ആര്‍എസ്എസ് സ്‌കൂളുകളില്‍ പഠിക്കുന്നത് 7,000 മുസ്ലീം വിദ്യാര്‍ഥികള്‍; ശ്ലോകങ്ങളും പഠിക്കുന്നു
അലഹാബാദ്: ഉത്തര്‍ പ്രദേശിലെ പല ഭാഗത്തും വര്‍ഗീയ സംഘര്‍ഷങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുതുമയുള്ളതല്ല. എന്നാല്‍ ഇത്തരം മത വിദ്വേഷങ്ങളുടെ വാര്‍ത്തകള്‍ക്കിടയിലും ആര്‍എസ്എസ് നടത്തുന്ന സ്‌കൂളുകളില്‍ ഏതാണ്ട് 7,000 മുസ്ലീം വിദ്യാര്‍ഥികള്‍ പഠിക്കുന്നതായി റിപ്പോര്‍ട്ട്. സംസ്ഥാനത്തെ ഏകദേശം 1,200 ആര്‍എസ്എസ് സ്‌കൂളുകളിലായാണ് ഇത്രയും വിദ്യാര്‍ഥികള്‍ പഠിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം കഴിഞ്ഞ 2 വര്‍ഷത്തിനിടെ 30 ശതമാനത്തിലധികം മുസ്ലീം വിദ്യാര്‍ഥികള്‍ ആര്‍എസ്എസ് സ്‌കൂളുകളില്‍ എത്തിയിട്ടുണ്ട്. സ്‌കൂളുകളിലെ ഹിന്ദു നിയമങ്ങള്‍ക്ക് അനുസരിച്ചാണ് വിദ്യാര്‍ഥികളുടെ പഠനമെന്നതും ശ്രദ്ധേയമാണ്. ശ്ലോകങ്ങളും ഭോജന്‍ മന്ത്രയും എല്ലാ വിദ്യാര്‍ഥികളും പഠിക്കുന്നു.

ഇതുമാത്രമല്ല, മുസ്ലീം വിദ്യാര്‍ഥികള്‍ പൊതുവെ ശ്രദ്ധകാട്ടാത്ത സ്‌പോര്‍ട്‌സ്, കലാ സാഹിത്യ പ്രവര്‍ത്തനങ്ങളിലും സജീവമായി ഇടപെടുന്നുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇത്തരം സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളും ആര്‍എസ്എസ്സിന് മുസ്ലീം വിരുദ്ധ അജണ്ടയുണ്ടെന്ന വാദം നിരാകരിക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.
സുര്യ നമസ്‌കാരത്തോടെ ഒരു ദിവസത്തെ പഠനാരംഭം കുറിക്കുന്ന വിദ്യാര്‍ഥികള്‍ വന്ദേമാതരവും വേദ മന്ത്രങ്ങളും ഉരുവിടുന്നതും പതിവാണ്. സ്‌കൂളുകളില്‍ ഏതെങ്കിലും തരത്തിലുള്ള മതവിദ്വേഷമോ തരംതിരിവോ ഇല്ലെന്ന് വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു. സ്വന്തം സമുദായത്തിനകത്തും ആര്‍എസ്എസ് സ്‌കൂളില്‍ പഠിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് രക്ഷിതാക്കളും വ്യക്തമാക്കുന്നു.












Click it and Unblock the Notifications