ഒവൈസിയുടെ പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പെടില്‍ മത്സരിക്കുന്നതിന് വിലക്ക്
മുംബൈ: മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പില്‍ അസാദുദീന്‍ ഉവൈസിയുടെ പാര്‍ട്ടിയായ ഓള്‍ ഇന്ത്യ മജ്‌ലുസെ ഇത്തിഹാദുള്‍ മുസ്ലീമിന് മത്സരിക്കുന്നതിന് വിലക്ക്. പാട്ടിയുടെ ആദായ നികുതി ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.
എന്നാല്‍ പാര്‍ട്ടിക്ക് വിലക്കുണ്ടെങ്കിലും അംഗങ്ങള്‍ക്ക് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി മത്സരിക്കാം. വരവ് ചിലവ് കാണിക്കാന്‍ ഓള്‍ ഇന്ത്യ മജ്‌ലുസെ ഇത്തിഹാദുള്‍ മുസ്ലീമിന് നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചിരുന്നു. ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ലെങ്കില്‍ പാര്‍ട്ടിയുടെ അംഗീകാരം റദ്ദാക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തകമാക്കിയിരുന്നു.

എന്നാല്‍ കമ്മീഷന് മറുപടി ഒന്നും ലഭിക്കാത്തതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം നടന്ന മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റമായിരുന്നു ഉവൈസിയുടെ പാര്‍ട്ടി നടത്തിയത്.
കഴിഞ്ഞ വര്‍ഷം ആദ്യമായായിരുന്നു ഓള്‍ ഇന്ത്യ മജ്‌ലുസെ ഇത്തിഹാദുള്‍ മുസ്ലീം തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങിയത്. ഔറംഗബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ 24 സീറ്റുകള്‍ നേടി മുഖ്യ പ്രതിപക്ഷമാകാന്‍ ഓള്‍ ഇന്ത്യ മജ്‌ലുസെ ഇത്തിഹാദുള്‍ മുസ്ലീമിന് സാധിച്ചിരുന്നു.












Click it and Unblock the Notifications