കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുമായുള്ള നയതന്ത്ര സഹകരണം പരിമിതപ്പെടുത്തുമെന്ന് പാകിസ്താൻ; ഇന്ത്യൻ ഹൈക്കമ്മീഷണറെ പുറത്താക്കി

Google Oneindia Malayalam News

കറാച്ചി: കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 എടുത്ത് മാറ്റിയതിന് പിന്നാലെ നിലപാട് കടുപ്പിച്ച് പാകിസ്താൻ. ഇന്ത്യയുമായുള്ള നയതന്ത്ര സഹകരണം കുറയ്ക്കുമെന്ന് പാകിസ്താൻ വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം നിർത്തി വയ്ക്കാനും തീരുമാനം. പാക് പ്രധാനമന്ത്രി, പ്രതിരോധമന്ത്രി, വിദേശകാര്യ മന്ത്രി, സേനാതലവന്മാർ തുടങ്ങിയവർ പങ്കെടുത്ത ഉന്നത തല യോഗത്തിലാണ് തീരുമാനം.

കശ്മീരില്‍ പഞ്ചതന്ത്രം വിജയിച്ച് ബിജെപി.... ഈ സംസ്ഥാനങ്ങള്‍ തൂത്തുവാരും, ആദ്യ പണി പ്രിയങ്കയ്ക്ക്കശ്മീരില്‍ പഞ്ചതന്ത്രം വിജയിച്ച് ബിജെപി.... ഈ സംസ്ഥാനങ്ങള്‍ തൂത്തുവാരും, ആദ്യ പണി പ്രിയങ്കയ്ക്ക്

പാകിസ്താൻ പാർലമെന്റിന്റെ സംയുക്ത സമ്മേളനം രണ്ട് ദിവസമായി നടക്കുകയായിരുന്നു. കശ്മീരിന‍റെ പ്രത്യേക പദവി എടുത്ത് കളയുക, പാകിസ്താനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുക തുടങ്ങിയ ഇന്ത്യയുടെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് സംയുക്ത സമ്മേളനത്തിൽ ഉയർന്നത്.

india pak

നയതന്ത്രബന്ധം പരിമിതപ്പെടുത്തുന്നതോടെ ഇന്ത്യയിലെ പാകിസ്താൻ സ്ഥാനപതിയെ തിരികെ വിളിക്കുമെന്നും ഇസ്ലാമാബാദിലുള്ള ഇന്ത്യൻ അംബാസിഡറെ ദില്ലിയിലേക്ക് തിരിച്ചയ്ക്കുമെന്നും പാക് വിദേശകാര്യമന്ത്രി വ്യക്തമാക്കി. ഇന്ത്യയ്ക്കും പാകിസ്താനും ഇടയിലുള്ള ഉഭയകക്ഷി കരാറുകൾ പുനപരിശോധിക്കുമെന്നും പാകിസ്താൻ ഭീഷണി മുഴക്കിയിരിക്കുകയാണ്. കശ്മീർ വിഷയം ഐക്യരാഷ്ട്രസഭയിൽ ഉന്നയിക്കുമെന്നും ഇമ്രാൻ ഖാൻ വ്യക്തമാക്കിയിട്ടുണ്ട്. സുരക്ഷാ സമിതിയേയും സമീപിക്കും.

പാകിസ്താൻ സ്വാതന്ത്ര ദിനമായ ആഗസ്റ്റ് 14 ധീരരായ കശ്മീരുകളുടെ പോരാട്ടങ്ങളോടുള്ള ഐക്യദാർണ്ഡ്യ ദിനമായി ആചരിക്കുമെന്ന് പറഞ്ഞ ഇമ്രാൻ ഖാൻ ഇന്ത്യയുടെ സ്വാതന്ത്രദിനമായ ആഗസ്റ്റ് 15 കരിദിനമായി ആചരിക്കുമെന്നും വ്യക്തമാക്കി. പാക് കരസേനയ്ക്ക് യോഗം ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ത്യയുടേത് മനുഷ്യാവകാശ ലംഘനമാണെന്നാണ് പാകിസ്താൻ ആരോപിക്കുന്നത്. അതേ സമയം പാകി അധീന കശ്മീരിന് വേണ്ടിയുള്ള അവകാശവാദം കൂടുതൽ ശക്തമായി ഇന്ത്യ ഉന്നയിക്കുമെന്നാണ് ആഭ്യന്തമന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

English summary
Pakistan decided to downgrade its diplomatic relation with India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X