Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിക്ക് 200ല്‍ താഴെ സീറ്റുകള്‍; മിക്ക സംസ്ഥാനങ്ങളിലും തോല്‍ക്കും!! പ്രതിപക്ഷ കണക്കുകൂട്ടലുകള്‍

കൊല്‍ക്കത്ത: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് എന്തുകൊണ്ടും ഏറെ പ്രത്യേകതയുള്ളതാണ്. ബിജെപിയെ മുഖ്യശത്രുവായി കണ്ടാണ് പ്രതിപക്ഷം കരുക്കള്‍ നീക്കുന്നത്. കഴിഞ്ഞതവണ ഒറ്റയ്ക്കും പ്രാദേശിക സഖ്യമായുമെല്ലാം മല്‍സരിച്ച പ്രതിപക്ഷ പാര്‍ട്ടികള്‍ ബിജെപിക്കെതിരെ ഇത്തവണ ഒരു ചേരിയായി നില്‍ക്കുന്നു.

പ്രതിപക്ഷത്തിന്റെ പടപ്പുറപ്പാടില്‍ ബിജെപിക്കും ആശങ്കയുണ്ട്. ബിജെപിയെ എങ്ങനെ പരാജയപ്പെടുത്താമെന്ന് പ്രതിപക്ഷ കക്ഷികള്‍ നടത്തിയ ചര്‍ച്ചയില്‍ ഏകദേശ ധാരണയായിട്ടുണ്ടത്രെ. പ്രതിപക്ഷം ഒറ്റക്കെട്ടായാല്‍ എന്തുസംഭവിക്കുമെന്നും അവര്‍ ചര്‍ച്ച ചെയ്തു. ഇതില്‍ ചില കാര്യങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജി പങ്കുവച്ചു. അവരുടെ വാക്കുകള്‍ ഇങ്ങനെ....

പ്രതിപക്ഷം ഐക്യം

പ്രതിപക്ഷം ഐക്യം

പ്രതിപക്ഷം ഐക്യ ചര്‍ച്ചകള്‍ സജീവമാക്കിയിട്ടുണ്ടെങ്കിലും ആരാകും പ്രധാനമന്ത്രി എന്ന കാര്യത്തില്‍ ധാരണയിലെത്തിയിട്ടില്ല. ബിജെപിക്ക് എടുത്തു കാട്ടാന്‍ നരേന്ദ്ര മോദിയുണ്ട്. എന്നാല്‍ പ്രതിപക്ഷത്തിന് അങ്ങനെ ഒരു നേതാവില്ല. ചില നേതാക്കളെ മറ്റു ചിലര്‍ അംഗീകരിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് മമത ന്യൂസ് 18യുടെ പരിപാടില്‍ രാഷ്ട്രീയ നിലപാടുകള്‍ വിവരിച്ചത്.

ചോദ്യം പ്രധാനമാണെന്ന് മമത

ചോദ്യം പ്രധാനമാണെന്ന് മമത

പ്രധാനമന്ത്രിയായി ആര് എന്ന ചോദ്യം പ്രധാനമാണെന്ന് മമതാ ബാനര്‍ജി പറഞ്ഞു. ഒരു മുഖം വേണം. പക്ഷേ, ഇപ്പോള്‍ തങ്ങള്‍ പ്രാധാന്യം നല്‍കുന്നത് ബിജെപിയെ പരാജയപ്പെടുത്തുക എന്നതിനാണ്. പ്രതിപക്ഷത്ത് ഭിന്നതയുണ്ടാക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ട്. അത് നടക്കില്ലെന്നും മമത പറഞ്ഞു.

മമതയെ പിന്തുണച്ച് ഗൗഡ

മമതയെ പിന്തുണച്ച് ഗൗഡ

ബിജെപിക്കെതിരെ സഖ്യകക്ഷികളെ ഒരുക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്ന വ്യക്തിയാണ് മമത. പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധ്യതയുള്ള വ്യക്തിയുമാണ്. മുന്‍ പ്രധാനമന്ത്രി ദേവഗൗഡ മമതയെ പിന്തുണയ്ക്കുമെന്ന് അറിയിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ മമതയുടെ വാക്കുകള്‍ അതീവ പ്രാധാനമാണ്.

രാഹുലിന്റെ വാക്കുകള്‍

രാഹുലിന്റെ വാക്കുകള്‍

കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും പ്രാധാന്യം നല്‍കാതെയാണ് മമതയും കൂട്ടരും മുന്നോട്ട് പോകുന്നത്. മറ്റേതെങ്കിലും കക്ഷി മികച്ച പ്രകടനം കാഴ്ചവച്ചാല്‍ പ്രധാനമന്ത്രി പദം വിട്ടുകൊടുക്കുമെന്ന് രാഹുല്‍ ഗാന്ധി അടുത്തിടെ പറഞ്ഞിരുന്നു. പ്രതിപക്ഷത്തിന് ഇനി തെറ്റുപറ്റില്ലെന്ന് മമത വ്യക്തമാക്കി.

 ബിജെപി ഒഴിച്ച്

ബിജെപി ഒഴിച്ച്

ബിജെപിയുടെ വിഭജന രാഷ്ട്രീയം പ്രതിപക്ഷത്തെ തളര്‍ത്തില്ല. അദ്വാനിയെയും വാജ്‌പേയിയെയും ഭിന്നിപ്പിച്ചവരാണ് ബിജെപി നേതാക്കള്‍. മോദിക്കും രാജ്‌നാഥ് സിങിനുമിടയില്‍ ഭിന്നതയുണ്ടാക്കാനും ശ്രമം നടക്കുന്നുണ്ട്. ബിജെപിയോട് തങ്ങള്‍ നോ പറയും. എന്നാല്‍ മറ്റേത് പാര്‍ട്ടിയെയും സ്വാഗതം ചെയ്യും- മമത വ്യക്തമാക്കി.

200 ല്‍ കൂടുതല്‍ കിട്ടില്ല

200 ല്‍ കൂടുതല്‍ കിട്ടില്ല

വിദ്വേഷ രാഷ്ട്രീയമാണ് ബിജെപിയുടെത്. 2019ല്‍ ജനം അവരെ തൂത്തെറിയും. 200 സീറ്റില്‍ കൂടുതല്‍ ബിജെപിക്ക് ലഭിക്കില്ല. ബംഗാളില്‍ ബിജെപി 25 സീറ്റുകള്‍ നേടുമെന്ന പ്രചാരണത്തില്‍ കഴമ്പില്ല. 42 സീറ്റുകളും തൃണമൂല്‍ കോണ്‍ഗ്രസ് തന്നെ നേടും. ഇടതുപക്ഷത്തിന് ഒരു സീറ്റ് പോലും കിട്ടില്ലെന്നും മമത പറഞ്ഞു.

പ്രധാന സംസ്ഥാനങ്ങളിലെല്ലാം

പ്രധാന സംസ്ഥാനങ്ങളിലെല്ലാം

പ്രധാന സംസ്ഥാനങ്ങളിലെല്ലാം ബിജെപി പരാജയപ്പെടും. തമിഴ്‌നാട്ടില്‍ അവര്‍ വിജയിക്കാന്‍ സാധിക്കില്ല. ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, ബിഹാര്‍, ഒഡീഷ, പഞ്ചാബ് എന്നിവിടങ്ങളിലെല്ലാം ബിജെപിക്ക് 2014 പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കില്ലെന്നും ബിജെപി പരാജയപ്പെടുമെന്നും മമത പറഞ്ഞു.

തെലങ്കാനയില്‍ മൗനം

തെലങ്കാനയില്‍ മൗനം

തമിഴ്‌നാട്ടില്‍ സ്റ്റാലിന്റെ നേതൃത്വത്തില്‍ ഡിഎംകെ ജയിക്കും. യുപിയില്‍ മായാവതിയും അഖിലേഷും ഒന്നിച്ചാല്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ സാധിക്കും. ബിജെപിയുടെ തകര്‍ന്ന അനിവാര്യമാണെന്ന് പറഞ്ഞ മമത തെലങ്കാനയില്‍ ആര് ജയിക്കുമെന്ന് പറഞ്ഞില്ല.

പ്രശ്‌നം ഇങ്ങനെയാണ്

പ്രശ്‌നം ഇങ്ങനെയാണ്

തെലങ്കാന ഭരണകക്ഷിയായ ടിആര്‍എസ് മമതയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നവരാണ്. എന്നാല്‍ ടിആര്‍എസ് ബിജെപിക്കൊപ്പമായിരിക്കും തിരഞ്ഞെടുപ്പിലുണ്ടാകുക എന്ന പ്രചാരണവുമുണ്ട്. ഈ സാഹചര്യത്തിലാണ് തെലങ്കാനയെ കുറിച്ച് മമത മൗനം പാലിച്ചത്. തങ്ങള്‍ ലിബറല്‍ ഹിന്ദുയിസത്തിനൊപ്പമാണ്. ബിജെപി മിലിറ്റന്റ് ഹിന്ദുയിസത്തിനൊപ്പമാണെന്നും മമത പറഞ്ഞു.

ഐസിസിന് സമാനം

ഐസിസിന് സമാനം

ഐസിസ് ഭീകരസംഘടനയാണെങ്കില്‍ ആര്‍എസ്എസും ബിജെപിയും ഹിന്ദു മിലിറ്റന്റ് സംഘടനയാണ്. സിഐഎ ഇക്കാര്യം വ്യക്തമാക്കിയതാണെന്നും മമത പറഞ്ഞു. അസമിലെ ജനങ്ങളെ ഭിന്നിപ്പിച്ചവരാണവര്‍. ഒട്ടേറെ പേരെ പൗരത്വപട്ടികയില്‍ നിന്ന് പുറംതള്ളിയവര്‍- മമത പറഞ്ഞു.

തിരഞ്ഞെടുപ്പിന് ശേഷം

തിരഞ്ഞെടുപ്പിന് ശേഷം

തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ പ്രതിപക്ഷം പ്രധാനമന്ത്രി ആരാകണം എന്ന ചര്‍ച്ച നടത്തുകയുള്ളൂവെന്നും മമത സൂചിപ്പിച്ചു. എന്നാല്‍ മമത ബാനര്‍ജി കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന സഖ്യത്തില്‍ ചേരുമോ എന്ന കാര്യം അവ്യക്തമാണ്. മറ്റു കക്ഷികളെ കുറിച്ചെല്ലാം അവര്‍ പറയുന്നുണ്ടെങ്കിലും കോണ്‍ഗ്രസിനെ പറ്റി മൗനം പാലിക്കുന്നു. കോണ്‍ഗ്രസില്ലാത്ത പ്രതിപക്ഷ സംഖ്യം വിജയം കാണില്ലെന്നതും ഉറപ്പാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+