കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മനുഷ്യക്കടത്തെന്ന് കേന്ദ്രവും; ലീഗിന്റെ പണിപാളുമോ?

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ഝാര്‍ഖണ്ഡില്‍ നിന്ന് മുക്കത്തെ അനാഥാലയത്തിലേക്ക് കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്ത് തന്നെയെന്ന് കേന്ദ്ര സര്‍ക്കാരും. കേന്ദ്ര ശിശുക്ഷേമ മന്ത്രി മനേക ഗാന്ധിയാണ് ഇക്കാര്യം പറഞ്ഞത്. വിവാദത്തില്‍ കേന്ദ്രം അന്വേഷം പ്രഖ്യാപിച്ചാല്‍ മുസ്ലീം ലീഗ് കുടുങ്ങുമോ എന്നതാണ് കേരളത്തിലെ ചര്‍ച്ച.

കുട്ടികളെ നിയമവിരുദ്ധമായി കേരളത്തിലേക്ക് കടത്തിയത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്ന് മനേക ഗാന്ധി പറഞ്ഞു. എന്നാല്‍ ലൈംഗിക ചൂഷണത്തിനാണ് കുട്ടികളെ കൊണ്ടുവന്നത് എന്ന ആരോപണത്തെ മനേക ഗാന്ധി പിന്തുണക്കുന്നില്ല. പ്രശ്‌നത്തില്‍ നടപടിയെടുക്കുമ്പോള്‍ കുട്ടികളുടെ താത്പര്യമാണ് സംരക്ഷിക്കപ്പെടേണ്ടത് എന്ന നിലപാടാണ് കേന്ദ്ര മന്ത്രിക്ക്.

Maneka Gandhi

വിവാദം ദേശീയ ശ്രദ്ധ ആകര്‍ഷിച്ചതോടെ മുസ്ലീം ലീഗ് ആണ് യഥാര്‍ത്ഥത്തില്‍ കുടുങ്ങിയത്. ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് മുക്കം ഓര്‍ഫനേജിന്റെ രക്ഷാധികാരി. അതുകൊണ്ട് തന്നെ പാര്‍ട്ടി അനാഥാലയത്തിന് വേണ്ടി പരസ്യമായി രംഗത്തിറങ്ങിയിരിക്കുകയാണ്.

മനുഷ്യക്കടത്ത് ആരോപിക്കുന്ന എഫ്‌ഐആര്‍ റദ്ദാക്കണം എന്നാണ് ലീഗ് ആവശ്യപ്പെടുന്നത്. കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ലെങ്കില്‍ അക്കാര്യത്തില്‍ നടപടിയെടുക്കാമെന്നും ലീഗ് നേതൃത്വം പറയുന്നു.

കേന്ദ്ര സര്‍ക്കാരിന് കേരളത്തിലെ ഒരു പൊതു വിഷയത്തില്‍ ഇടപെടാനുള്ള അവസരമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഝാര്‍ഖണ്ഡ് സര്‍ക്കാരിന്റെ ആവശ്യപ്രകാരം സിബിഐ അന്വേഷണം പ്രഖ്യാപിക്കുകയാണെങ്കില്‍ അത് മുസ്ലീം ലീഗിനെ സംബന്ധിച്ച് വന്‍ തിരിച്ചടിയാകും.

അനാഥാലായ വിവാദം കേരളത്തില്‍ പ്രകടമായ വര്‍ഗ്ഗീയ ചേരിതിരിവാണ് സൃഷ്ടിക്കുന്നത്. രാഷ്ട്രീയപരവും മതപരവുമായ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവച്ച് മുസ്ലീം സംഘടനകളെല്ലാം തന്നെ വിവാദത്തില്‍ ഒറ്റക്കെട്ടാണ്.

English summary
Orphanage Controversy: A clear case of Human Trafficking- Maneka Gandhi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X