കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ട്ടികള്‍ക്ക് കിട്ടിയത് 5000 കോടി, സ്രോതസ്സ്?

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ഏഴ് വര്‍ഷം കൊണ്ട് രാജ്യത്തെ മുഖ്യധാരാ ദേശീയ പാര്‍ട്ടികള്‍ക്ക് സംഭാവന ഇനത്തില്‍ ലഭിച്ചത് 4,895.96 കോടി രൂപ. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ്(എഡിആര്‍) വിവരാവകാശ നിയമ പ്രകാരം സമ്പാദിച്ചതാണ് വിവരം. എന്നാല്‍ ഈ തുകയുടെ മുക്കാല്‍ പങ്കും എവിടെ നിന്ന് കിട്ടിയതാണെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ വ്യക്തമാക്കിയിട്ടില്ല.

2005-2005 മുതല്‍ 2011-2012 വരെയുള്ള കാലത്തെ സംഭാവനകളുടെ കണക്കാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. സംഭാവനയായി കിട്ടിയ മൊത്തം തുകയുടെ 75.5 ശതമാനവും അജ്ഞാത സ്രോതസ്സുകളില്‍ നിന്നാണെന്നതാണ് ഏറ്റവും രസകരം. ഇത് മാത്രം 3,674.5 കോടി രൂപ വരും. സ്രോതസ്സ് വെളിപ്പെടുത്തപ്പെട്ടത് വെറും 8.9 ശതമാനം തുകയുടെ മാത്രമാണ്. ബാക്കി തുക ലെവിയും അംഗത്വ ഫീലും മറ്റുമായി സ്വരൂപിക്കപ്പെട്ടതാണ്.

Indian Rupee

കോണ്‍ഗ്രസ്, ബിജെപി, സിപിഎം, സിപിഐ, എന്‍സിപി, ബിഎസ്പി എന്നീ പാര്‍ട്ടികളാണ് തങ്ങള്‍ക്ക് കിട്ടിയ സംഭാവനകളുടെ വിവരം കൈമാറിയത്. അജ്ഞാത സംഭാവകളുടെ കാര്യത്തില്‍ കോണ്‍ഗ്രസ് ആണ് മുന്നില്‍. 1951.07 കോടി രൂപയാണ് കോണ്‍ഗ്രസിന് കണക്കില്ലാത്ത സംഭാവനയായി കിട്ടിയിട്ടുള്ളത്. ബിജെപിക്ക് കിട്ടിയ സംഭാവനയുടെ 73 ശതമാനവും ഇത്തരം അജ്ഞാത സ്രോതസ്സുകളില്‍ നിന്നാണ്. ബിഎസ്പിയുടെ സംഭാവനതുകയില്‍ 61.8 ശതമാനവും ഇതു തന്നെ.

രാഷ്ട്രീയ പാര്‍ട്ടികള്‍ സംഭാവന പണമായിത്തന്നെയാണ് മിക്കവാറും വാങ്ങുന്നതെന്ന കാര്യവും ഇതോടെ വ്യക്തമായിട്ടുണ്ട്. ചെക്ക് വഴിയുള്ള ഇടപാടുകള്‍ താരതമ്യേന കുറവാണ്. ഇതിലും കോണ്‍ഗ്രസ് തന്നെയാണ് മുന്‍പന്തിയില്‍. കിട്ടിയ സംഭാവനയുടെ 90 ശതമാനത്തിലധികവും കോണ്‍ഗ്രസുകാര്‍ പണമായിത്തന്നെയാണ് കൈപ്പറ്റിയിരിക്കുന്നത്.

രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ കണക്ക് പുറത്ത് വിട്ടത് സത്യത്തില്‍ വെറുതെയായിപ്പോയെന്നാണ് എഡിആര്‍ സ്ഥാപക അംഗം ജഗ്ദീപ് ചോക്കര്‍ പറയുന്നത്. കിട്ടിയ സംഭാവനയുടെ നാലില്‍ മൂന്ന് ഭാഗവും എവിടെ നിന്ന് വന്നെന്ന് ഇപ്പോഴും ജനത്തിന് മനസ്സിലായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

English summary
Over 75% of the funding received by political parties is from unknown donors. This flies in the face of claims made by parties that details of their financial statements are in the public domain.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X