ഈനം ഗംഭീര്‍ ഗംഭീരമാക്കി... പാകിസ്താന്‍ ഭീകരരാഷ്ട്രം, യുദ്ധക്കുറ്റങ്ങള്‍ ചെയ്യുന്നവര്‍
ന്യൂയോര്‍ക്ക്: കശ്മീര്‍ വിഷയത്തില്‍ കഴിഞ്ഞ ദിവസം പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് ഐക്യരാഷ്ട്രസഭ പൊതുസഭയില്‍ ഇന്ത്യയ്‌ക്കെതിരെ രൂക്ഷമായ പ്രതിഷേധമാണ് രേഖപ്പെടുത്തിയത്. അടുത്ത ദിവസം തന്നെ ഇന്ത്യ ശക്തമായ മറുപടി പാകിസ്താന് നല്‍കിയിരിക്കുകയാണ്.
പാകിസ്താന്‍ ഭീകരരാഷ്ട്രമാണ് എന്നാണ് ഇന്ത്യയ്ക്ക് വേണ്ടി പൊതു സഭയില്‍ സംസാരിച്ച ഇന്ത്യയുടെ പ്രതിനിധി ഈനം ഗംഭീര്‍ പറഞ്ഞത്. പാകിസ്താന്‍ സ്ഥിരമായി യുദ്ധക്കുറ്റങ്ങള്‍ ചെയ്യുന്നുവെന്നും ഈനം ഗംഭീര്‍ പറഞ്ഞു.

തീവ്രവാദത്തെ പ്രോത്സാഹിക്കുന്നതിലൂടെ പാകിസ്താന്‍ ഇന്ത്യയോട് യുദ്ധക്കുറ്റങ്ങളാണ് ചെയ്യുന്നത്. ഐക്യരാഷ്ട്രസഭ തീവ്രവാദിയെന്ന് വിശേപ്പിച്ചവര്‍ പോലും പാകിസ്താനിലെ തെരുവുകളില്‍ സ്വതന്ത്രരായി നടക്കുകയാണെന്നും ഈനം ആഞ്ഞടിച്ചു.
കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് നടത്തുന്നത് എന്നായിരുന്നു കഴിഞ്ഞ ദിവസം നവാസ് ഷെരീഫ് ആരോപിച്ചത്. കശ്മീരില്‍ കൊല്ലപ്പെട്ട വിഘടനവാദി നേതാവ് ബുര്‍ഹാന്‍ വാനി സ്വതന്ത്ര്യസമര സേനാനിയാണെന്ന് പോലും നവാസ് ഷെരീഫ് പറഞ്ഞിരുന്നു.
ലോകത്തിലെ ഏറ്റവും മോശമായ മനുഷ്യാവകാശ ലംഘനം തീവ്രവാദമാണ് എന്നായിരുന്നു ഈനം, നവാസ് ഷെരീഫിന് കൊടുത്ത മറുപടി. തീവ്രവാദത്തെ രാജ്യത്തിന്റെ നയമായി കൊണ്ടുനടക്കുന്നത് ഒരു യുദ്ധക്കുറ്റമാണ്. കാലങ്ങളായി തീവ്രവാദത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന പാകിസ്താന്റെ നയം ഇപ്പോള്‍ ഇന്ത്യയേയും അയല്‍ രാജ്യങ്ങളേയും ഗുരുതരമായി ബാധിക്കുകയാണെന്നും ഈനം ഗംഭീര്‍ പറഞ്ഞു.
ജെയ്‌ഷെ മുഹമ്മദ് നേതാവ് മസൂദ് അസ്ഹറും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ സാക്കി ഉര്‍ റഹ്മാന്‍ ലഖ് വിയും എല്ലാം പാകിസ്താനില്‍ സ്വതന്ത്രരായി നടക്കുകയാണ്. ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി അവര്‍ കോടികള്‍ സമാഹരിക്കുന്നത് പാക് സര്‍ക്കാരിന്റെ അറിവോട് കൂടിയാണെന്നും ഈനം ഗംഭീര്‍ പറഞ്ഞു. സെപ്തംബര്‍ 11 ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഒസാമ ബിന്‍ ലാദന്‍ വര്‍ഷങ്ങളോളം പാകിസ്താനില്‍ സുരക്ഷിതനായി ഒളിച്ചു താമസിച്ച കാര്യവും ഈനം ഗംഭീര്‍ തന്നെ പ്രസംഗത്തില്‍ പരാമര്‍ശിച്ചു.












Click it and Unblock the Notifications