പാക് സൈന്യം നൂറുകണക്കിന് സ്ത്രീകളെ ലൈംഗിക അടിമകളാക്കി;എല്ലാം നവാസ് ഷെരീഫിന്‍റെ ഒത്താശയോടെ?

  • Written By:
Subscribe to Oneindia Malayalam

ദില്ലി: പാകിസ്ഥാന്‍ സൈനികര്‍ നൂറുകണക്കിന് പഷ്തൂണ്‍ സ്ത്രീകളെ ലൈംഗിക അടിമകളാക്കുകയും വില്‍ക്കുകയും ചെയ്യുന്നതായി ആരോപണം.
ഇത്തരത്തില്‍ ലൈംഗിക അടിമകളാക്കുന്ന സ്ത്രീകളെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ടെന്നും പഷ്തൂണ്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഉമര്‍ ദൗത് ഖട്ടക്ക് പറഞ്ഞു.

പാകിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്ന ഗോത്രവിഭാഗമാണ് പഷ്തൂണ്‍. ഇരുരാജ്യങ്ങളുമായി ഒട്ടേറെ പഷ്തൂണ്‍ കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. എന്നാല്‍ പാകിസ്ഥാന്‍ സൈന്യത്തിന്റെ പീഡനങ്ങളെ ഭയന്ന് പാകിസ്ഥാനിലെ പഷ്തൂണ്‍ കുടുംബങ്ങള്‍ അഫ്ഗാനിസ്ഥാനിലേക്ക് പാലായനം ചെയ്യുകയാണെന്നും ഉമര്‍ പറഞ്ഞു.

ദില്ലിയില്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഉമര്‍ പഷ്തൂണ്‍ വിഭാഗം അനുഭവിക്കുന്ന പീഡനങ്ങള്‍ വെളിപ്പെടുത്തിയത്. പഷ്തൂണുകളുടെ വീടുകള്‍ ആക്രമിക്കുന്ന പാക്ക് സൈന്യം, സ്ത്രീകളെയും പെണ്‍കുട്ടികളെയും തട്ടിക്കൊണ്ടുപോയ ശേഷം പട്ടാള ക്യാമ്പുകളില്‍ ലൈംഗിക അടിമകളാക്കുകയാണ്. ഈ സ്ത്രീകളെ സൈന്യം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടെന്നും ഉമര്‍ പറഞ്ഞു. പാകിസ്ഥാന്‍ സര്‍ക്കാരിന്റെയും പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെയും അറിവോടെയാണ് സൈന്യത്തിന്റെ ഈ ക്രൂരതയെന്നും ഉമര്‍ ആരോപിച്ചു.

പ്രത്യേക ഗോത്രവിഭാഗം...

പ്രത്യേക ഗോത്രവിഭാഗം...

പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമായി ജീവിക്കുന്ന പ്രത്യേക ഗോത്രവിഭാഗമാണ് പഷ്തൂണ്‍. ഇരുരാജ്യങ്ങളുടെയും അതിര്‍ത്തി പ്രദേശങ്ങളിലാണ് ഇവര്‍ താമസിക്കുന്നത്.

മനുഷ്യാവകാശ പ്രവര്‍ത്തകന്‍..

മനുഷ്യാവകാശ പ്രവര്‍ത്തകന്‍..

പഷ്തൂണ്‍ വിഭാഗത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തനാണ് ഉമര്‍ ദൗത് ഖട്ടക്ക്. ഇദ്ദേഹമാണ് പഷ്തൂണ്‍ ജനത അനുഭവിക്കുന്ന പീഡനങ്ങള്‍ മാധ്യമങ്ങളോട് വിവരിച്ചത്.

സ്ത്രീകളെ ലൈംഗിക അടിമകളാക്കുന്നു...

സ്ത്രീകളെ ലൈംഗിക അടിമകളാക്കുന്നു...

പാകിസ്ഥാനിലെ സ്വാത്, വസീരിസ്ഥാന്‍ മേഖലകളിലുള്ള പഷ്തൂണ്‍ വിഭാഗത്തിലെ സ്ത്രീകളെയാണ് പാക്ക് സൈന്യം തട്ടിക്കൊണ്ട് പോയ ശേഷം ലൈംഗിക അടിമകളാക്കുന്നത്.

പട്ടാള ക്യാമ്പുകളില്‍ അടിമകളായി ജീവിക്കുന്നു...

പട്ടാള ക്യാമ്പുകളില്‍ അടിമകളായി ജീവിക്കുന്നു...

പാകിസ്ഥാന്‍ സൈന്യം തട്ടിക്കൊണ്ടുപോയ നൂറുകണക്കിന് സ്ത്രീകളെ പട്ടാള ക്യാമ്പുകളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. സൈനികരുടെ ലൈംഗിക അടിമകളായാണ് ഇവരെ ഉപയോഗിക്കുന്നത്.

തീവ്രവാദികള്‍ക്ക് കൈമാറുന്നു...

തീവ്രവാദികള്‍ക്ക് കൈമാറുന്നു...

സൈന്യം ലൈംഗിക അടിമകളാക്കിയ ഈ സ്ത്രീകളെ പിന്നീട് തീവ്രവാദികള്‍ക്ക് നല്‍കുകയും, ഇവരെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതായും ഉമര്‍ പറഞ്ഞു.

സര്‍ക്കാരിന്റെ അറിവോടെ...

സര്‍ക്കാരിന്റെ അറിവോടെ...

പാകിസ്ഥാന്‍ സേനയുടെ ഈ പീഡനങ്ങള്‍ പാക്ക് സര്‍ക്കാരിന്റെയും പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെയും അറിവോടെയാണെന്നും ഉമര്‍ ആരോപിച്ചു.

സൈന്യത്തിനെതിരെ പോരാട്ടം...

സൈന്യത്തിനെതിരെ പോരാട്ടം...

പഷ്തൂണ്‍ വിഭാഗത്തിനെതിരെയുള്ള ഈ പീഡനങ്ങള്‍ ഇനി സഹിക്കാനാവില്ലെന്നും, പഷ്തൂണുകള്‍ ഇതിനെതിരെ സംഘടിച്ച് പോരാട്ടം നടത്തുമെന്നും ഉമര്‍ പറഞ്ഞു.

സായുധ പോരാട്ടവും...

സായുധ പോരാട്ടവും...

സൈന്യത്തിന്റെ ആക്രമങ്ങള്‍ക്കെതിരെ പഷ്തൂണ്‍ ലിബറേഷന്‍ ആര്‍മി രൂപീകരിച്ചിട്ടുണ്ട്. ലിബറേഷന്‍ ആര്‍മിയുടെ നേതൃത്വത്തില്‍ സായുധ പോരാട്ടത്തിനുള്ള തയ്യാറെടുപ്പിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ തേടി...

അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ തേടി...

പഷ്തൂണ്‍ വിഭാഗത്തെ ചൂഷണം ചെയ്യുന്ന പാക്ക് സര്‍ക്കാരിനും തീവ്രവാദികള്‍ക്കുമെതിരെയുള്ള പഷ്തൂണ്‍ ലിബറേഷന്‍ ആര്‍മിയുടെ പോരാട്ടത്തിന് അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ വേണമെന്നും ഉമര്‍ പറഞ്ഞു.

അഫ്ഗാനിസ്ഥാനിലേക്ക് പോയി...

അഫ്ഗാനിസ്ഥാനിലേക്ക് പോയി...

പാക്ക് സൈന്യത്തിന്റെയും തീവ്രവാദികളുടെയും അക്രമണങ്ങളും പീഡനങ്ങളും സഹിക്കാനാവാതെ അഞ്ച് ലക്ഷത്തോളം വരുന്ന പഷ്തൂണുകള്‍ അഫ്ഗാനിസ്ഥാനിലേക്ക് പാലായനം ചെയ്തിട്ടുണ്ട്.

English summary
Pakistan holding hundreds of Pashtun girls as sex slaves: Umar Khattak
Please Wait while comments are loading...