• search

മുത്തലാഖ് കുറ്റമെങ്കിൽ യശോദ ബെന്നിനും നീതി കിട്ടണം; ബിജെപിയെ കടന്നാക്രമിച്ച് ഒവൈസി

 • By Ankitha
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
  cmsvideo
   മുത്തലാഖ് വിഷയത്തിൽ ബിജെപിയെ കടന്നാക്രമിച്ച് ഒവൈസി | Oneindia Malayalam

   ദില്ലി: മുത്താലാഖ് വിഷയത്തിൽ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച എഐഎംഐഎം നേതാവ് അസാസുദ്ദീൻ ഒവൈസി. മുത്താലാഖ് ക്രിമിനൽ കുറ്റമാക്കുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയിൽ നിന്ന് അകന്നു കഴിയുന്ന ഭാര്യ യശോദാ ബെന്നിനു നീതി കിട്ടണമെന്ന് ഒവൈസി അഭിപ്രായപ്പെട്ടു. മുത്തലാഖ് വിഷയമാണെങ്കിൽ ഗുജറാത്തിൽ നമ്മുടെ ഭാഭിക്കും നീതി വേണ്ടെയെന്നും ഒവൈസി ചോദിക്കുന്നുണ്ട്.

   ദൂരദർശനിൽ ദേശസ്നേഹ സിനിമകൾക്ക് വർധന, 2017ൽ സംപ്രേഷണം ചെയ്തത് 17 ചിത്രങ്ങള്‍

   മുത്തലാഖ് ബില്ല് മതസ്വാതന്ത്ര്യത്തിന് എതിരാണെന്നും ഭരണഘടന വിരുദ്ധമാണെന്നും ഒവൈസി ആരോപിക്കുന്നുണ്ട്. രാഷ്ട്രീയ പ്രേരിതമാണ് ബില്ലാണെന്നു മുസ്ലീം ലീഗ് വാദിച്ചു. കഴിഞ്ഞ ദിവസമാണ് മുത്തലാഖ് ബില്ല് സഭയിൽ അവതരിപ്പിച്ചത്. മുസ്ലീം വനിതാ അവകാശബില്ല് എന്ന പേരിലായിരുന്നു സഭയിൽ ബില്ല് അവതരിപ്പിച്ചത്. ഉടൻ തന്നെ എതിർപ്പുമായി ഒവൈസിയും , ഭാതൃഹരകി മഹ്താബും രംഗത്തെത്തിയിരുന്നു.

   ഇന്ത്യയുടെ ആരോപണങ്ങൾ തെറ്റ്! ജാദവ് സംസാരിച്ചത് ആശ്വാസത്തോടെ, പാക് വാദം ഇങ്ങനെ...

    എതിർപ്പ് പ്രതിരോധിച്ച് ബിജെപി

   എതിർപ്പ് പ്രതിരോധിച്ച് ബിജെപി

   ബില്ലിനെതിരെ എതിർപ്പുമായി പ്രതിപക്ഷ പാർ‌ട്ടികൾ രംഗത്തെത്തിയപ്പോൾ കേന്ദ്ര വിദേശകാര്യ സഹമന്ത്രി കൂടിയായ എജെ അക്ബറിനെ രംഗത്തിറക്കിയാണ് ബിജെപി ഇത്തരം നീക്കങ്ങളെ പ്രതിരോധിച്ചത്. മുസ്ലീം മത പണ്ഡിതന്മാർ നിർദേശിക്കുന്നത് ശരീഅത്ത് എന്നത് ജീവിത ക്രമം മാത്രമാണെന്നും അത് കലാനുസൃത മാറ്റത്തിന് വിധേയമാക്കേണ്ടതാണെന്നും അക്ബർ പറഞ്ഞു. എന്നാൽ അക്ബർ പറഞ്ഞത് ബിജെപിയുടെ തീരുമാനമാണെന്നും ശരീഅത്ത് നിയമങ്ങൾ മാറ്റാൻ പറ്റില്ലെന്നു മുസ്ലീം ലീഗ് പറഞ്ഞു.

   മുത്തലാഖ് ബില്ല്

   മുത്തലാഖ് ബില്ല്

   മുന്ന് തവണ തലാഖ് ചൊല്ലി ബന്ധം വേർപ്പെടുത്തുന്നത് നിയമ വിരുദ്ധവും ജാമ്യമില്ല കുറ്റവുമാക്കുന്നതാണ് ബില്ല്. കഴിഞ്ഞ ദിവസം കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദാണ് ബില്ല് അവതരിപ്പിച്ചത് പ്രതിപക്ഷപാർട്ടികളുടെ എതിർപ്പോടുകൂടിയാണ് ബില്ല് അവതരിപ്പിച്ചത്. ബില്ലിലെ ഓരേ വ്യവസ്ഥകളും പ്രത്യേകം വേട്ടിനിട്ടു പാസാക്കുകയായിരുന്നു. ഭരണപക്ഷത്തിനു മുൻ തൂക്കമുള്ള ലോക്സഭയിൽ പ്രതിപക്ഷത്തിന്റെ എതിർപ്പ് അവഗണിക്കാൻ കഴിഞ്ഞെങ്കിലും ബില്ല് രാജ്യസഭയിൽ പാസാക്കുക എന്നത് സർക്കാരിന് വെല്ലുവിളി തന്നെയാണ്.

    ബില്ല് അടുത്ത അഴ്ച രാജ്യസഭയിൽ

   ബില്ല് അടുത്ത അഴ്ച രാജ്യസഭയിൽ

   മുത്തലാഖ് ബിൽ അടുത്ത ആഴ്ച രാജ്യസഭയിൽ അവതരിപ്പിച്ചേക്കും. അടുത്ത തിങ്കളാഴ്ച ബിൽ രാജ്യസഭയിൽ അവതരിപ്പിക്കുമെന്ന് പാർലമെന്‍ററികാര്യ സഹമന്ത്രി വിജയ് ഗോയൽ പറഞ്ഞു. രാജ്യസഭയിലാണ് ഗോയൽ ഇക്കാര്യം അറിയിച്ചത്. ബിജെപിക്ക് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയിൽ ബിൽ പാസ്സാക്കിയെടുക്കുന്നതിനുള്ള സമവായ നീക്കത്തിലാണ് കേന്ദ്രസർക്കാർ. കോൺഗ്രസിന്റെ നിലപാട് രാജ്യസഭയിൽ നിർണായകമാകും.

   ബില്ലിൽ ഭേദഗതി

   ബില്ലിൽ ഭേദഗതി

   ബില്ലിൽ ഭേദഗതി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് മല്ലികാർജുന ഖാർഗെ രംഗത്തെത്തിയിരുന്നു. വനിത സംഘടനകളടക്കമുള്ളവരുമായി ചർച്ച ചെയ്തിട്ടല്ല ബില്ല് പാസാക്കിയതെന്നും അദ്ദേഹം ആരോപിച്ചു. മുത്തലാഖ് നിരോധിക്കുന്നതിനെ പിന്തുണക്കുന്നുവെന്നും, അതേസമയം മൂന്ന് വർഷം ജയിൽ ശിക്ഷ നൽകുന്ന വ്യവസ്ഥയെയാണ് ചോദ്യം ചെയ്യുന്നതെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. മുത്തലാഖിന് ശിക്ഷിക്കപ്പെട്ട് ജയിലിലുള്ളയാൾ എങ്ങനെ ജീവനാംശം നൽകുമെന്ന കാര്യത്തില്‍ വ്യക്തത വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.

   English summary
   The All India Majlis-e-Ittehadul Muslimeen (AIMIM) leader Asaduddin Owaisi made a direct reference to Prime Minister Narendra Modi's wife while strongly opposing the triple talaq bill introduced by the government in Lok Sabha on Thursday.Taking a dig at the PM, the Hyderabad MP said, ''Justice should also be done to 20 lakh abandoned women from all religions, including our 'bhabhi' in Gujarat."PM Narendra Modi got married to Jashodaben at a young age but the two have not been living together for a long time.

   Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
   ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

   Notification Settings X
   Time Settings
   Done
   Clear Notification X
   Do you want to clear all the notifications from your inbox?
   Settings X
   X
   We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more