കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് പിടിയിലകപ്പെട്ട ബിഎസ്എഫ് ജവാനെ വിട്ടയച്ചു

  • By Gokul
Google Oneindia Malayalam News

ദില്ലി: നയതന്ത്രതലത്തിലെ ശരിയായ ഇടപെടലിനൊടുവില്‍ പാക് പിടിയിലായ ബിഎസ്എഫ് ജവാനെ ഇന്ത്യയ്ക്ക് കൈമാറി. വെള്ളിയാഴ്ച വൈകിട്ട് മൂന്നു മണിക്ക് അതിര്‍ത്തിയിലെ ഒക്ട്രോയി പോസ്റ്റില്‍ വെച്ചാണ് ബി.എസ്.എഫ് വാട്ടര്‍ വിങ്ങിലെ ജവാന്‍ സത്യശീല്‍ യാദവിനെ ഇന്ത്യയ്ക്ക് കൈമാറിയത്. ഇന്ത്യ പാക് സൈനിക ഉദ്യോഗസ്ഥര്‍ സ്ഥലത്ത് സന്നിഹിതരായിരുന്നു.

സത്യശീല്‍ ഉള്‍പ്പെടെ മൂന്ന് ജവാന്മാര്‍ ആര്‍കൂര്‍ മേഖലയിലെ പരാഗ് വാള്‍ഖൗര്‍ സബ് സെക്ടറില്‍ ബോട്ടില്‍ പട്രോളിങ് നടത്തുന്നതിനിടെയാണ് അബന്ധത്തില്‍ പാക് അതിര്‍ത്തിക്കുള്ളിലാകുന്നത്. ചിനാബ് നദിയില്‍ വെച്ച് ബോട്ട് കേടായി പാക് അതിര്‍ത്തി കടക്കുമെന്ന് തോന്നിച്ച ഘട്ടത്തില്‍ രണ്ടു ജവാന്‍മാര്‍ ഇന്ത്യയിലേക്ക് തന്നെ നീന്തി രക്ഷപ്പെട്ടു.

sathyasheel-yadav-1

എന്നാല്‍ സത്യശീല്‍ യാദവ് ബോട്ടുമായി പാക് അതിര്‍ത്തിയിലേക്ക് ഒഴുകിപ്പോവുകയായിരുന്നു. പിന്നീട് നദിയിലേക്ക് ചാടിയ ജവാനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി പാക് സൈന്യത്തിനു കൈമാറി. ജവാന്‍ പാക്കിസ്ഥാനിലെത്തിയ കാര്യം ഇന്ത്യന്‍ അധികൃതരെ അറിയിച്ചിരുന്നു. തുടര്‍ന്ന് ജവാനെ വിട്ടയക്കാനായി കേന്ദ്രസര്‍ക്കാര്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തി.

ഇന്ത്യ പാക് അതിര്‍ത്തിയിലെ മുതിര്‍ന്ന സൈനികോദ്യോഗസ്ഥര്‍ പരസ്പരം ചര്‍ച്ചു നടത്തുകയും ചെയ്തു. ചര്‍ച്ചയ്‌ക്കൊടുവിനാണ് ജവാനെ കൈമാറാന്‍ തീരുമാനമായത്. സത്യശീലനെ ബി.എസ്.എഫ് ഡയറക്ടര്‍ ജനറലിനു തന്നെ കൈമാറി. അതിനിടെ മാര്‍ക്കിവാല ക്യാമ്പിലെത്തിച്ച് സത്യശീലിനെ പാക് സൈന്യം ചോദ്യം ചെയ്തിരുന്നതായാണ് വിവരം.

English summary
Pakistan released BSF jawan who swept away by Chenab
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X