കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെമ്പര്‍ഷിപ്പ് കാംപെയ്ന്‍: ബിജെപിയില്‍ എത്തിയത് 30 ലക്ഷം മുസ്ലിങ്ങള്‍!

Google Oneindia Malayalam News

ദില്ലി: തന്റെ പ്രവൃത്തിയുടെ അടിസ്ഥാനത്തില്‍ തന്നെ വിധിക്കൂ എന്നാണ് കഴിഞ്ഞ രാജ്യത്തെ മുസ്ലിങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നത്. മോദി ഭരണം ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന സന്ദര്‍ഭത്തില്‍ പുതുതായി 30 ലക്ഷം മുസ്ലിങ്ങള്‍ ബി ജെ പിയുടെ മെമ്പര്‍ഷിപ്പ് സ്വീകരിച്ചാണ് പ്രധാനമന്ത്രിയുടെ പ്രസ്താവനയെ സ്വീകരിക്കുന്നത്. ബി ജെ പിയുടെ മൊത്തം മെമ്പര്‍മാരുടെ 3 ശതമാനത്തിലധികം ഇപ്പോള്‍ മുസ്ലിങ്ങളാണ്.

ഭരണം കിട്ടിയ ശേഷം പ്രസിഡണ്ട് അമിത് ഷായുടെ നേതൃത്വത്തില്‍ നടന്ന വന്‍ മെമ്പര്‍ഷിപ്പ് ക്യാംപെയ്‌നിലൂടെയാണ് ബി ജെ പി അംഗങ്ങളില്‍ ഇത്ര വലിയ കുതിച്ചുചാട്ടം നടത്തിയത്. എട്ട് കോടി അംഗങ്ങള്‍ തികഞ്ഞപ്പോള്‍ തന്നെ ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടി ആയി ബി ജെ പി മാറിയിരുന്നു. നിലവില്‍ 10 കോടിയിലധികമാണ് ബി ജെ പി അംഗങ്ങളുടെ എണ്ണം.

-bjp

മിസ്ഡ് കോള്‍ പോലുള്ള പരിപാടികളിലൂടെയാണ് ബി ജെ പി അംഗങ്ങളെ ചേര്‍ത്തതെങ്കിലും, പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ വന്ന ഈ വര്‍ധനവ് ശ്രദ്ധേയമാണ്. പാര്‍ട്ടിയില്‍ ന്യൂനപക്ഷത്തില്‍ നിന്നും എത്രപേര്‍ ഉണ്ടായിരുന്നു എന്ന കാര്യം മുമ്പ് കണക്കെടുത്തിട്ടില്ല എന്നാണ് ന്യൂനപക്ഷ സെല്‍ തലവന്‍ അബ്ദുള്‍ റഷീദ് അന്‍സാരി പറയുന്നത്. ഇപ്പോഴത്തെ മെമ്പര്‍ഷിപ്പ് ക്യാംപെയ്‌നിലൂടെ ന്യൂനപക്ഷ പ്രവര്‍ത്തകരുടെ എണ്ണത്തില്‍ കാതലായ വര്‍ധനവ് ഉണ്ടായി.

മധ്യപ്രദേശില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ മുസ്ലിങ്ങള്‍ ബി ജെ പിയില്‍ അംഗത്വമെടുത്തത്, 4 ലക്ഷം പേര്‍. ഗുജറാത്തില്‍ 2.6 ലക്ഷം, ദില്ലിയില്‍ 2.5 ലക്ഷം, പശ്ചിമ ബംഗാളില്‍ 2.3 ലക്ഷം എന്നിങ്ങനെ പോകുന്നു മറ്റ് സംസ്ഥാനത്തിലെ കണക്കുകള്‍. രാജസ്ഥാനിലും ആസാമിലും രണ്ട് ലക്ഷത്തിലധികം പേര്‍ ബി ജെ പിയില്‍ എത്തിയപ്പോള്‍ ഉത്തര്‍പ്രദേശില്‍ 1.75 കോടി ആളുകളാണ് പാര്‍ട്ടി അംഗത്വമെടുത്തത്.

English summary
Over 3 millions Muslims join BJP during recent membership campaign.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X