അബദ്ധത്തില്‍ ഇന്ത്യയിലെത്തിയ ബാലനെ പാക്കിസ്ഥാന് കൈമാറി
ശ്രീനഗര്‍: അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ ഏകപക്ഷീയമായ വെടിവെപ്പു നടത്തി ഇന്ത്യന്‍ ഗ്രാമീണരെയും സൈന്യത്തെയും പ്രതിരോധത്തിലാക്കുന്നത് പതിവാണെങ്കിലും അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയ പാക് ബാലനെ ഇന്ത്യ പാക്കിസ്ഥാന് കൈമാറി മാതൃകയായി. വ്യാഴാഴ്ചയാണ് സമീര്‍ കയാനിയെന്ന കുട്ടി അബദ്ധത്തില്‍ ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലെത്തിയത്.
കുട്ടി ഇന്ത്യയില്‍ സൈന്യത്തിന്റെ പിടിയിലായ വിവരം പാക് സൈന്യത്തെ ഹോട്ട്‌ലൈനിലൂടെ ഇന്ത്യ അറിയിച്ചിരുന്നു. കുട്ടിയുടെ കാര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ഇരുരാജ്യങ്ങളുടെയും ഫ് ളാഗ് മീറ്റിങ് വിളിച്ചു ചേര്‍ക്കുകയും ചെയ്തു. ടീറ്റ്‌വാല്‍ ക്രോസിങ് പോയിന്റില്‍ നടന്ന മീറ്റിങ്ങിനുശേഷമാണ് കുട്ടിയെ പാക്കിസ്ഥാന് കൈമാറാന്‍ തീരുമാനമായത്.

പാക് അധീന കാശ്മീരിലെ ലാസ്വ സ്വദേശിയാണ് പതിനൊന്നുകാരനായ സമീര്‍ കയാനി. കുട്ടി എങ്ങിനെയാണ് ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ എത്തിപ്പെട്ടതെന്ന് വ്യക്തമല്ല. ബിഎസ് എഫ് പട്രോളിങ്ങിനിടെയാണ് കുട്ടിയെ കണ്ടെത്തിയത്. അബദ്ധത്തില്‍ കുട്ടി ലൈന്‍ഓഫ് കണ്‍ട്രോള്‍ ക്രോസ് ചെയ്തതായാണ് സൈനിക വൃത്തങ്ങള്‍ പുറത്തുവിട്ട വിവരം.
പാക്കിസ്ഥാനും ഇന്ത്യയും അതിര്‍ത്തി പങ്കിടുന്ന പ്രധാന ഏരിയയായ സീമാരിയില്‍ വെച്ചാണ് കുട്ടി ഇന്ത്യയുടെ അതിര്‍ത്തിക്കുള്ളിലെത്തിയത്. ഇരു വിഭാഗങ്ങളുടെ ശക്തമായ സൈനിക സന്നാഹം ഇവിടെ ഒരുക്കിയിട്ടുണ്ട്. ബിഎസ്എഫും സൈന്യവും ഇവിടെ ഇന്ത്യയ്ക്കുവേണ്ടി കാവല്‍ നില്‍ക്കുന്നു.












Click it and Unblock the Notifications