കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പക്കോടയില്‍ പ്രാണി; ഇത് ഇന്ത്യന്‍ റെയില്‍വെ ഭക്ഷണം; കഴിച്ചവര്‍ക്ക് ഛര്‍ദ്ദി

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ ട്രെയിനുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണം ഏറ്റവും മോശം സാഹചര്യങ്ങളിലാണ് ഉണ്ടാക്കുന്നതെന്ന സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ബിഹാര്‍ സമ്പര്‍ക്ക് ക്രാന്തി ട്രെയിനില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പ്രാണിയെ കണ്ടെത്തി. ബിഹാറുകാരനായ യാത്രക്കാരനാണ് മോശം അനുഭവമുണ്ടായത്.

ബിഹാറിലെ ചപ്ര സ്വദേശിയായ മുഹമ്മദ് ആസാദ് അലി സരണില്‍ നിന്നും ദില്ലിയിലേക്ക് കുടുംബസമേതമുള്ള യാത്രയിലായിരുന്നു. യാത്രയ്ക്കിടെ ട്രെയിനിലെ പാന്‍ട്രികാര്‍ വഴി വിതരണം ചെയ്യുന്ന പക്കോട വാങ്ങി. ഇവയില്‍ നിന്നും നാലുവയസുകാരനായ മകന് നല്‍കിക്കൊണ്ടിരിക്കുമ്പോഴാണ് പക്കോടയില്‍ പ്രാണി പ്രത്യക്ഷമായതെന്ന് അലി പറഞ്ഞു.

pakoda

ഉടന്‍ പാന്‍ട്രികാര്‍ മാനേജരെ വിളിച്ച് പരാതി പറഞ്ഞപ്പോള്‍ ക്ഷമചോദിച്ചു. 30 രൂപയുടെ പക്കോട നേരത്തെ വാങ്ങിക്കഴിച്ചവര്‍ ഇത് കണ്ടതോടെ ഛര്‍ദ്ദിക്കുകയും ചെയ്തു. അതിനിടയില്‍ ഒരു സഹയാത്രികന്‍ പക്കോടയുടെ ചിത്രവുമായി ഇന്ത്യന്‍ റെയില്‍വെക്ക് ട്വീറ്റ് ചെയ്തിരുന്നു. ട്വിറ്റിന് ഉടന്‍തന്നെ മറുപടി ലഭിച്ചെന്നും അലി പറയുന്നു.

ട്രെയിന്‍ കാണ്‍പൂര്‍, ലക്‌നൗ സ്റ്റേഷനുകളിലെത്തിയപ്പോള്‍ അധികൃതര്‍ ഇവരെ സന്ദര്‍ശിച്ച് മൊഴിയെടുക്കുകയും പരാതി എഴുതി വാങ്ങുകയും ചെയ്തു. ഒരു ഡോക്ടറും കുടുംബത്തെ സന്ദര്‍ശിച്ച് ഇവരുടെ ആരോഗ്യം ഉറപ്പുവരുത്തി. ശക്തമായ നടപടിയെടുക്കുമെന്ന് റെയില്‍വെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ട്രെയിന്‍ യാത്രയ്ക്കിടെ യാത്രക്കാര്‍ക്ക് മോശം ഭക്ഷണം ലഭിക്കുന്നത് പതിവായ കാര്യമാണ്. റെയില്‍വെ നടപടിയെടുക്കുമെന്ന് അറിയിക്കുമെങ്കിലും ഭക്ഷണം നല്ലരീതിയില്‍ യാത്രക്കാര്‍ക്ക് ലഭിക്കാറില്ല.

English summary
Passenger served ‘bugged’ pakodas from Sampark Kranti pantry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X