• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

എങ്ങനെ തിരിച്ചടിക്കണമെന്ന് അറിയാം; മത്സരിക്കുന്നത് കോണ്‍ഗ്രസിനോടും ബിജെപിയോടും തന്നെയെന്ന് ദേവഗൗഡ

ബെംഗളൂരു: ബിജെപിയുടെ ഓപ്പറേഷന്‍ താമരയില്‍ കുടുങ്ങിയാണ് കര്‍ണാടകത്തില്‍ 14 മാസം നീണ്ടു നിന്ന കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാര്‍ താഴെ വീണത്. 17 ഭരണകക്ഷി എംഎല്‍എമാരായിരുന്നു സഖ്യത്തിന് പാലം വലിച്ച് ബിജെപിക്കൊപ്പം പോയത്. സഖ്യത്തിനുള്ളിലെ ഭിന്നതയും ഒരുപരിധി വരെ സര്‍ക്കാരിന്‍റെ പതനത്തിന് കാരണമായിട്ടുണ്ട്. ഇനി ഏവരും ഉറ്റുനോക്കുന്നത് വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പാണ്. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും-ജെഡിഎസും സഖ്യം തുടരുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.

'പോ മോനെ ഇന്ത്യ വിട്ട് അമേരിക്കയിലേക്ക് പോ', കാശ്മീരി നേതാവിനോട് അര്‍ണബ്, പറപ്പിച്ച് മറുപടി

അതിനിടെ സഖ്യത്തെ സംബന്ധിച്ചുള്ള നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ജെഡിഎസ് തലവന്‍ എച്ച്ഡി ദേവഗൗഡ. ലൈവ് മിന്‍റിന് നല്‍കിയ അഭിമുഖത്തിലാണ് കര്‍ണാടക സാഹചര്യത്തെ കുറിച്ചും സഖ്യത്തെ കുറിച്ചുമെല്ലാം ദേവഗൗഡ പ്രതികരിച്ചത്.

 തുറന്ന് പറഞ്ഞ് ദേവഗൗഡ

തുറന്ന് പറഞ്ഞ് ദേവഗൗഡ

ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്ത് നിര്‍ത്തുകയെന്ന ഒറ്റലക്ഷ്യത്തിന്‍റെ പുറത്താണ് കര്‍ണാടകത്തില്‍ ജെഡിഎസും കോണ്‍ഗ്രസും കൈകോര്‍ത്തത്. എന്നാല്‍ ബദ്ധശത്രുക്കളായിരുന്ന പാര്‍ട്ടികളുടെ സഖ്യത്തിനെതിരെ ഇരുപാര്‍ട്ടികളില്‍ നിന്നും അതൃപ്തികള്‍ ഉയര്‍ന്നിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയം സഖ്യത്തിനുള്ളിലെ മുറുമുറുപ്പിന്‍റെ ഫലമാണെന്ന് സഖ്യ നേതാക്കള്‍ക്ക് പരസ്യമായി തന്നെ സമ്മതിക്കേണ്ടി വന്നിരുന്നു. എച്ച്ഡി കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കിയത് മുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നുവെന്ന് ദേവഗൗഡയും പറയുന്നു.

 വാക്ക് കേട്ടില്ല

വാക്ക് കേട്ടില്ല

സഖ്യരൂപീകരണ വേളയില്‍ കുമാരസ്വാമിയെ മുഖ്യമന്ത്രി ആക്കേണ്ടതില്ലെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, ജി പരമേശ്വര, കെഎച്ച് മുനിയപ്പ എന്നീ നേതാക്കള്‍ ഉള്ളപ്പോള്‍ കുമാരസ്വാമി മുഖ്യമന്ത്രിയാകുന്നത് പ്രതിസന്ധികള്‍ക്ക് വഴിവെയ്ക്കുമെന്ന് താന്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ തന്‍റെ വാക്കുകള്‍ കേള്‍ക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍റ് തയ്യാറായില്ല.

 പ്രാദേശിക തലത്തില്‍ കല്ലുകടി

പ്രാദേശിക തലത്തില്‍ കല്ലുകടി

പിന്നീട് മന്ത്രിസഭ വികസനം വൈകിയപ്പോഴും ബോര്‍ഡ് കോര്‍പ്പറേഷന്‍ പദവികളില്‍ നിയമനം പൂര്‍ത്തിയാകാതിരുന്നപ്പോഴും സഖ്യത്തിനുള്ളില്‍ കല്ലുകടി ശക്തമായി. കുമാരസ്വാമിയുടെ യുഎസ് സന്ദര്‍ശനത്തിന് പിന്നാലെ ബിജെപി സാഹചര്യം സമര്‍ത്ഥമായി ഉപയോഗിച്ചതോടെ സഖ്യം താഴെ വീണു.

ജെഡിഎസിനെ തൃപ്തിപ്പെടുത്താന്‍ കുമാരസ്വാമിക്ക് മുഖ്യമന്ത്രി പദം നല്‍കിയപ്പോള്‍ കോണ്‍ഗ്രസ് സംസ്ഥാന നേതാക്കളെ അത് ചൊടിപ്പിച്ചു. കോണ്‍ഗ്രസ് സഖ്യത്തില്‍ ജെഡിഎസ് സംസ്ഥാന നേതാക്കള്‍ ഉറച്ച് നിന്നപ്പോഴും പ്രാദേശിക നേതാക്കള്‍ സഖ്യത്തിനെതിരായിരുന്നു.

 സുപ്രീം കോടതിയില്‍

സുപ്രീം കോടതിയില്‍

നിലവിലെ സാഹചര്യത്തില്‍ ഉപതിരഞ്ഞെടുപ്പില്‍ സഖ്യം ഉണ്ടാകുമെന്ന് പറയാന്‍ സാധിക്കില്ലെന്നും ദേവഗൗഡ പറഞ്ഞു. 17 എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി സുപ്രീം കോടതിയിലാണ്. ജെഡിഎസും കോണ്‍ഗ്രസും തമ്മിലുള്ള മത്സരം ബിജെപിയെയാണ് തുണച്ചത്. ഒരു കാര്യം ഉറപ്പാണ്. 17 സീറ്റിലും ജെഡിഎസ് മത്സരിക്കില്ല. കോണ്‍ഗ്രസിന് മുഴുവന്‍ സീറ്റിലും മത്സരിക്കണമെങ്കില്‍ മത്സരിക്കാം. ദേവഗൗഡ പറഞ്ഞു.

കോണ്‍ഗ്രസിനോടും ബിജെപിയോടും

കോണ്‍ഗ്രസിനോടും ബിജെപിയോടും

സഖ്യത്തെ കുറിച്ചല്ല ഇപ്പോള്‍ ചിന്ത. പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള തീവ്രശ്രമമാണ് താന്‍ ഇപ്പോള്‍ നടത്തുന്നത്. ജെഡിഎസിലെ മൂന്ന് എംഎല്‍എമാരുടെ രാജിക്ക് പിന്നിലെ കാരണങ്ങള്‍ തനിക്ക് അറിയില്ലെന്നും ദേവഗൗഡ പറഞ്ഞു. ബിജെപിയുമായി ജെഡിഎസ് സഖ്യത്തില്‍ എത്തിയേക്കുമെന്ന വാര്‍ത്തകള്‍ ദേവഗൗഡ നിഷേധിച്ചു. കോണ്‍ഗ്രസിനും ബിജെപിക്കും എതിരായാണ് ജെഡിഎസിന്‍റെ പോരാട്ടം. എങ്ങനെ തിരിച്ചടിക്കണമെന്ന് തനിക്ക് അറിയാം ദേവഗൗഡ വ്യക്തമാക്കി.

 മോദിയും ഷായും

മോദിയും ഷായും

യെദ്യൂരപ്പ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമോയെന്ന കാര്യത്തെ കുറിച്ച് താന്‍ ചിന്തിക്കുന്നില്ല. ബിജെപിയില്‍ കാര്യങ്ങള്‍ തിരുമാനിക്കുന്നത് സംസ്ഥാന നേതാക്കളല്ല. അമിത് ഷായും നരേന്ദ്ര മോദിയുമാണ്. കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം പിളര്‍ന്നിരിക്കുകയാണെന്ന് അവര്‍ക്ക് അറിയാം. അതുകൊണ്ട് തന്നെ ഇപ്പോള്‍ യെഡ്ഡിക്ക് ഭരത്തില്‍ തുടരുന്നതിന് യാതൊരു ബുദ്ധിമുട്ടും ഇല്ല. രാജ്യത്ത് ശക്തമായ പ്രതിപക്ഷം ഇല്ലെന്നതാണ് നിലവിലെ പ്രതിസന്ധിയെന്നും ദേവഗൗഡ പറഞ്ഞു.

വിമത എംഎല്‍എമാര്‍ വിഷം കുടിക്കണോ? പൊട്ടിത്തെറിച്ച് യെഡ്ഡി! ഇരിപ്പുറക്കാനാതെ ബിജെപി

കോണ്‍ഗ്രസില്‍ പൊരിഞ്ഞ പോര്!! പ്രതിപക്ഷ നേതൃ പദവിക്ക് ചരടവ് വലിച്ച് ഡികെ,വിട്ടുകൊടുക്കാതെ സിദ്ധരാമയ്യ

English summary
Our fight is against Congress and BJP says HD Deve gowda
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X