ഷാരൂഖിന്റെ റിലീസിന് ഒരുങ്ങുന്ന 'റായീസില്‍' നിന്നും പാകിസ്താനി നടിയെ മാറ്റിയതിന് പിന്നില്‍ സമ്മർദ്ദം?
ദില്ലി: ഷാരൂഖാന്റെ റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം റായീസില്‍ നിന്നും പാകിസ്താനി നായിക മഹിരാ ഖാനെ മാറ്റി. റിപബ്ലിക് ദിനത്തോടനുബന്ധിച്ച് റിലീസ് ചെയ്യാനിരിക്കവെയാണ് നായികയെ മാറ്റിയത്. നായികയെ മാറ്റുന്നതിന് ചിത്രത്തിന്റെ നിര്‍മ്മാതാവ് സമ്മര്‍ദ്ദം നേരിട്ടിരുന്നതായി പറയുന്നു. എന്നാല്‍ കാരണങ്ങള്‍ വ്യക്തമല്ല.
ഉറി ആക്രമണത്തിന് ശേഷമാണ് ഇത്തരത്തില്‍ തീരുമാനം വന്നത് എന്നാണ് അഭ്യൂഹം. ഷൂട്ടിങ് പൂര്‍ണമാകാന്‍ ദിവസങ്ങള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. രണ്ടാഴ്ചയ്ക്കുള്ളില്‍ മറ്റൊരു പാകിസ്താനി നടിയെ കണ്ടെത്തി ഷൂട്ടിങ് നടത്തുക പ്രായോഗികമല്ലെന്നും പറയുന്നു.

ഉറി ആക്രമണത്തിന് ശേഷം ഇന്ത്യന്‍ സിനിമകള്‍ പാകിസ്താനില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് നിലപാടുകള്‍ പാകിസ്താന്‍ സ്ഥീകരിച്ചിരുന്നു. ഇന്ത്യന് ചിത്രങ്ങള്‍ക്ക് വിലക്ക് കല്‍പിച്ചതിന് തൊട്ടു പിന്നാലെയാണ് പാകിസ്താനി നടിയെ ചിത്രത്തില്‍ നിന്നും മാറ്റിയത്. എന്നാല്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച രാഷ്ട്രീയ , സാമൂഹിക പശ്ചാത്തലങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് തന്നെ നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഗുജറാത്തിലെ കള്ളുകച്ചവടക്കാരനായ ഗുണ്ടാനേതാവിന്റെ കഥ പറയുന്ന ചിത്രത്തില്‍ ഗുജഖാത്ത് ഗ്യാംസ്റ്റര്‍ അബ്ദുള്‍ ലത്തീഫിന്റെ ജീവിത കഥയാണ് പറയുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ തന്റെ പിതാവിനെ അപകീര്‍ത്തിപ്പെടുത്തി എന്ന് പറഞ്ഞു കൊണ്ട് ലത്തീഫിന്റെ മകന്‍ മുസ്താക്ക് അഹമ്മദ് അബ്ദുള്‍ ലത്തീഫ് 101 കോടി രൂപയുടെ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തിരുന്നു.












Click it and Unblock the Notifications