ആദ്യ പോരാട്ടം 'രണ്ടില'യ്ക്ക്!! വിട്ടു കൊടുക്കാന്‍ തയ്യാറാകാതെ പനീര്‍ ശെല്‍വവും സംഘവും!!
രണ്ടില തങ്ങള്‍ക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ് മുന്‍ മുഖ്യമന്ത്രിയും വിമത എംഎല്‍എയുമായ ഒ പനീര്‍ ശെല്‍വം
ദില്ലി: ആര്‍കെ നഗറില്‍ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. എന്നാല്‍ തിരഞ്ഞെടുപ്പ് പോരാട്ടമായിരിക്കില്ല ആദ്യം ഉണ്ടാകുന്നത്. എഐഎഡിഎംകെയുടെ ചിഹ്നമായ രണ്ടിലയ്ക്കായുള്ള പോരാട്ടത്തിനാകും തമിഴ്‌നാട് ആദ്യം സാക്ഷി വഹിക്കുക. രണ്ടില തങ്ങള്‍ക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ് മുന്‍ മുഖ്യമന്ത്രിയും വിമത എംഎല്‍എയുമായ ഒ പനീര്‍ ശെല്‍വം.
വികെ ശശികലയെ പാര്‍ട്ടി സെക്രട്ടറിയായി തിരഞ്ഞെടുത്തത് അനധികൃതമായിട്ടാണെന്നും പനീര്‍ശെല്‍വം തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. ഒമ്പത് വിമത എംഎല്‍എമാരും പനീര്‍ശെല്‍വത്തിനൊപ്പം ഉണ്ടായിരുന്നു.

അവകാശ വാദം
ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പാര്‍ട്ടി ചിഹ്നത്തില്‍ അവകാശ വാദം ഉന്നയിച്ച് പനീര്‍ശെല്‍വവും സംഘവും രംഗത്തെത്തിയിരിക്കുന്നത്. രണ്ടില ചിഹ്നം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നാണ് ഇവര്‍ പറയുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.

അനധികൃതം
എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയായി ശശികലയെ തിരഞ്ഞെടുത്തത് അനധികൃതമായിട്ടാണെന്നാണ് പനീര്‍ശെല്‍വം പറയുന്നത്. അതിനാല്‍ ശശികലയെ തിരഞ്ഞെടുത്തത് അസാധുവായിയെന്നും പനീര്‍ശെല്‍വം തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു.

അവകാശമില്ല
പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ആളാണ് ശശികലയെന്ന് പനീര്‍ശെല്‍വം പറയുന്നു. അഞ്ച് വര്‍ഷത്തേക്കാണ് പുറത്താക്കിയിരിക്കുന്നത്. ഇങ്ങനെയുള്ള ഒരാളെ എങ്ങനെ ജനറല്‍ സെക്രട്ടറി ആക്കുമെന്നും അദ്ദേഹം ചോദിക്കുന്നു. പാര്‍ട്ടി ചട്ടം അനുസരിച്ച് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഒഴിവു വന്നാല്‍ രണ്ടാമത്തെ മുതിര്‍ന്ന നേതാവിനായിരിക്കും ചുമതല എന്നും പനീര്‍ശെല്‍വം പറയുന്നു.

ടിടിവി ദിനകരന്‍ സ്ഥാനാര്‍ഥി
ആര്‍കെ നഗറില്‍ ശശികലയുടെ അനന്തരവനും എഐഎഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമായ ടിടിവി ദിനകരനാണ് എഐഎഡിഎംകെ സ്ഥാനാര്‍ഥി. എന്നാല്‍ എഐഎഡിഎംകെയില്‍ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എന്ന പദവിയില്ലെന്നും പനീര്‍ ശെല്‍വം.

നല്ല വാര്‍ത്ത
പനീര്‍ശെല്‍വത്തിനൊപ്പം ഒമ്പത് വിമത എംഎല്‍എമാരാണ് ഉള്ളത്. തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി കൈകോര്‍ക്കുമോ എന്ന ചോദ്യത്തിന് നല്ല വാര്‍ത്തകള്‍ ഉടന്‍ ഉണ്ടാകുമെന്നാണ് പനീര്‍ശെല്‍വം പറഞ്ഞത്.

ഫലപ്രഖ്യാപനം 15ന്
ഏപ്രില്‍ 12നാണ് ആര്‍കെ നഗറില്‍ ഉപ തിരഞ്ഞെടുപ്പ്. ജയലളിതയുടെ മരണത്തെ തുടര്‍ന്നാണ് ഇവിടെ ഒഴിവ് വന്നത്. ഏപ്രില്‍ 15നാണ് ഫലപ്രഖ്യാപനം.












Click it and Unblock the Notifications