പഹൽഗാം ആക്രമണം: ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ഡൽഹി: ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ശനിയാഴ്ച ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പ്രധാനമന്ത്രിയുടെ വസതിയിൽ വെച്ച് ചർച്ച നടത്തി. 30 മിനിറ്റ് നേരമാണ് പ്രധാനമന്ത്രിയും ഒമർ അബ്ദുള്ളയും ചർച്ച നടത്തിയത്. ഏപ്രിൽ 22 ലെ ഭീകരാക്രമണത്തിന് ശേഷമുള്ള അവരുടെ ആദ്യ കൂടിക്കാഴ്ചയാണ്. 26 പേരുടെ ജീവനെടുത്ത പഹൽഗാമിലെ ആക്രമണം ഉൾപ്പെടെ നിരവധി കാര്യങ്ങൾ ചർച്ചയിൽ അഭിസംബോധന ചെയ്തു.
കൂടിക്കാഴ്ചയെ കൂടുതൽ സ്ഥിരീകരിച്ചുകൊണ്ട്, JKNC X-ൽ ഒരു പ്രസ്താവന നടത്തി, " ബഹുമാനപ്പെട്ട മുഖ്യമന്ത്രി ജമ്മുകശ്മീർ ഒമർ അബ്ദുള്ള ന്യൂഡൽഹിയിൽ വെച്ച് ബഹുമാനപ്പെട്ട നരേന്ദ്ര മോദിയെ സന്ദർശിച്ചു. കഴിഞ്ഞ ആഴ്ച നടന്ന പഹൽഗാം ഭീകരാക്രമണം ഉൾപ്പെടെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു, " സംസ്ഥാന പദവിക്കായി പഹൽഗാം ആക്രമണം ഉപയോഗിക്കില്ലെന്ന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ജമ്മു കശ്മീർ മുഖ്യമന്ത്രി ശക്തമായ പ്രസ്താവന നടത്തിയിരുന്നു.

വിനോദസഞ്ചാരികളുടെ സുരക്ഷയുടെ കാര്യത്തിൽ വ്യക്തിപരമായി തനിക്ക് ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഞാൻ ഈ ആളുകളുടെ ആതിഥേയനായിരുന്നു. ഈ ആളുകളെ സുരക്ഷിതമായി അയക്കേണ്ടത് എന്റെ ഉത്തരവാദിത്തമായിരുന്നു. അത് എനിക്ക് ചെയ്യാൻ കഴിഞ്ഞില്ല, അദ്ദേഹം പറഞ്ഞു.
ആക്രമണം പാകിസ്ഥാനുമായുള്ള സംഘർഷം വർദ്ധിപ്പിച്ചതോടെ പാകിസ്ഥാനിൽ നിന്നുള്ള തപാൽ, ഇറക്കുമതി എന്നിവയെല്ലാം ഇന്ത്യ നിർത്തി വെച്ചു. പഹൽഗാമിൽ നടന്ന കൂട്ടക്കൊലയ്ക്ക് പിന്നിൽ മൂന്ന് പാകിസ്ഥാൻ പൗരന്മാർ ഉൾപ്പെടെ അഞ്ച് ഭീകരരെ അധികൃതർ തിരിച്ചറിഞ്ഞതായാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ ദിവസം ഫാറൂഖ് അബ്ദുള്ള പഹൽഗാമിൽ വിനോദസഞ്ചാരികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കശ്മീർ അന്നും എന്നും ഇന്ത്യയുടെ ഭാഗമായിരിക്കും, എന്ന് ഉറപ്പിച്ചുപറഞ്ഞു. സംഭവത്തിന് ശേഷമുള്ള ഏറ്റവും വലിയ സന്ദേശം വിനോദ സഞ്ചാരികൾ ഭയപ്പെടേണ്ടതില്ല എന്നാണ് ഭീതി പരത്താൻ ആഗ്രഹിച്ച ആളുകൾ തോറ്റു. അവർ ( ഭീകരർ ) തോറ്റു. നമ്മൾ ഭയപ്പെടാൻ പോകുന്നില്ലെനമ്ന് ഇന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. കശ്മീർ അന്നും എക്കാലത്തും ഇന്ത്യയുടെ ഭാഗമായിരിക്കും. ആളുകൾ തീവ്രവാദം അവസാനിപ്പിക്കണമെന്ന് ആളുകൾ ആഗ്രഹിക്കുന്നു. തീവ്രവാദം അവസാനിപ്പിക്കണം. തീവ്രവാദം കണ്ടിട്ട് 35 വർഷമായി നമുക്ക് പുരോഗതി വേണം, മുന്നോട്ട് പോകണം, ഞങ്ങൾ ഒരു ദിവസം സൂപ്പർ പവറായി മാറും, അദ്ദേഹം പറഞ്ഞു.
ഏപ്രിൽ 29 ന് നടന്ന ഉന്നതതല സുരക്ഷാ യോഗത്തിൽ ഭീകരതയെ നേരിടാനുള്ള രാജ്യത്തിന്റെ നിശ്ചയദാർഢ്യത്തെക്കുറിച്ച് പ്രധാനമന്ത്രി മോദി സംസാരിച്ചിരുന്നു. പഹൽഗാം സംഭവത്തോട് എങ്ങനെ പ്രതികരിക്കണമെന്ന് തീരുമാനിക്കാൻ ഇന്ത്യൻ സൈന്യത്തോടെ പൂർണമായി പ്രവർത്തന സ്വയംഭരണം നൽകിയിട്ടുണ്ടെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.












Click it and Unblock the Notifications