ചെങ്കോലിനെ ഊന്നുവടിയെന്ന് വിളിച്ചു, പ്രദര്‍ശന വസ്തുവാക്കി; കോണ്‍ഗ്രസിനെതിരെ മോദി
ദില്ലി: ചെങ്കോല്‍ വിവാദത്തിനിടെ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോലിന് ചരിത്രപ്രാധാന്യമുണ്ട്. കോണ്‍ഗ്രസ് അതിന് മതിയായ ബഹുമാനം നല്‍കിയിട്ടില്ലെന്നും മോദി തുറന്നടിച്ചു. പുതിയ പാര്‍ലമെന്റ് ഉദ്ഘാടന വേളയില്‍ ചെങ്കോല്‍ സ്ഥാപിക്കുമെന്ന് മോദി അറിയിച്ചു.
ഇന്ന് തമിഴ്‌നാട്ടില്‍ നിന്നുള്ള പൂജാരിമാരുടെ സംഘം ചെങ്കോല്‍ പ്രധാനമന്ത്രി കൈമാറിയിരുന്നു. അതിന് ശേഷമായിരുന്നു കോണ്‍ഗ്രസിനെതിരെ അദ്ദേഹം രംഗത്ത് വന്നത്. ചെങ്കോലിന് അര്‍ഹമായ ബഹുമാനം നല്‍കിയിരുന്നെങ്കില്‍ നല്ല കാര്യമായിരുന്നു. സ്വാതന്ത്ര്യത്തിന് ശേഷം അര്‍ഹമായ ഒരു ബഹുമാനം ചെങ്കോലിന് ലഭിച്ചില്ലെന്നും മോദി കുറ്റപ്പെടുത്തി.

കോണ്‍ഗ്രസിന്റെ കാലത്ത് ചെങ്കോലിനെ വെറും ഊന്നുവടിയാക്കി. പ്രയാഗ്രാജിലെ മ്യൂസിയത്തില്‍ പ്രദര്‍ശനവസ്തുവാക്കി മാറ്റിയെന്നും മോദി ആരോപിച്ചു. ആനന്ദ് ഭവനില്‍ നിന്ന് നിങ്ങളുടെ സേവകരും, ഞങ്ങളുടെ സര്‍ക്കാരും ചേര്‍ന്ന് ഈ ചെങ്കോലിനെ പുറത്തെത്തിച്ചിരിക്കുകയാണെന്നും പൂജാരിമാരോട് മോദി പറഞ്ഞു.
അദീനത്തില്‍ നിന്ന് വന്ന പൂജാരിമാരെ മോദി പ്രശംസിക്കുകയും ചെയ്തു. ഇന്ത്യയുടെ തിളങ്ങുന്ന കഴിഞ്ഞ കാലത്തെ സമൃദ്ധിയുടെ ഭാവിയുമായി കൂട്ടിയിണക്കുന്നതാണ് ചെങ്കോല്‍ എന്ന് മോദി പറഞ്ഞു. ചെങ്കോല്‍ കൊളോണിയല്‍ ഭരണത്തില്‍നിന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതിന്റെ സൂചകമാണെന്നും മോദി പറഞ്ഞു.
അതേസമയം മോദിക്ക് ചെങ്കോല്‍ കൈമാറുന്ന ചടങ്ങില്‍ അറുപതോളം പൂജാരിമാരാണ് പങ്കെടുത്തത്. ഇതില്‍ ഭൂരിഭാഗവും തമിഴ്‌നാട്ടില്‍ നിന്നുള്ളവരായിരുന്നു. അദീനത്തിന്റെ ഭാഗമായവരോ, മഠങ്ങളുടെ ഭാഗമായവരോ ആയിരുന്നവര്‍ ഇവര്‍. ഭൂരിഭാഗം പേര്‍ക്കും ഉന്നത ജാതി ആധിപത്യത്തെ പ്രതിരോധിച്ച ചരിത്രമാണ് ഉള്ളത്.
മതത്തെ ജനങ്ങളുമായി ബന്ധിപ്പിച്ചവരെന്ന പ്രശസ്തിയും ഇവര്‍ക്കുണ്ട്. ഈ പൂജാരിമാരില്‍ നിരവധി പേര്‍ക്ക് നൂറിലധികം വയസ്സുണ്ടായിരുന്നു. തിരുവാവാടുതുറൈ അദീനത്തിന് 400 വര്‍ഷത്തിലേറെ പഴക്കമുണ്ട്. ഇവരാണ് ചെങ്കോല്‍ തയ്യാറാക്കി പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന് നല്‍കിയത്.
ബ്രിട്ടീഷ് ഭരണത്തിലെ അവസാന ഭരണാധികാരിയായ മൗണ്ട് ബാറ്റണില്‍ നിന്നാണ് ഈ ചെങ്കോല്‍ നെഹ്‌റു സ്വീകരിച്ചത്. ഇത് അധികാര കൈമാറ്റത്തിന്റെ ചിഹ്നമാണെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ അവകാശവാദം. അതേസമയം കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതിനെ എതിര്‍ക്കുന്നുണ്ട്.
ചരിത്രപരമായ യാതൊരു തെളിവും ഇക്കാര്യത്തില്‍ ഇല്ലെന്ന് കോണ്‍ഗ്രസ് പറയുന്നു. അതേസമയം കോണ്‍ഗ്രസ് എന്താണ് പറയുന്നതെന്ന് അവര്‍ ചിന്തിക്കണമെന്ന് അമിത് ഷാ പറഞ്ഞു. തെളിവില്ലെന്ന് വാദത്തെയും അദ്ദേഹം തള്ളി. അതേസമയം പ്രതിപക്ഷ പാര്‍ട്ടികള്‍ നാളെ നടക്കുന്ന പാര്‍ലമെന്റ് ഉദ്ഘാടനവും ബഹിഷ്‌കരിക്കുന്നുണ്ട്.












Click it and Unblock the Notifications