കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇത് പണമുണ്ടാക്കാനുള്ള സമയമല്ല' വാക്സിൻ പരീക്ഷണത്തിൽ സെറം സിഇഒ, സമയത്തിന്റെ ആവശ്യകത വാക്സിൻ!!

Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് വാക്സിൻ വികസിപ്പിക്കുന്ന വിഷയത്തിൽ പ്രതികരണവുമായി സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ. ഓക്സ്ഫോർഡിന് കൊറോണ വൈറസിനെതിരായ വാക്സിൻ വികസിപ്പിച്ചെടുക്കാൻ സഹായിക്കുന്നത് സെറം ഇൻസ്റ്റിറ്റ്യൂട്ടാണ്. ഇത് കൊറോണ വൈറസിനെതിരായ വാക്സിനിൽ നിന്ന് പണമുണ്ടാക്കേണ്ട സമയമല്ല. കഴിയുന്നിടത്തോളം പേർക്ക് ലഭ്യമാവുന്ന തരത്തിൽ കൊറോണ വൈറസിനെതിരെ വാക്സിൻ കണ്ടെത്തുകയെന്നതാണ് ഈ സമയത്തിന്റെ ആവശ്യകതയെന്നും കമ്പനി സിഇഒ അഡാർ പൂനെവാല പറഞ്ഞു. ഇപ്പോൾ ഞങ്ങൾ ഉൽപ്പാദിക്കുന്ന വാക്സിന് പാറ്റന്റോ റോയൽറ്റിയോ എടുക്കുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയിൽ ജീവനക്കാർക്ക് നാല് മാസത്തെ അവധി! പ്രതിസന്ധി മറികടക്കാൻ ഒയോ!! ലഭിക്കുന്നത് ഈ ആനുകൂല്യങ്ങൾഇന്ത്യയിൽ ജീവനക്കാർക്ക് നാല് മാസത്തെ അവധി! പ്രതിസന്ധി മറികടക്കാൻ ഒയോ!! ലഭിക്കുന്നത് ഈ ആനുകൂല്യങ്ങൾ

ഓക്സ്ഫോർഡ് സർവ്വകലാശാലയിലെ ഒരു സംഘം ശാസ്ത്രജ്ഞരാണ് കൊറോണ വൈറസിനെതിരായ പോരാട്ടത്തിന് ശക്തി പകരുന്നതിനായി വാക്സിൻ വികസിപ്പിക്കുന്നതിനായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ഒക്സ്ഫോർഡ് സർവ്വകലാശാലയും സെറം ഇൻസ്റ്റിറ്റ്യൂട്ടും ഒരുമിച്ചാണ് ഇതിനുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നത്. ആഗോള തലത്തിൽ കൊറോണക്കെതിരായ വാക്സിൻ വികസിപ്പിച്ചെടുക്കാൻ ശ്രമിക്കുന്ന ഏഴ് സ്ഥാപനങ്ങളിലൊന്നാണിത്.

coronavirus--vaccine3-1

ഓക്സ്ഫോർഡ് പ്രൊഫസർ അഡ്രിയാൻ ഹില്ലിനൊപ്പമാണ് അഡാർ പൂനവാലയും ചേരുന്നത്. ഓക്സ്ഫോർഡ് സർവ്വകലാശാല വ്യാഴാഴ്ച മുതൽ കൊറോണ വൈറസ് വാക്സിന്റെ ക്ലിനിക്കൽ ട്രയൽ ആരംഭിച്ചതായി അഡ്രിയാൻ ഹിൽ കൂട്ടിച്ചേർത്തു. ക്ലിനിക്കൽ ട്രയലിനായി നിരവധി വാക്സിനുകളാണുള്ളത്. ഞങ്ങൾക്ക് അതിന്റെ സുരക്ഷ പരിശോധിക്കണം. അതിന് ശേഷം വാക്സിൻ പ്രതിരോധ ശേഷി നൽകുന്നുണ്ടോ എന്ന് ഉറപ്പാക്കണം. എന്ത് തരത്തിലുള്ള സുരക്ഷയാണ് വാക്സിൻ നൽകുന്നതെന്നും മനസ്സിലാക്കേണ്ടതുണ്ട്- ഡോ. ഹിൽ പറഞ്ഞു. സംഘത്തിന് മുന്നിലുള്ള വെല്ലുവിളികളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓക്സ്ഫോർഡ് വികസിപ്പിച്ചെടുക്കുന്ന വാക്സിൻ മികച്ചതാകുമെന്നതിന് പല സൂചനകളും ലഭിച്ചിട്ടുണ്ടെന്നാണ് വാക്സിൻ വികസിച്ചെടുക്കുന്നതിൽ എത്ര ആത്മവിശ്വാസമുണ്ടെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയത്. ഒന്നാമത്തേത് ഇപ്പോൾ വികസിപ്പിച്ചെടുക്കുന്നത് സിംഗിൾ ഡോസ് വാക്സിനാണ് എന്നതാണ്. ആഗോള മഹാമാരി പോലുള്ള പകർച്ചാ വ്യാധികളുണ്ടാകുന്ന സാഹചര്യങ്ങളിൽ ഇതാണ് അനുയോജ്യം. വാക്സിനായി ഉപയോഗിച്ചിട്ടുള്ളത് ഉപയോഗിച്ച് ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ വാക്സിൻ സുരക്ഷിതമാമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. പരീക്ഷണം വിജയിക്കുന്നതോടെ കൂടുതൽ വാക്സിൻ ഉൽപ്പാദിപ്പിക്കാനും സാധിക്കും. ഇന്ത്യൻ പാർട്ണറായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഞങ്ങൾക്കായി പ്രചാരണം നടത്തുകയും ചെയ്യും.

വാക്സിൻ വികസിപ്പിച്ചെടുക്കുമ്പോൾ നിരവധി അപകടസാധ്യതകളുണ്ട്. അതിലൊന്ന് വാക്സിനുകളുടെ ഫലപ്രാപ്തി പരിശോധിക്കാൻ പര്യാപ്തമായ ആളുകളുണ്ടാവില്ല. ക്ലിനിക്കൽ ട്രയലിൽ കൊറോണ വൈറസ് ഇല്ലാത്തരെ തിരഞ്ഞെടുത്താണ് ഒരു ഗ്രൂപ്പിനുള്ളിൽ വാക്സിൻ പ്രവർത്തിക്കുന്നുണ്ടോ ഇല്ലയോ എന്ന് തിരിച്ചറിയേണ്ടതെന്നും അദ്ദേഹം വിശദീകരിക്കുന്നു. വാക്സിൻ വികസിപ്പിക്കുന്നതായി തന്റെ ഇൻസ്റ്റിറ്റ്യൂട്ടിലെ ടീം ഡോ. ഹില്ലുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഏകദേശം രണ്ടാഴ്ചക്കകം മാസത്തിൽ ഞങ്ങൾക്ക് അഞ്ച് മില്യൺ ഡോസ് മരുന്നുകൾ വികസിപ്പിച്ചെടുക്കാൻ കഴിയും. ആറ് മാസം കൊണ്ട് അത് പത്ത് മില്യണാക്കി ഉയർത്താനും സാധിക്കും അദ്ദേഹം കൂട്ടിച്ചേർത്തു. ഓക്സ്ഫോർഡിലേത് ലോകത്തിലെ ഏറ്റവും മികച്ച ശാസ്ത്രജ്ഞരിൽ ഉൾപ്പെടുന്നവരാണ്. അതുകൊണ്ട് തന്നെ കൊറോണ വൈറസിനെതിരായ വാക്സിൻ വികസിപ്പിച്ചെടുക്കാനാവുമെന്ന ഉറച്ച വിശ്വാസമാണ് പൂനെവാലയ്ക്കുള്ളത്.

English summary
Oxford parnter Serum CEO about developing Coronavirus vaccine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X