രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കുറിച്ചുള്ള പരാമർശം; ഖാർഗെയ്ക്കും കെജ്രിവാളിനുമെതിരെ പരാതി
ദില്ലി: പാർലമെന്റ് ഉദ്ഘാടന വിവാദവുമായി ബന്ധപ്പെട്ട് രാഷ്ട്രപതി ദ്രൗപതി മുർമുവിനെതിരെ പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ തുടങ്ങിയ നേതാക്കൾക്കെതിരെ പരാതി. രാഷ്ട്രപതിയുടെ ജാതിയെ കുറിച്ചുള്ള നേതാക്കളുടെ പരാമർശങ്ങൾ സമുദായങ്ങൾക്കിടയിൽ ശത്രുത ഉണ്ടാക്കാനും കേന്ദ്രസർക്കാരിൻ മേൽ അവിശ്വാസം സൃഷ്ടിക്കാനും കാരണമായെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.
വിനീത് ജിന്റാൾ എന്നയാളാണ് ദില്ലി പോലീസിൽ പരാതി നൽകിയിരിക്കുന്നത്. രാഷ്ട്രപതിയുടെ ജാതി കാരണമാണ് കേന്ദ്രസർക്കാർ അവരെ പാർലമെന്റ് ഉദ്ഘാടനത്തിന് ക്ഷണിക്കാതിരുന്നതെന്ന തരത്തിലുള്ള തെറ്റിധാരണ ഉണ്ടാക്കാൻ കെജരിവാളിന്റേയും ഖാർഗെയുടേയും പരാമർശങ്ങൾ കാരണമായെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. 'നേതാക്കളുടെ പ്രസ്താവനകൾ വാർത്തകളിലും സോഷ്യൽ മീഡിയകളിലും പ്രചരിക്കുന്നുണ്ട്. രാഷ്ട്രപതി ഉൾപ്പെട്ട ആദിവാസി വിഭാഗത്തെ പ്രകോപിപ്പിക്കാൻ നേതാക്കളുടെ പരാമർശങ്ങൾ കാരണമാകും', പരാതിയിൽ പറയുന്നു.

'രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി ഭരണഘടനാ പദവികളെ അപമാനിക്കുന്ന നിലയിലേക്ക് രാഷ്ട്രീയ നേതാക്കളെ കൂപ്പുകുത്താൻ അനുവദിക്കരുത്.മാത്രമല്ല തിരഞ്ഞെടുക്കപ്പെട്ട സർക്കാരിൻ മേൽ അവിശ്വാസവും ഭയവും സൃഷ്ടിക്കാൻ ഇത്തരത്തിലുള്ള ആരോപണങ്ങൾ കാരണമാകും. ഇവ ഐപിസിസി 121,153A,505,34 വകുപ്പുകൾ പ്രകാരം കുറ്റകരമാണ്', വിനീത് പരാതിയിൽ പറഞ്ഞു.
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ഒഴിവാക്കിയതിൽ കടുത്ത വിമർശനമായിരുന്ന കോൺഗ്രസ് അധ്യക്ഷൻ ഖാർഗെ ഉന്നയിച്ചത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് വേണ്ടി മാത്രമാണ് മോദി ദളിത് സമുദായത്തിൽ നിന്നും രാഷ്ട്രപതിയെ തെരഞ്ഞെടുത്തത് എന്നായിരുന്നു ഖാർഗെയുടെ വിമർശനം. രാജ്യത്തെ എസ് സി, എസ് ടി സമൂഹം ചോദിക്കുന്നത് മുർമുവിന് ക്ഷണം ലഭിക്കാത്തത് അശുഭകരമായി കാണുന്നത് കൊണ്ടാണോയെന്നായിരുന്നു കെജ്രിവാളിന്റെ പ്രതികരണം.
അതേസമയം വിവാദങ്ങൾക്കിടെ പുതിയ പാർലമെന്റ് മന്ദിരം ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12 നാണ് ചടങ്ങ്. ചടങ്ങിൽ പ്രധാനമന്ത്രിക്കൊപ്പം ലോക്സഭ സ്പീക്കർ ഓം ബിർലയും പങ്കെടുക്കും. എംപിമാർ, മുൻ പാർലമെൻറ് സഭാധ്യക്ഷന്മാർ, മുഖ്യമന്ത്രിമാർ, സിനിമ താരങ്ങൾ, തുടങ്ങിയ നിരവധി പ്രമുഖരെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
എന്നാൽ പ്രധാനമന്ത്രി ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നതിൽ പ്രതിഷേധിച്ച് 21 പ്രതിപക്ഷ പാർട്ടികൾ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സി പി എം, സി പി ഐ, എന്‍സി പി, ആർ ജെ ഡി, എ എ പി, ജെ ഡി യു തുടങ്ങിയ കക്ഷികളാണ് ചടങ്ങ് ബഹിഷ്കരിച്ചത്.
-
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം












Click it and Unblock the Notifications