Get Updates
Get notified of breaking news, exclusive insights, and must-see stories!

പാക് ബാലന്‍ റംസാനെ കാണാന്‍ പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണറെത്തി

ഭോപാല്‍: പാക്കിസ്ഥാനിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കവെ ഇന്ത്യന്‍ റെയില്‍വെ പോലീസിന്റെ പിടിയിലകപ്പെട്ട റംസാനെ കാണാന്‍ പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ ഭോപാലിലെത്തി. രണ്ടുവര്‍ഷമായി എന്‍ജിഒ നടത്തുന്ന ഷെല്‍ട്ടര്‍ ഹോമില്‍ താമസിച്ചുവരിയാണ് റംസാന്‍. അടുത്തിടെ ഗീതയെന്ന പെണ്‍കുട്ടി പാക്കിസ്ഥാനില്‍ നിന്നും ഇന്ത്യയിലെത്തിയതോടെയാണ് റംസാന്റെ തിരിച്ചുപോക്കും ചര്‍ച്ചയായത്.

പാക് ഹൈക്കമ്മീഷണര്‍ക്കൊപ്പം ഫസ്റ്റ് സെക്രട്ടറി ഖാദിം ഹുസൈന്‍, വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ റംസാനെ താമസിപ്പിച്ചിരിക്കുന്ന ഷെല്‍ട്ടര്‍ ഹോമിലെത്തിയിരുന്നു. ഒരു മണിക്കൂര്‍ നേരം അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തിയശേഷമാണ് സംഘം മടങ്ങിയത്. ചര്‍ച്ചയെക്കുറിച്ച് വിശദീകരിക്കാന്‍ സെക്രട്ടറി വിസമ്മതിച്ചു.

pakistan-flag

അടുത്തുതന്നെ റംസാനെ നാട്ടിലെത്തിക്കുമെന്നാണ് അനൗദ്യോഗികമായി ലഭിച്ച വിവരം. ഇതിനുവേണ്ട രേഖകള്‍ പാക്കിസ്ഥാന്‍ തയ്യാറാക്കിക്കഴിഞ്ഞതായും വിവരമുണ്ട്. റംസാന്റെ രേഖകള്‍ ലഭിച്ചാല്‍ ഉടന്‍ പാക്കിസ്ഥാനിലേക്ക് അയക്കുമെന്ന് വിദേശകാര്യമാന്ത്രി സുഷമാ സ്വരാജും നേരത്തെ വ്യക്തമാക്കിയിരുന്നു.

ബംഗ്ലാദേശുകാരനായ മുഹമ്മദ് കസോളിന്റെയും പാക് സ്വദേശിയായ ബീഗം റസിയയുടെയും മകനാണ് റംസാന്‍. വിവാഹശേഷം മുഹമ്മദ് കസോള്‍ പാക്കിസ്ഥാനിലായിരുന്നു താമസം. ഇവരുടെ വിവാഹബന്ധം വേര്‍പെട്ടതോടെയാണ് റംസാന്റെ ദുരിതം തുടങ്ങുന്നത്. വിവാഹമോചനത്തിനുശേഷം ബംഗ്ലാദേശിലേക്ക് മടങ്ങിയ കസോള്‍ മകനെയും കൊണ്ടുപോയിരുന്നു. അവിടെവെച്ച് മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. രണ്ടാനമ്മയുടെ ക്രൂരത വര്‍ധിച്ചതോടെ റംസാന്‍ അവിടെനിന്നും ഒളിച്ചോടുകയായിരുന്നു. ഇന്ത്യ വഴി പാക്കിസ്ഥാനിലെത്താമെന്നായിരുന്നു പതിനാലുകാരന്‍ റംസാന്‍ കരുതിയിരുന്നതെങ്കിലും ഭോപാലില്‍ വെച്ച് രേഖകളൊന്നുമില്ലാതെ റെയില്‍വേ പോലീസിന്റെ പിടിയില്‍ അകപ്പെടുകയായിരുന്നു. കുട്ടിയെ പിന്നീട് ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+