ഗുജറാത്ത് തിരഞ്ഞെടുപ്പിനിടെ മുംബൈ മോഡല്‍ ആക്രമണം? ഐഎസ്‌ഐയുടെ ലക്ഷ്യം മോദിയോ?

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: പാകിസ്ഥാന്‍ രഹസ്യ ഏജന്‍സിയായ ഐഎസ്‌ഐ ഗുജറാത്തില്‍ മുംബൈ മോഡല്‍ ആക്രമണത്തിന് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഗുജറാത്ത് തിരഞ്ഞെടുപ്പിനിടെ ആക്രമണം നടത്താനാണ് ഐഎസ്‌ഐ പദ്ധതിയിട്ടിരിക്കുന്നതെന്നാണ് വിവരം. രഹസ്യാന്വേഷണ വിഭാഗമാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്.

സിൻജോയുടെ മൃതശരീരം കല്ലറയിൽ നിന്നും പുറത്തെടുക്കുന്നു! 50 ദിവസത്തിന് ശേഷം! ശനിയാഴ്ച രാവിലെ...

ഇന്ത്യന്‍ മണ്ണില്‍ നിരവധി തവണ ആക്രമണം നടത്തിയിട്ടുള്ള ഐഎസ്‌ഐയുടെ ഭീഷണി ഗുരുതരമായിട്ടാണ് കാണുന്നത്. തിരഞ്ഞെടുപ്പു റാലികളെയാണ് ഐഎസ്‌ഐ ലക്ഷ്യമിട്ടിരിക്കുന്നതെന്നാണ് വിവരം. ഡിസംബറിലാണ് തിരഞ്ഞെടുപ്പു നടത്താന്‍ തീരുമനിച്ചിരിക്കുന്നത്.

തിരഞ്ഞെടുപ്പിനിടെ

തിരഞ്ഞെടുപ്പിനിടെ

ഗുജറാത്ത് തിരഞ്ഞടുപ്പിനിടെ ആക്രമണം നടത്താനാണ് ഐഎസ്‌ഐ ലക്ഷ്യമിട്ടിരിക്കുന്നത്. ഡിസംബറിലാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. രഹസ്യാന്വേഷണ വിഭാഗമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

മുംബൈ മോഡല്‍

മുംബൈ മോഡല്‍

2008 നവംബര്‍ 26ന് മുംബൈയില്‍ നടത്തിയ ആക്രമണത്തിന് സമാനമായ ആക്രമണമാണ് ഐഎസ്‌ഐ പദ്ധതിയിട്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് റാലിക്കിടെ ആക്രമണം നടത്താനാണ് പദ്ധതി എന്നാണ് സൂചന.

ഗൗരവമായി തന്നെ

ഗൗരവമായി തന്നെ

ഐഎസ്‌ഐ ഭീഷണി ഗൗരവമായി തന്നെയാണ് ഇന്റലിജന്‍സ് കാണുന്നത്. നേരത്തെയും പല തവണ ഇന്ത്യന്‍ മണ്ണില്‍ പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ ഐഎസ്‌ഐക്ക് പങ്കുള്ളതായി കണ്ടെത്തിയിരുന്നു.

ബോട്ട് പിടിച്ചെടുത്തു

ബോട്ട് പിടിച്ചെടുത്തു

ഈ മാസം ആദ്യം നാല് ഇന്ത്യന്‍ മത്സ്യ ബന്ധന ബോട്ട് പാകിസ്ഥാന്‍ സൈന്യം പിടിച്ചെടുത്തിരുന്നു. ഈ ബോട്ടുകളിലെ യുണീക്ക് ഐഡന്റിഫിക്കേഷന്‍ ഉപകരണങ്ങള്‍ പാകിസ്ഥാന്‍ പിടിച്ചെടുത്തിരുന്നു. ഈ ഉപകരണങ്ങള്‍ പാകിസ്ഥാന്‍ ഉപയോഗിക്കുമെന്നാണ് സംശയിക്കുന്നത്.

കടല്‍മാര്‍ഗം

കടല്‍മാര്‍ഗം

ഐഎസ് ഐ കടല്‍ മാര്‍ഗമായിരിക്കും തീവ്രവാദി ഗ്രൂപ്പുകളെ ഇന്ത്യയിലേക്ക് അയക്കുന്നതെന്നാണ് സംശയിക്കുന്നത്. ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി, യോഗി ആദിത്യ നാഥ് തുടങ്ങി നിരവധി പ്രമുഖര്‍ ബിജെപിക്കായി പ്രചരണത്തിനിറങ്ങും.

മുംബൈ ആക്രമണത്തിന് ശേഷം

മുംബൈ ആക്രമണത്തിന് ശേഷം

2008 നവംബര്‍ 26ന് മുംബൈയില്‍ കമാന്‍ഡോ മോഡല്‍ ആക്രമണംം നടത്താന്‍ ലെഷ്‌കര്‍ ഇ തൊയിബ എംവി കുബേര എന്ന ഇന്ത്യന്‍ കപ്പല്‍ തട്ടിക്കൊണ്ട് പോയതിന് ശേഷമാണ് ഇന്ത്യയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് യുഐഡി നല്‍കാന്‍ തുടങ്ങിയത്. 2008ലെ മുംബൈ ആക്രമണത്തില്‍ 160 പേരാണ് കൊല്ലപ്പെട്ടത്.

തീരത്ത് ജാഗ്രതാ നിര്‍ദേശം

തീരത്ത് ജാഗ്രതാ നിര്‍ദേശം

ഇന്ത്യന്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ിന്ത്യയും പാകിസ്ഥാമും തമ്മിലുള്ള അന്താരാഷ്ട്ര അതിര്‍ത്തി ഇതുവരെ കൃത്യമായി നിര്‍വചിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ പാകിസ്ഥാന്‍ ബോട്ടുകള്‍ക്ക് എളുപ്പം ഇന്ത്യയിലേക്ക് വരാന്‍ കഴിയുന്നുണ്ട്.

തീവ്രവാദികളും മയക്കു മരുന്നും

തീവ്രവാദികളും മയക്കു മരുന്നും

തീവ്രവാദികളെ ഇന്ത്യയിലേക്ക് കടത്തിവിടാനും മയക്കു മരുന്ന് കടത്താനും പാകിസ്ഥാന്‍ കടല്‍മാര്‍ഗം പലപ്പോഴും ഉപയോഗിക്കാറുണ്ട്്. തിരഞ്ഞെടുപ്പിനിടെ ആക്രമണം നടത്താന്‍ പദ്ധതിയിട്ട ഐഎസ് അനുയായികളെന്ന് സംശയിക്കുന്നവരെ ഈ മാസം 25ന് തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തിരുന്നു.

തിരഞ്ഞെടുപ്പ്

തിരഞ്ഞെടുപ്പ്

ഡിസംബറിലാണ് ഗുജറാത്ത് തിരഞ്ഞെടുപ്പ്. രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. ഡിസംബര്‍ 9, 14 തീയതികളിലാണ് തിരഞ്ഞെടുപ്പ്. ഡിസംബര്‍ 18നാണ് ഫല പ്രഖ്യാപനം.

English summary
pakistan spy agency isi planning mumbi model terror attack in gujarat ahead of assembly elections

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്