4ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ വിഷംകൊടുത്ത് കൊന്നു
ഗോണ്ടിയ: നാല് ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനെ വിഷം കൊടുത്ത് കൊന്ന കര്‍ഷക ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. തുടര്‍ച്ചയായി മൂന്നാമതും പെണ്‍കുഞ്ഞ് ജനിച്ചതാണ് അച്ഛനെയും അമ്മയെയും കൊണ്ട് ഈ ക്രൂരകൃത്യം ചെയ്യിച്ചത്. മഹാരാഷ്ട്രയിലെ ഗോണ്ടിയ ജില്ലയില്‍ തിര്‍കേദി ഗ്രാമത്തിലെ സുരേന്ദ്ര പട്ടേല്‍ - ലക്ഷ്മി ദമ്പതകളാണ് പോലീസിന്റെ പിടിയിലായത്.
തിങ്കളാഴ്ചയാണ് ഇവര്‍ മകളെ കൊലപ്പെടുത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ലക്ഷ്മി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇത്തവണയെങ്കിലും ഒരു ആണ്‍കുട്ടി ജനിക്കുമെന്ന പ്രതീക്ഷയിലായിരുന്നത്രെ ഇവര്‍. എന്നാല്‍ ജനിച്ചത് പെണ്‍കുട്ടിയും. ഇവരുടെ മൂത്ത രണ്ട് മക്കളും പെണ്‍കുഞ്ഞുങ്ങളാണ്.
ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജായി വീട്ടിലെത്തിയ ദമ്പതികള്‍ കുഞ്ഞിന് വിഷം നല്‍കുകയായിരുന്നു. വിഷം കൊടുത്തതും കുഞ്ഞ് ശ്വാസം കിട്ടാതെ പിടയാനും കരയാനും തുടങ്ങി. ഇത് കണ്ട് സഹിക്കാന്‍ കഴിയാതെ ഇവര്‍ കുഞ്ഞിനെയുമെടുത്ത് ആശുപത്രിയിലെത്തി. ഡോക്ടര്‍മാരോട് ഇവര്‍ പറഞ്ഞത് ഭക്ഷണത്തില്‍ നിന്നും എന്തോ വിഷാംശം കലര്‍ന്നു എന്നാണ്.
എന്നാല്‍ കുട്ടിയുടെ ശരീരത്തില്‍ നിന്നും വിഷത്തിന്റെ ഗന്ധം അനുഭവപ്പെട്ടത് സംശയത്തിന് കാരണമായി. ഡോക്ടര്‍ ഇരുവരെയും സ്വകാര്യമായി വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ് നടന്ന സംഭവങ്ങള്‍ പുറത്തുവന്നത്. എന്നാല്‍ അപ്പോഴേക്കും വളരെ വൈകിയിരുന്നു. ചികിത്സകളെല്ലാം വെറുതെയാക്കി കുഞ്ഞ് മരിച്ചു. ഡോക്ടര്‍ പോലീസ് സ്‌റ്റേഷനില്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പോലീസുകാര്‍ സ്ഥലത്തെത്തി ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.












Click it and Unblock the Notifications