Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയലളിതയില്ലെങ്കില്‍ പാര്‍ട്ടിയില്ല; എഐഎഡിഎംകെ എന്തു ചെയ്യും?

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയും എഐഎഡിഎംകെ അധ്യക്ഷയുമായ ജെ. ജയലളിത ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുമ്പോള്‍ പ്രതിസന്ധിയിലാകുന്നത് പാര്‍ട്ടി. പാര്‍ട്ടി തന്നെ ഒരാളിലേക്ക് ചുരുങ്ങിയതോടെ, പാര്‍ട്ടിയില്‍ രണ്ടാമന്‍ എന്നൊരാള്‍ ഇല്ലാതായതോടെ ജയലളിയുടെ രോഗാവസ്ഥ എഐഎഡിഎംകെയ്ക്ക് നാളിതുവരെ ഉണ്ടാകാത്ത തരത്തിലുള്ള പ്രതിസന്ധിയാണ് വരുത്തിവയ്ക്കുന്നത്.

1987ല്‍ പാര്‍ട്ടി നേരിട്ടതിലും വലിയ പ്രതിസന്ധിയാണിതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. അന്ന് രണ്ടായി പിളര്‍ന്ന പാര്‍ട്ടിയെ വീണ്ടും ഒന്നാക്കുകയും പിന്നീടിങ്ങോട്ട് തമിഴ്‌നാട്ടിലെ മുഖ്യ കക്ഷിയായി ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്തത് ജയലളിതയുടെ നേതൃത്വമികവിലാണ്. അന്നുതൊട്ടിന്നുവരെ പാര്‍ട്ടിയെ അടക്കി ഭരിക്കുകയായിരുന്നു ജയലളിത.

 jayalalitha

ജയലളിതയെ ധിക്കരിച്ചവര്‍ പാര്‍ട്ടിക്ക് പുറത്തോ പാര്‍ട്ടിയുടെ കീഴേതട്ടിലോ എന്നതായിരുന്നു അവസ്ഥ. തനിക്കുമേല്‍ വളര്‍ന്നുവരാന്‍ അവര്‍ ആരെയും അനുവദിച്ചില്ല. പാര്‍ട്ടിയില്‍ ഒരു രണ്ടാമന്‍ ഇല്ലാതെപോയതും ജയലളിതയുടെ ഏകാധിപത്യ പ്രവണത കൊണ്ടാണ്. വ്യക്തിജീവിതത്തില്‍ ജയലളിതയ്ക്ക് ശശികലയെന്ന ഉറ്റതോഴിയുണ്ടെങ്കിലും അവര്‍ക്ക് പാര്‍ട്ടിയിലോ ജനങ്ങളിലോ സ്വാധീനമില്ല.

അങ്ങനെയിരിക്കെ ജയലളിതയ്ക്കുശേഷം ആരാണ് പാര്‍ട്ടിയെ നയിക്കുകയെന്ന ചോദ്യമാണ് ഇപ്പോള്‍ തമിഴ്‌നാട്ടിലെ മുഖ്യചര്‍ച്ചാവിഷയങ്ങളിലൊന്ന്. ജയലളിതയ്ക്കു പകരം മറ്റൊരാളില്ലെന്ന തിരിച്ചറിവാണ് വിപ്ലവനായിക പൂര്‍വാധികം ആരോഗ്യവതിയായി തിരിച്ചുവരാനായി തമിഴ്മക്കള്‍ പൂജയും പ്രാര്‍ഥനകളുമായി ആശുപത്രിക്ക് പുറത്ത് തമ്പടിച്ചിരിക്കുന്നതും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+