കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ എസ്പി-ബിഎസ്പി സഖ്യത്തോട് പിണങ്ങി ആര്‍എല്‍ഡി! കോണ്‍ഗ്രസുമായി കൈകോര്‍ക്കും?

  • By Aami Madhu
Google Oneindia Malayalam News

ലോക്സഭ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാവുന്ന യുപിയില്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറി മറിയുകയാണ്. ബിജെപിയെ തറപറ്റിക്കാന്‍ എസ്പിയും ബിഎസ്പിയുമായി വിശാല സഖ്യം രൂപീകരിക്കാനുള്ള കോണ്‍ഗ്രസിന്‍റെ നീക്കങ്ങള്‍ പൊളിഞ്ഞിരുന്നു. കോണ്‍ഗ്രസിനെ പുറത്ത് നിര്‍ത്തി എസ്പിയും ബിഎസ്പിയും സഖ്യം പ്രഖ്യാപിക്കുകയും ചെയ്തു. ആര്‍എല്‍ഡിയെ ഒപ്പം ചേര്‍ത്തുള്ള സഖ്യമാണ് രൂപകരിച്ചിരിക്കുന്നത്.

എന്നാല്‍ സീറ്റ് വിഭജനം സംബന്ധിച്ച പിണക്കങ്ങള്‍ ഉടലെടുത്തതോടെ സഖ്യം വിടാനൊരുങ്ങുകയാണ് ആര്‍എല്‍ഡി എന്നാണ് പുതിയ വിവരം. സഖ്യം വിട്ട് കോണ്‍ഗ്രസുമായി കൈകോര്‍ത്ത് ലോക്സഭയില്‍ മത്സരിച്ചേക്കുമെന്ന് നേതൃത്വത്തോട് അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു.വിവരങ്ങള്‍ ഇങ്ങനെ

 കോണ്‍ഗ്രസ് പുറത്ത്

കോണ്‍ഗ്രസ് പുറത്ത്

കോണ്‍ഗ്രസിനെ പുറത്ത് നിര്‍ത്തിയാണ് യുപിയില്‍ എസ്പി-ബിഎസ്പി സഖ്യം രൂപീകരിച്ചത്. ബിജെപിയെ തറപറ്റിക്കുകയാണ് ലക്ഷ്യമെന്ന് ഉറക്കെ പ്രഖ്യാപിച്ച ബിഎസ്പി അധ്യക്ഷ മായാവതി കോണ്‍ഗ്രസിന് എതിരേയും കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്. സഖ്യം പ്രഖ്യാപിച്ചെങ്കിലും തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസുമായി ഇരുപാര്‍ട്ടികളും കൈകോര്‍ത്തുക്കുമെന്ന് കണക്കാക്കിയിരുന്നെങ്കിലും മായാവതിയുടെ രൂക്ഷ വിമര്‍ശനങ്ങള്‍ ആ സാധ്യതകളും തള്ളി.

 സഖ്യ സാധ്യത

സഖ്യ സാധ്യത

ഇതോടെ തിരഞ്ഞെടുപ്പിനെ തനിച്ച് നേരിടാന്‍ തയ്യാറെടുക്കുകയാണ് കോണ്‍ഗ്രസ് എന്ന് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചു. അതേസമയം യുപിയില്‍ ഒറ്റയ്ക്ക് തിരഞ്ഞെടുപ്പിനെ നേരിടുകയെന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ച് എളുപ്പമല്ല. അതിനാല്‍ പരമാവധി സഖ്യ സാധ്യതകളും കോണ്‍ഗ്രസ് തേടുന്നുണ്ട്.

 ശിവപാല്‍ യാദവ്

ശിവപാല്‍ യാദവ്

എസ്ബി-ബിഎസ്പി സഖ്യത്തില്‍ നിന്ന് പുറംതള്ളിയ ശിവപാല്‍ യാദവ് കോണ്‍ഗ്രസിന് പിന്തുണ നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.ഇത് തങ്ങള്‍ക്ക് ഗുണകരമാകുമെന്ന് കോണ്‍ഗ്രസ് കണക്കാക്കുന്നു. സമാജ്വാദി പാര്‍ട്ടി ചെയര്‍മാന്‍ മുലായം സിങ്ങ് യാദവിന്‍റെ സഹോദരനായ ശിവപാല്‍ പാര്‍ട്ടിയില്‍ നിന്ന് തെറ്റിപിരിഞ്ഞാണ് പ്രഗതിശീല്‍ എന്ന പാര്‍ട്ടി രൂപീകരിച്ചത്.

 വോട്ട് പിളരും

വോട്ട് പിളരും

എസ്പിയിലെ വിമതരില്‍ വന്‍ സ്വാധീനമുള്ള നേതാവാണ് ശിവപാല്‍. ഇതു വഴി എസ്പി വോട്ടുകളില്‍ വിള്ളല്‍ വരുത്താമെന്ന പ്രതീക്ഷയും കോണ്‍ഗ്രസിനുണ്ട്. കോണ്‍ഗ്രസ് -ശിവപാല്‍ സഖ്യം എസ്പി-ബിഎസ്പി വോട്ടുകളില്‍ വിള്ളല്‍ വരുത്തുമെന്ന് ഇരുപാര്‍ട്ടിയിലേയും നേതാക്കളും സമ്മതിക്കുന്നുണ്ട്.

 ആര്‍എല്‍ഡിയെ ചൊടിപ്പിച്ചു

ആര്‍എല്‍ഡിയെ ചൊടിപ്പിച്ചു

എന്നാല്‍ ശിവപാലിനെ കൂടാതെ എസ്പി-ബിഎസ്പി സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ച രാഷ്ട്രീയ ലോക് ദള്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കുമെന്നാണ് പുതിയ വിവരം. എസ്പി-ബിഎസ്പി സഖ്യത്തിലെ സീറ്റ് വിഭജനമാണ് ആര്‍എല്‍ഡിയെ ചൊടിപ്പിച്ചത്.

 ബാക്കി സീറ്റുകള്‍

ബാക്കി സീറ്റുകള്‍

എസ്പി-ബിഎസ്പി സഖ്യം 38 വീതം സീറ്റുകളില്‍ മല്‍സരിക്കാനാണ് ധാരണ ആയിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയും മല്‍സരിക്കുന്ന റായ്ബറേലി, അമേഠി മണ്ഡലങ്ങളില്‍ സഖ്യം മല്‍സരിക്കില്ല. ബാക്കി രണ്ട് സീറ്റ് മറ്റു കക്ഷികള്‍ക്ക് വിട്ടുനല്‍കും.

 അകറ്റി നിര്‍ത്തി

അകറ്റി നിര്‍ത്തി

രാഷ്ട്രീയ ലോക്ദള്‍, നിഷാദ് പാര്‍ട്ടി എന്നിവരാണ് മറ്റ് കക്ഷികള്‍. അതേസമയം സഖ്യം പ്രഖ്യാപിക്കാന്‍ ചേര്‍ന്ന വാര്‍ത്താ സമ്മേളത്തില്‍ പോലും ഇരുപാര്‍ട്ടികളേയും ക്ഷണിച്ചിരുന്നില്ല. ഇതോടെ ബിജെപിക്കെതിരായ മറ്റൊരു സഖ്യത്തില്‍ ചേക്കേറാനുള്ള ശ്രമങ്ങള്‍ ആര്‍എല്‍ഡി തുടങ്ങി കഴിഞ്ഞു.

 ആറ് മണ്ഡലങ്ങള്‍

ആറ് മണ്ഡലങ്ങള്‍

മുസാഫര്‍ നഗര്‍, ഭാഗ്പട്ട്, ബുലന്ദ്ഷഹര്‍, അംറോഹ, മതുര, ബിജ്നോര്‍ എന്നീ ആറ് സീറ്റുകള്‍ വേണമെന്നാണ് ആര്‍എല്‍ഡിയുടെ ആവശ്യം. ഇതേ ആവശ്യം ഉന്നയിച്ച് ആര്‍എല്‍ഡി നേതാവ് ജയന്ത് ചൗധരി എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവിനെ കണ്ടിരുന്നു.

 സാധ്യമല്ലെന്ന് മായവതി

സാധ്യമല്ലെന്ന് മായവതി

ആറ് സീറ്റ് ആര്‍എല്‍ഡിക്ക് നല്‍കിയാല്‍ ബിജെപിയുമായി ഇടഞ്ഞ് നില്‍ക്കുന്ന അപ്നാദളിനേയും എസ്ബിഎസ്പിയേയും സഖ്യത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ല. നാല് സീറ്റ് വരെ രാഷ്ട്രീയ ലോക്ദളിന് നല്‍കാമെന്നാണ് ധാരണ. മതുര ബിജെപിക്ക് സ്വാധീനമുള്ള മണ്ഡലമായതിനാല്‍ ഇവിടെ എസ്പി ബിഎസ്പി സഖ്യം തന്നെ മത്സരിക്കുമെന്നാണ് എസ്പി-ബിഎസ്പി സഖ്യത്തിന്‍റെ നിലപാടി.

 കോണ്‍ഗ്രസുമായി

കോണ്‍ഗ്രസുമായി

സീറ്റു വിഭജനത്തില്‍ തഴഞ്ഞ എസ്പി-ബിഎസ്പി സഖ്യത്തില്‍ നിന്ന് പുറത്ത് വരാന്‍ തന്നെയാണ് തിരുമാനം എന്ന് നേതൃത്വത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. അതേസമയം 2014 ലോക്സഭാ തിരഞ്ഞെടുപ്പിലേതിന് സമാനമായി കോണ്‍ഗ്രസുമായി തന്നെ കൈകോര്‍ക്കാമെന്നാണ് പാര്‍ട്ടിയില്‍ നിന്നുള്ള അഭിപ്രായം.

 എട്ട് സീറ്റുകളില്‍

എട്ട് സീറ്റുകളില്‍

2014 ല്‍ ആര്‍എല്‍ഡി കോണ്‍ഗ്രസിനൊപ്പമാണ് ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. എട്ട് സീറ്റുകളിലാണ് അന്ന് ആര്‍എല്‍ഡി മത്സരിച്ചത്. ഉടന്‍ തന്നെ സമാന പാര്‍ട്ടികളുമായി സഖ്യം ചേരുമെന്ന് ആര്‍എല്‍ഡി സംസ്ഥാന അധ്യക്ഷന്‍ മസൂദ് അഹമ്മദ് വ്യക്തമാക്കി.

 പ്രതികരിക്കാതെ

പ്രതികരിക്കാതെ

അതേസമയം കോണ്‍ഗ്രസുമായി സഖ്യത്തില്‍ ഉണ്ടാകുമോയെന്ന കാര്യം പാര്‍ട്ടി അധ്യക്ഷന്‍ അജിത് സിങ്ങോ ജയന്തോ സ്ഥിരീകരിച്ചിട്ടില്ല. അതിനിടെ യുപില്‍ ആര്‍എല്‍ഡിയുമായി ബിജെപി സഖ്യത്തിന് ശ്രമങ്ങള്‍ തുടരുന്നതായും റിപ്പോര്‍ട്ടുണ്ട്.

English summary
Out of pact, RLD to join hands with Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X