പാർലമെന്റ് അതിക്രമം; 'പ്രതികൾ സ്വയം തീകൊളുത്താൻ പദ്ധതിയിട്ടു'
ഡൽഹി: പാർലമെന്റ് അതിക്രമ കേസിലെ പ്രതികൾ സ്വയം തീകൊളുത്താൻ പദ്ധതിയിട്ടിരുന്നതായി ഡൽഹി പോലീസ് . തീകൊളുത്തുമ്പോള്‍ ശരീരത്തില്‍ പൊള്ളലേല്‍ക്കാതിരിക്കാന്‍ പുരട്ടുന്ന ക്രീം കിട്ടാതെ വന്നപ്പോഴാണ് പദ്ധതി ഉപേക്ഷിച്ചതെന്നും പോലീസ് പറഞ്ഞു.
പാർലമെന്റിന് അകത്തേക്ക് ചാടുന്നതിന് പകരം മറ്റ് പല പദ്ധതികളും ഇവർ ആലോചിച്ചിരുന്നു. സർക്കാരിന് ശക്തമായ സന്ദേശം നൽകുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പ്രതികളുടെ നീക്കം. ഇതിനായി ആദ്യം സ്വയം തീകൊളുത്താനായി ആലോചിച്ചു. എന്നാൽ പൊള്ളലേൽക്കാതിരിക്കുന്ന ക്രീം ലഭിക്കാതിരുന്നതോടെ പദ്ധതി ഉപേക്ഷിച്ചു. പാർലമെന്റിനുള്ളിൽ ലഘുലേഖകൾ വിതരണം ചെയ്യുന്നതിനെക്കുറിച്ച് അവർ ആലോചിച്ചുവെങ്കിലും ഒടുവിൽ ബുധനാഴ്ച അവർ നടപ്പിലാക്കിയ പദ്ധതിയുമായി മുന്നോട്ട് പോയി മുന്നോട്ട് പോകാൻ തീരുമാനിക്കുകയായിരുന്നു', പോലീസ് പറഞ്ഞു.

പാർലമെന്റ് ആക്രമണത്തിന്റെ 22 മത്തെ വാർഷിക ദിനത്തിലാണ് രാജ്യത്തെ ഞെട്ടിച്ചു കൊണ്ട് രണ്ടുപേർ സന്ദർശക ഗാലറിയിൽ നിന്നും മുദ്രാവാക്യം മുഴക്കിക്കൊണ്ട് എം പിമാരുടെ ഇടയിലേക്ക് ചാടിയത്.തുടർന്ന് ഷൂസിൽ ഒളിപ്പിച്ചു വച്ച സ്‌മോക് സ്‌പ്രേ അടിക്കുകയായിരുന്നു. സംഭവത്തിൽ ഉത്തര്‍പ്രദേശ് സ്വദേശി സാഗർ ശർമ്മ, മൈസൂർ സ്വദേശിയും എൻജിനിയറിങ് വിദ്യാർഥിയുമായ മനോരഞ്ജൻ എന്നിവരെ പോലീസ് ഉടൻ തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഇതേസമയം പാര്‍ലമെന്റിന് പുറത്ത് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച അമോൽ, നീലംദേവി എന്നിവരെയും പോലീസ് അറസ്റ്റ് കസ്റ്റഡയിലെടുക്കുകയായിരുന്നു. നിലനിൽ ആറ് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കേസിലെ ആറാം പ്രതിയായ ലളിത് ഝാ ഡൽഹിയിലെ കർത്തവ്യപഥ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.അഞ്ചാം പ്രതിയായ രാജസ്ഥാനിലെ നാഗൂര്‍ ജില്ലക്കാരനായ മഹേഷ് കുമാവത് എന്നയാളെ ശനിയാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തുന്നിരുന്നു. പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. കൃത്യമായ ആസൂത്രണത്തോടെയാണ് ഇവരെത്തിയതെന്നും പാർലമെന്റ് സുരക്ഷയുടെ വീഡിയോകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ ഗൂഗിളിൽ ഇവർ പരിശോധിച്ചിരുന്നതായും പോലീസ് പറഞ്ഞു. പിടി്ക്കപ്പെടാതിരിക്കാൻ സിഗ്നൽ ആപ്പ് വഴിയാണ് പ്രതികൾ സംസാരിച്ചതെന്നും പോലീസ് അറിയിച്ചു.
അതേസമയം പാർലമെന്റിലെ ഗുരുതരമായ സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടി പാർലമെന്റിനകത്തും പുറത്തും പ്രതിപക്ഷം വലിയ പ്രതിഷേധം തീർക്കുമ്പോഴും ഇക്കാര്യത്തിൽ പ്രതികരിച്ചാൻ കേന്ദ്രസർക്കാരോ കേന്ദ്ര ആഭ്യന്തരമന്ത്രിയോ തയ്യാറായിട്ടില്ല. തിങ്കളാഴ്ചയും ഇക്കാര്യം ഉന്നയിച്ച് പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. പ്രതിഷേധിച്ചതിന് സസ്പെന്റ് ചെയ്യപ്പെട്ട 8 എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെടും.












Click it and Unblock the Notifications