കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെഷവാറിലെ സ്‌കൂള്‍ ആക്രമണത്തിന് പിന്നില്‍ ഇന്ത്യ?

  • By Muralidharan
Google Oneindia Malayalam News

ദില്ലി: പെഷവാറിലെ സൈനിക സ്‌കൂളില്‍ കുട്ടികളടക്കം 150 പേരുടെ മരണത്തിനിടയാക്കിയ തീവ്രവാദി ആക്രമണത്തില്‍ ഇന്ത്യയ്ക്ക് പങ്കെന്ന് പാകിസ്താന്‍. പെഷവാറില്‍ മാത്രമല്ല ബലൂചിസ്ഥാനിലും കറാച്ചിയിലും നടന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളിലും ഇന്ത്യയ്ക്ക് കൈകളുണ്ടെന്നാണ് പാകിസ്താന്‍ ആരോപിക്കുന്നത്. ആഗസ്റ്റില്‍ നടക്കാനിരിക്കുന്ന ദേശീയ സുരക്ഷാ ഉപദേശകതല ചര്‍ച്ചയില്‍ പാകിസ്താന്‍ ഈ വാദം ഉന്നയിക്കാനിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.

റഷ്യയില്‍ നടന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെയാണ് ദേശീയ സുരക്ഷാ ഉപദേശകതല ചര്‍ച്ചകള്‍ നടത്താന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും ധാരണയിലെത്തിയത്. തീവ്രവാദവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ഉപദേശകതല ചര്‍ച്ചയില്‍ വരും എന്നാണ് പ്രതീക്ഷിക്കുന്നത്.

pakistanterrorattack

ഉപദേശകതല ചര്‍ച്ചയില്‍ ഇന്ത്യയെ പ്രതിസ്ഥാനത്ത് നിര്‍ത്താന്‍ പാകിസ്താന്റെ ഭാഗത്ത് നിന്നും ശ്രമമുണ്ടാകും എന്ന സൂചനകളാണ് ഈ റിപ്പോര്‍ട്ടുകള്‍ തരുന്നത്. 2014 ഡിസംബര്‍ 16ന് പെഷവാറിലെ സൈനിക സ്‌കൂളില്‍ നടന്ന ആക്രമണത്തില്‍ 136 വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ 150 പേരാണ് കൊല്ലപ്പെട്ടത്. ഈ കൂട്ടക്കൊലയുടെ ഉത്തരവാദിത്തം പാകിസ്ഥാനി താലിബാന്‍ നേരത്തെ ഏറ്റെടുത്തിരുന്നു. ഇതിന് ഉത്തരവാദികളായവരെ ശിക്ഷിച്ചതായി പാകിസ്താനും അവകാശവാദം ഉന്നയിച്ചിരുന്നു.

English summary
The meeting of the National Security Advisors of India and Pakistan is expected to be a power packed affair. Will terror be delinked from the talks? The answer is no and sources inform that unless Pakistan does not do its bit to at least show that it is serious about tackling terror, it would be very difficult to come to any agreement.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X