പ്രളയം: കശ്മീരില്‍ പകര്‍ച്ചവ്യാധി ഭീഷണി
ശ്രീനഗര്‍: വെള്ളപ്പൊക്കത്തിന്റെ കെടുതിയില്‍ നിന്ന് കശ്മീരിന് ഇപ്പോഴും മോചനമില്ല. വലിയ പകര്‍ച്ചവ്യാധി ഭീഷണിയിലാണ് സംസ്ഥാനം ഇപ്പോഴുള്ളത്. വളര്‍ത്തുമൃഗങ്ങളും മറ്റും വെള്ളപ്പൊക്കത്തില്‍ ചത്ത് വെള്ളത്തില്‍ ചീഞ്ഞളിഞ്ഞ് കിടക്കുകയാണ്.
ആവശ്യത്തിന് വെള്ളമോ ഭക്ഷണമോ ഇപ്പോഴും പ്രളയബാധിത പ്രദേശങ്ങളില്‍ എത്തിക്കാന്‍ കഴിയുന്നില്ല. കശ്മീരിലെ പല ആശുപത്രികളും വെള്ളത്തിലാണ്. ചികിത്സ നല്‍കാന്‍പോലും ആകാത്ത സ്ഥിതിയാണ്.
സൈനിക ഡോക്ടര്‍മാരാണ് ഇപ്പോള്‍ ചികിത്സ നല്‍കുന്നത്. എന്നാല്‍ ഇത് അപര്യാപ്തമാണെന്നാണ് റിപ്പോര്‍ട്ട്. പനി, വയറിളക്കം, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ പലയിടത്തും പടര്‍ന്നു തുടങ്ങിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

രക്ഷതേടി
മഴയുടെ താണ്ഡവം അവസാനിച്ചെങ്കിലും വെള്ളപ്പൊക്കത്തിന്റെ ദുരതത്തില്‍ നിന്ന് കശ്മീര്‍ മുക്തമായിട്ടില്ല.

ഇനി എങ്ങോട്ട്
റോഡേത്, തോടേത്, പുഴയേതെന്ന് അറിയില്ല. സര്‍വ്വത്ര ജലമയം. കയ്യില്‍ കരുതിയ വടി കുത്തിയാണ് ഇയാള്‍ സുരക്ഷിത സ്ഥാനം തേടുന്നത്.

വിമാനത്താവളത്തില്‍
പ്രളയ ബാധിത കേന്ദ്രങ്ങളില്‍ നിന്ന് സൈന്യം രക്ഷിച്ചവര്‍ ശ്രീനഗര്‍ വിമാനത്താവളത്തില്‍. ഇവിടേയും സൗകര്യങ്ങള്‍ പരിമിതമാണ്.

രക്ഷിക്കാന്‍
ശ്രീനഗറില്‍ രക്ഷാ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്ന സൈനികന്. കയ്യിലെ ഇരുമ്പ് ദണ്ഡാണ് ആഴമറിയാനുള്ള ഒരേയൊരു മാര്‍ഗ്ഗം.

തകര്‍ന്നടിഞ്ഞ കെട്ടിടം
വലിയവലിയ കെട്ടിടങ്ങളാണ് പ്രളയത്തില്‍ തകര്‍ന്നടിഞ്ഞത്. പലതിലും ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടാകാം..പലരും മരിച്ചുപോയിട്ടുണ്ടാകാം.

സൈന്യമാണ് രക്ഷ
ഇന്ത്യന്‍ സൈന്യത്തിന്റെ നിശ്ചയദാര്‍ഢ്യവും ആത്മവിശ്വാസവും പ്രകടമാക്കുന്നതാണ് കശ്മീരില്‍ അവരുടെ രക്ഷാ പ്രവര്‍ത്തനം.

ഞങ്ങളുണ്ട് കൂടെ
വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ കുടുംബത്തെ സൈന്യം രക്ഷപ്പെടുത്തി കൊണ്ടുവരുന്നു.

മണ്ണടിഞ്ഞ വീടുകള്‍
പലയിടത്തും വെള്ളം താഴ്ന്ന് തുടങ്ങി. പക്ഷേ മണ്ണും ചെളിയും അടിഞ്ഞ വീടുകള്‍ ഉപയോഗക്ഷമമാകാന് ഏറെ പരിശ്രമിക്കണം.

പ്രളയ നഗരം
ശ്രീനഗര്‍ നഗരം ഇപ്പോഴും വെള്ളത്തിലാണ്.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications