Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയെ ഭീഷണിപ്പെടുത്തി വീണ്ടും പാക് സൈന്യാധിപന്‍... തെളിവ് പുറത്ത് വിട്ടാല്‍ യുദ്ധം?

ഇസ്ലാമാബാദ്: പാകിസ്താന്‍ സാനിക മേധാവി റഹീല്‍ ഷെരീഫ് അടുത്ത മാസം വിരമിക്കാനൊരുങ്ങുകയാണ്. അതിന് മുമ്പ് ഇന്ത്യക്കെതിരെ ആക്രമണം നടത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

റഹീല്‍ ഉടന്‍ വിരമിക്കും... അതിന് മുമ്പ് ഇന്ത്യയോട് കണക്ക് തീര്‍ക്കാന്‍ നീക്കം? പകയുടെ പിന്നിലെ കഥ

ആ സാധ്യതകള്‍ക്ക് കൂടുതല്‍ ബലം നല്‍കുന്നതാണ് ഒടുവില്‍ പാകിസ്താനില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍. പാകിസ്താനെതിരെ കടന്ന് കയറ്റത്തിന് ശ്രമിച്ചാല്‍ ഇന്ത്യയ്ക്ക് തിരിച്ചടി നല്‍കും എന്നാണ് പാക് സൈനിക മേധാവി റഹീല്‍ ഷെരീഫ് കഴിഞ്ഞ ദിവസം പറഞ്ഞത്.

പാകിസ്താന്‍ എയര്‍ഫോഴ്‌സിന്റെ പരേഡിനെ അഭിസംബോധന ചെയ്യുമ്പോഴാണ് റഹീല്‍ ഷെരീഫ് ഇക്കാര്യം പറഞ്ഞത്. എന്നാല്‍ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് റഹീല്‍ വീണ്ടും നിഷേധിച്ചിട്ടുണ്ട്. ഇനിയുള്ള ദിനങ്ങള്‍ പാകിസ്താനെ സംബന്ധിച്ചും ഇന്ത്യയെ സംബന്ധിച്ചും ഏറെ നിര്‍ണായകമാണ്.

ശക്തമായ തിരിച്ചടി

ശക്തമായ തിരിച്ചടി

പാകിസ്താനില്‍ കടന്ന് ആക്രമണം നത്താന്‍ ശ്രമിച്ചാല്‍ ഇന്ത്യയ്ക്ക് ശക്തമായ തിരിച്ചടി നല്‍കും എന്നാണ് പാക് സൈനിക മേധാവി റഹീല്‍ ഷെരീഫ് പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇന്ത്യ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയിട്ടില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.

നിവൃത്തിയില്ല

നിവൃത്തിയില്ല

ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നിഷേധിച്ചതുകൊണ്ട് ഒരു തരത്തിലും ഉള്ള സൈനിക നടപടി പാകിസ്താന് സാധ്യമല്ലാത്ത സ്ഥിതിയാണ്. ആക്രമണം നടന്നിട്ടില്ലെന്ന് അവര്‍ തന്നെ പറയുമ്പോള്‍ എങ്ങനെ പ്രത്യാക്രമണം നടത്തും?

തെളിവ്

തെളിവ്

സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വിട്ടാല്‍ എന്തായിരിക്കും സംഭവിക്കുക? തങ്ങളെ ഇന്ത്യ ആക്രമിച്ചു എന്ന രീതിയില്‍ അത് പാകിസ്താന് അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ ഉയര്‍ത്തിപ്പിടിക്കാം. അത്തരം സാഹചര്യത്തില്‍ അവര്‍ ഒരു സൈനിക നടപടിക്ക് മുതിരാനുള്ള സാധ്യത തള്ളിക്കളയാന്‍ ആവില്ല.

ഭീകരരെ ഉപയോഗിച്ച്

ഭീകരരെ ഉപയോഗിച്ച്

സൈനിക നടപടിയ്ക്ക് മാത്രമേ അവര്‍ക്ക് ബുദ്ധിമുട്ടുള്ളു. അതുകൊണ്ട് തന്നെ അവര്‍ കൂടുതല്‍ ഭീകരരെ ഇന്ത്യയിലേക്ക് അയച്ച് പ്രതികാരം ചെയ്യുകയാണ് എന്ന് കൂടി കരുതേണ്ടി വരും. സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ശേഷം തന്നെ എത്ര ഭീകരാക്രമണങ്ങളാണ് സൈനിക ക്യാമ്പുകള്‍ക്ക് നേര്‍ക്ക് നടന്നത്.

തമാശയാണോ?

തമാശയാണോ?

രാജ്യത്തെ ഭീകര പ്രവര്‍ത്തനങ്ങള്‍ ഒരുപരിധിവരെ ഇല്ലായ്മ ചെയ്യാന്‍ പാക് സൈന്യത്തിന് കഴിഞ്ഞിട്ടുണ്ടെന്നാണ് റഹീല്‍ ഷെരീഫ് അവകാശപ്പെടുന്നത്. ഓപ്പറേഷന്‍ സാര്‍ബ് ഇ ആസ്ബ് വഴിയാണ് ഇത് സാധ്യമായതെന്നും റഹീല്‍ അവകാശപ്പെടുന്നുണ്ട്.

സമാനതകളില്ലാത്ത സംഭാവന

സമാനതകളില്ലാത്ത സംഭാവന

ഭീകരവാദത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ സമാനതകളില്ലാത്ത നടപടി എടുത്ത രാജ്യമാണ് പാകിസ്താന്‍ എന്നാണ് മറ്റൊരു അവകാശവാദം. അപ്പോള്‍ പിന്നെ ബിന്‍ ലാദന്‍ അവിടെ ഒളിച്ച് താനസിച്ചത് എങ്ങനെയാണ് എന്ന് കൂടി റഹീല്‍ വ്യക്തമാക്കേണ്ടി വരും.

അട്ടിമറി

അട്ടിമറി

ഭീകരരെ സഹായിക്കുന്ന പരിപാടി അവസാനിപ്പിക്കാന്‍ പാകിസ്താന്‍ സര്‍ക്കാര്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സൈന്യത്തിന് മേല്‍ ആധിപത്യം സ്ഥാപിക്കാനുള്ള നവാസ് ഷെരീഫിന്റെ തന്ത്രമാണ് ഇതെന്നും വിലയിരുത്തപ്പെടുന്നു. നവാസ് ഷെരീഫിനേക്കാള്‍ ശക്തനാണ് സൈനിക ജനറല്‍ ആയ റഹീല്‍ ഷെരീഫ്. അതുകൊണ്ട് തന്നെ ഒരു പട്ടാള അട്ടിമറിക്കുള്ള സാധ്യത തള്ളിക്കളയാനും കഴിയില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+