കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകളുടെ പരാതി;പാസ്‌പോര്‍ട്ടില്‍ ഇനി സ്വന്തം പേരുവിവരങ്ങള്‍ മാത്രം നല്‍കിയാല്‍ മതി

ഭാര്യ,ഭര്‍ത്താവ്,അച്ഛന്‍,അമ്മ തുടങ്ങിയവരുടെ പേരുവിവരങ്ങള്‍ ഇനി പാസ്പോര്‍ട്ടില്‍ അച്ചടിക്കേണ്ടതില്ലെന്നാണ് നിര്‍ദേശം.

  • By Afeef Musthafa
Google Oneindia Malayalam News

ദില്ലി: പാസ്‌പോര്‍ട്ട് ഓഫീസില്‍ പോയി ഇനി എല്ലാവരുടെയും പേര് പറഞ്ഞ് ബുദ്ധിമുട്ടേണ്ടതില്ല.അച്ഛന്‍,അമ്മ,ഭാര്യ,ഭര്‍ത്താവ് എന്നിവരുടെ പേരുവിവരങ്ങളൊന്നും ഇനി പാസ്‌പോര്‍ട്ടില്‍ നല്‍കേണ്ടതില്ലെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന് നിര്‍ദേശം.

ഭര്‍ത്താവ്, അച്ഛന്‍ തുടങ്ങിയവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തുന്നത് സംബന്ധിച്ച് സ്ത്രീകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് ഈ തീരുമാനം. വിദേശകാര്യ മന്ത്രാലയം, വനിതാ ശിശുക്ഷേമ മന്ത്രാലയം, കേന്ദ്ര പാസ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ എന്നിവയിലെ ഉദ്യോഗസ്ഥരടങ്ങിയ സമിതിയുടേതാണ് പുതിയ നിര്‍ദേശം. വികസിത രാജ്യങ്ങളിലെല്ലാം പാസ്‌പോര്‍ട്ട് ഉടമയുടെ പേരുവിവരങ്ങള്‍ മാത്രമേ അച്ചടിക്കുന്നുള്ളു എന്നാണ് സമിതി കണ്ടെത്തിയിരിക്കുന്നത്.

passport

ഇമിഗ്രേഷന്‍ നടപടികള്‍ക്ക് പാസ്‌പോര്‍ട്ടിലെ രണ്ടാം നമ്പര്‍ പേജിലെ പാസ്‌പോര്‍ട്ട് ഉടമയുടെ പേര്,ലിംഗം,രാജ്യം,ജനന തിയതി എന്നിവ മാത്രം മതിയാകും. വികസിത രാജ്യങ്ങളില്‍ വ്യക്തിഗത വിവരങ്ങള്‍ മാത്രമേ പാസ്‌പോര്‍ട്ടില്‍ ഉപയോഗിക്കുന്നുള്ളു. വിവാഹ ബന്ധം വേര്‍പ്പെടുത്തിയ സ്ത്രീകള്‍, അനാഥര്‍, വാടക ഗര്‍ഭപാത്രത്തില്‍ ജനിച്ചവര്‍, ദത്തെടുത്തവര്‍, വിവാഹേതര ബന്ധത്തില്‍ ജനിച്ചവര്‍ തുടങ്ങിയവരെല്ലാമാണ് നിലവിലെ നടപടി ക്രമങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നത്.

പാസ്‌പോര്‍ട്ട് നിയമത്തില്‍ വരുത്തേണ്ട ഭേദഗതിയെ സംബന്ധിച്ച് പഠനം നടത്താന്‍ മൂന്നു മാസം മുമ്പാണ് സമിതിയെ നിയോഗിച്ചത്. പ്രിയങ്ക ഗുപ്ത എന്ന സ്ത്രീ തന്റെ മകള്‍ക്ക് പാസ്‌പോര്‍ട്ട് അനുവദിക്കുന്നതിലെ പ്രശ്‌നവുമായി ബന്ധപ്പെട്ട് വനിതാ ശിശുക്ഷേമ മന്ത്രി മേനക ഗാന്ധിക്ക് അയച്ച പരാതിയെ തുടര്‍ന്നാണ് സമിതി രൂപീകരിച്ചത്. മകളുടെ ജനന ശേഷം ഉപേക്ഷിച്ചുപോയ ഭര്‍ത്താവിന്റെ പേര് പാസ്‌പോര്‍ട്ടില്‍ ചേര്‍ക്കാത്തതിനാലാണ് പ്രിയങ്കയുടെ മകള്‍ക്ക് പാസ്‌പോര്‍ട്ട് നിഷേധിച്ചത്. ഒരു ലക്ഷത്തോളം പേര്‍ ഒപ്പ് വെച്ച ഓണ്‍ലൈന്‍ പരാതിയും പ്രിയങ്ക ഗുപ്ത നല്‍കിയിരുന്നു.

English summary
Passports Don't Need Details of Spouse or Father. In View of Complaints, especially from women,an Inter-Ministerial Panel has Recommended That Suggestion To The Ministry of External Affairs.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X