത്.

ദില്ലിയില്‍ രാഹുല്‍-നായിഡു ചര്‍ച്ച

ദില്ലിയില്‍ രാഹുല്‍-നായിഡു ചര്‍ച്ച

ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു രാഹുല്‍ ഗാന്ധിയുമായി ദില്ലിയില്‍ ചര്‍ച്ച നടത്തി. മെയ് 21 പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ചേരാന്‍ ധാരണയായി. ഈ യോഗത്തില്‍ പ്രതിപക്ഷം മുന്നോട്ട് വെക്കുന്ന പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആരാകുമെന്ന് തീരുമാനിക്കും.

പ്രധാന വിഷയം

പ്രധാന വിഷയം

തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം എന്തെല്ലാം സഖ്യസാധ്യതകള്‍ക്കാണ് കളമൊരുങ്ങുന്നത് എന്ന് വ്യക്തമാകുകയാണ്. നായിഡുവും രാഹുല്‍ ഗാന്ധിയും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ഇതായിരുന്നു പ്രധാന വിഷയമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 ബംഗാളിലേക്ക് പുറപ്പെട്ടു

ബംഗാളിലേക്ക് പുറപ്പെട്ടു

രാഹുല്‍ ഗാന്ധിയുമായി വിശദമായ ചര്‍ച്ച നടത്തിയ നായിഡു ചില കാര്യങ്ങളില്‍ ഉറപ്പ് നേടിയാണ് അടുത്ത നീക്കത്തിന് തുടക്കമിടുന്നത്. അദ്ദേഹം ബംഗാളിലേക്ക് പുറപ്പെട്ടു. മമതാ ബാനര്‍ജിയുമായി കൊല്‍ക്കത്തയില്‍ ചര്‍ച്ച നടത്തുമെന്നാണ് വിവരം.

മമത എത്തുമെന്ന ഉറപ്പിക്കും

മമത എത്തുമെന്ന ഉറപ്പിക്കും

വ്യാഴാഴ്ച വരെ നായിഡു കൊല്‍ക്കത്തിയില്‍ ആയിരിക്കും. തിരഞ്ഞെടുപ്പ് റാലിയില്‍ സംബന്ധിക്കും. അതിന് പുറമെ മമതയുമായി സുപ്രധാന കാര്യങ്ങളില്‍ ധാരണയുണ്ടാക്കും. മെയ് 21ലെ യോഗത്തിന് മമത എത്തുമെന്ന ഉറപ്പിക്കുകയാണ് നായിഡുവിന്റെ ലക്ഷ്യം.

പ്രധാനമന്ത്രിയാകാന്‍ സാധ്യതയുള്ളവര്‍

പ്രധാനമന്ത്രിയാകാന്‍ സാധ്യതയുള്ളവര്‍

പ്രധാനമന്ത്രി സ്ഥാനത്തേക്ക് കോണ്‍ഗ്രസ് നിര്‍ദേശിക്കുന്നത് രാഹുല്‍ ഗാന്ധിയെ ആണ്. ഒരുപക്ഷേ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ കോണ്‍ഗ്രസ് നിര്‍ദേശിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്്. പ്രതിപക്ഷ പാര്‍ട്ടികളില്‍ മമത ബാനര്‍ജി, മായാവതി, ശരത് പവാര്‍ എന്നിവര്‍ക്കും സാധ്യതയുണ്ട്. താന്‍ പ്രധാനമന്ത്രിയാകാന്‍ ഇല്ലെന്ന് പവാര്‍ നേരത്തെ സൂചന നല്‍കിയിരുന്നു. എന്നാല്‍ മായാവതി തയ്യാറാണെന്നാണ് വിവരം.

കെസിആര്‍ ഒപ്പം ചേര്‍ന്നേക്കും

കെസിആര്‍ ഒപ്പം ചേര്‍ന്നേക്കും

അതേസമയം, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു മറ്റൊരു തലത്തിലും നീക്കം നടത്തുന്നുണ്ട്. കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തിയ അദ്ദേഹം കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിയുമായും ചര്‍ച്ച നടത്തുന്നുണ്ട്. പ്രാദേശിക സഖ്യം സാധ്യമായില്ലെങ്കില്‍ ചന്ദ്രശേഖര റാവു പ്രതിപക്ഷത്തിന്റെ വിശാല സഖ്യത്തിന്റെ ഭാഗമാകുമെന്നാണ് വിവരം.

അഞ്ചുഘട്ടം കഴിഞ്ഞപ്പോഴുള്ള മാറ്റം

അഞ്ചുഘട്ടം കഴിഞ്ഞപ്പോഴുള്ള മാറ്റം

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചുഘട്ടങ്ങളാണിപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്. ഇനി രണ്ടുഘട്ടങ്ങള്‍ ബാക്കിയാണ്. മെയ് 19നാണ് അവസാന പോളിങ്. 23ന് വോട്ടെണ്ണും. നിലവില്‍ 85 ശതമാനം സീറ്റുകളില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ചര്‍ച്ചകള്‍ വേഗത്തിലാക്കിയത്.

 ഒറ്റയ്ക്ക് ഭരിക്കാനാകില്ല

ഒറ്റയ്ക്ക് ഭരിക്കാനാകില്ല

നിലവിലെ ട്രെന്‍ഡ് പരിശോധിച്ചാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ വിലയിരുത്തല്‍. ബിജെപിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷം ലഭിച്ചിരുന്ന സംസ്ഥാനങ്ങളിലെല്ലാം ഇത്തവണ തിരിച്ചടി ലഭിക്കുമെന്ന് പ്രതിപക്ഷം കരുതുന്നു. അതുകൊണ്ടുതന്നെ ബിജെപിക്ക് കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് പ്രതിപക്ഷത്തിന്റെ വിശ്വാസം. പക്ഷേ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന തോന്നല്‍ പ്രതിപക്ഷത്തിനുണ്ട്.

ബിജെപിയുടെ നീക്കം ഇങ്ങനെ

ബിജെപിയുടെ നീക്കം ഇങ്ങനെ

പ്രാദേശിക കക്ഷികളെ ചേര്‍ത്ത് സര്‍ക്കാരുണ്ടാക്കാനുള്ള നീക്കം ബിജെപിയുടെ ഭാഗത്ത് നിന്നുണ്ടായേക്കാം. ഈ സാഹചര്യം തടയുകയാണ് പ്രതിപക്ഷം. ഒഡീഷയിലെ ബിജെഡി, ആന്ധ്രയിലെ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി എന്നീ കക്ഷികളെ കൂടെ നിര്‍ത്താന്‍ ബിജെപി ശ്രമിക്കുന്നുണ്ട്. ഇവരുടെ പിന്തുണ ലഭിച്ചാല്‍ കേവല ഭൂരിപക്ഷം മറികടക്കാന്‍ സാധിക്കുമെന്നാണ് ബിജെപിയുടെ വിശ്വാസം.

ഭരിക്കാന്‍ വേണ്ടത് 272 അംഗങ്ങള്‍

ഭരിക്കാന്‍ വേണ്ടത് 272 അംഗങ്ങള്‍

543 അംഗ ലോക്‌സഭയില്‍ കേവല ഭൂരിപക്ഷം ലഭിക്കാന്‍ വേണ്ടത് 272 സീറ്റുകളാണ്. ഇത്രയും സീറ്റ് ബിജെപിക്ക് ലഭിക്കില്ലെന്ന് പ്രതിപക്ഷം കരുതുന്നു. 2014ല്‍ ബിജെപിക്ക് 282 സീറ്റുകള്‍ ലഭിച്ചിരുന്നു. രാഷ്ട്രപതിയെ നേരിട്ട് കാണാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. 21 പാര്‍ട്ടികളാണ് ഈ നീക്കം നടത്തുന്നത്. എല്ലാ പാര്‍ട്ടികളും ഒപ്പുവച്ച കത്ത് രാഷ്ട്രപതിക്ക് കൈമാറും. സര്‍ക്കാര്‍ രൂപീകരിക്കണമെന്ന അവകാശവാദമുന്നയിക്കുകയാണ് പ്രതിപക്ഷം ചെയ്യുക.

ബഹ്‌റൈന്‍ പ്രധാനമന്ത്രി ഖത്തര്‍ അമീറിനെ വിളിച്ചു; ഖത്തര്‍ പടക്കപ്പല്‍ യുഎഇ വിട്ടുകൊടുത്തുബഹ്‌റൈന്‍ പ്രധാനമന്ത്രി ഖത്തര്‍ അമീറിനെ വിളിച്ചു; ഖത്തര്‍ പടക്കപ്പല്‍ യുഎഇ വിട്ടുകൊടുത്തു

English summary
Opposition Parties meet to Select Next Prime Minister on May 21, Reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X