Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യ ശിക്ഷിക്കപ്പെടാതെ പോവില്ലെന്ന്, തിരിച്ചടിക്കുമെന്ന്... ഇതാ പാക് നാവിക സേനാമേധാവിയുടെ ഭീഷണി

കാകുല്‍: ഇന്ത്യയ്ക്ക് തിരിച്ചടി നല്‍കുമെന്ന് നേരത്തെ പാക് കരസേനാ മാധാവി റഹീല്‍ ഷെരീഫ് ഭീ,ണി മുഴക്കിയിരുന്നു. ഇപ്പോഴിതാ നാവിക സേനാ മേധാവിയും ഇന്ത്യയ്‌ക്കെതിരെ രംഗത്ത് വന്നിരിക്കുന്നു.

ഇന്ത്യയുടെ ഏത് ആക്രമണത്തേയും കൈയ്യും കെട്ടി നോക്കിനില്‍ക്കില്ലെന്നാണ് അഡ്മിറല്‍ മുഹമ്മദ് സകാവുള്ള പറഞ്ഞത്. ഇന്ത്യന്‍ നടപടി ശിക്ഷിക്കപ്പെടാതെ പോകില്ലെന്നും അഡ്മിറല്‍ പറഞ്ഞു.

കാകുലിലെ പാക് സൈനിക അക്കാദമയില്‍ നടന്ന പാസിങ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരിന്നു അദ്ദേഹം. കരസേനാ മേധാവിയ്ക്ക് പിറകേ നാവിക സേനാ മേധാവിയും ഇത്തരം ഒരു ഭീഷണി മുഴക്കുന്നത് ഏറെ കരുതലോടെയാണ് ഇന്ത്യ കാണുന്നത്.

ശിക്ഷിക്കുമെന്നോ?

ശിക്ഷിക്കുമെന്നോ?

ഇന്ത്യയുടെ ഭാഗത്ത് നിന്ന് എന്ത് തരത്തിലുള്ള ആക്രമണം ഉണ്ടായാലും തിരിച്ചടിക്കും എന്നാണ് അഡ്മിറല്‍ സകാവുള്ള പറഞ്ഞത്. ഇന്ത്യയുടെ നടപടി ശിക്ഷിക്കപ്പെടാതെ പോകില്ലെന്ന്!!!

സര്‍ജിക്കല്‍ സ്‌ട്രൈക്ക്

സര്‍ജിക്കല്‍ സ്‌ട്രൈക്ക്

പാക് അധീന കശ്മീരിലെ തീവ്രവാദ കേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ആണ് സകാവുളള ലക്ഷ്യം വച്ചത് എന്ന് വ്യക്തമല്ല. ഇന്ത്യന്‍ ആക്രമണം മനപ്പൂര്‍വ്വമല്ലാത്തതോ, നയപരമായ കണക്ക് പിഴയോ ആയാല്‍ പോലും തിരിച്ചടിക്കും എന്നാണ് പറഞ്ഞത്.

പരമാധികാരം

പരമാധികാരം

പാകിസ്താന്റെ ഐക്യത്തിനും പരമാധികാരത്തിനും നേര്‍ക്കുള്ള ഏത് ആക്രമണവും തടുക്കുമെന്നും ചെറുത്ത് തോല്‍പിക്കുമെന്നും ആണ് സകാവുള്ള പാസിങ് ഔട്ട് പരേഡില്‍ പറഞ്ഞത്. നിലവിലെ സാഹചര്യത്തില്‍ സകാവുള്ളയുടെ വാക്കുകള്‍ പ്രകോപനപരം തന്നെയാണ്.

വെല്ലുവിളികള്‍

വെല്ലുവിളികള്‍

ഒരുപാട് വെല്ലുവിളികള്‍ മറികടന്ന രാജ്യമാണ് പാകിസ്താന്‍. അപകടകരമായ ഏറെ ഘട്ടങ്ങള്‍ തരണം ചെയ്തിട്ടുണ്ട്. അതുകൊണ്ടെല്ലാം പാകിസ്താന്റെ കരുത്ത് വര്‍ദ്ധിച്ചിട്ടേ ഉള്ളൂ എന്നും അഡ്മിറല്‍ സകാവുള്ള പറഞ്ഞു.

കശ്മീര്‍

കശ്മീര്‍

നാം പാക് അധീന കശ്മീര്‍ എന്ന് പറയുന്നതുപോലെ പാകിസ്താന്‍ അഡ്മിറല്‍ പറയുന്നത് ഇന്ത്യന്‍ അധീന കശ്മീര്‍ എന്നാണ്. ഇന്ത്യയുടെ ഭാഗമാ. കശ്മീര്‍ അവരുടേതാണ് എന്ന വാദം അഡ്മിറല്‍ സകാവുള്ള വീണ്ടും ഉന്നയിച്ചു.

തീവ്രവാദം

തീവ്രവാദം

രാജ്യത്ത് നിന്ന് തീവ്രവാദം തുടച്ചു നീക്കുന്നതിന്റെ അവസാന ഘട്ടത്തില്‍ എത്തിയിരിക്കുകയാണെന്നും അഡ്മിറല്‍ സകാവുളള അവകാശപ്പെട്ടു. നാഷണല്‍ ആക്ഷന്‍ പ്ലാന്‍ വിജയമാണെന്‌നും സകാവുള്ള അവകാശപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+