Get Updates
Get notified of breaking news, exclusive insights, and must-see stories!

മഞ്ഞപ്പല്ല് മാറും, മോണ പഴുക്കില്ല... രാംദേവിന്‍റെ പതഞ്ജലി പറഞ്ഞതെല്ലാം നുണയോ?

ദില്ലി: ബാബാ രാംദേവിന്റെ പതഞ്ജലിക്കെതിരെ ദേശീയ പരസ്യ നിരീക്ഷണ ഏജന്‍സി. പതഞ്ജലി ഉത്പ്പനങ്ങളുടെ പരസ്യങ്ങള്‍ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് നിരീക്ഷണ ഏജന്‍സി പറഞ്ഞു. ഏറ്റവും കൂടുതല്‍ വില്‍പ്പന നടത്തുന്ന പതഞ്ജലി ഉല്‍പ്പന്നമായ ടൂത്ത് പേസ്റ്റിന്റെ (ദന്ത് കാന്തി) പരസ്യങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതായി അഡ്വര്‍ടൈസിങ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ കണ്ടെത്തിയിട്ടുണ്ട്.

പതഞ്ജലിയുടെ ഉത്പ്പന്നമായ കടുക് എണ്ണ(കാചി ഗോനി), ഫ്രൂട്‌സ് ജ്യൂസ്, കാലിത്തീറ്റ എന്നിവയുടെ പരസ്യങ്ങളില്‍ ദ്വയാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും അഡ്വര്‍ടൈസിങ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ പറയുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളിലെ ഉത്പ്പന്നങ്ങള്‍ പരിശോധിക്കണമെന്ന് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് റെഗുലേറ്റരി ഓഫ് ഇന്ത്യയുമായി കഴിഞ്ഞ ആഴ്ച ദേശീയ പരസ്യ നിരീക്ഷണ ഏജന്‍സി ധാരണയായിരുന്നു.

Baba Ramdev

മോണപഴുപ്പ്, മഞ്ഞപ്പല്ല്, മോശം ശ്വസനം എന്നിവയ്ക്ക് എതിരെ പോരാടുന്ന ടൂത്ത് പേസ്റ്റ് എന്ന നിലയ്ക്കാണ് പതഞ്ജലിയുടെ ടൂത്ത് പേസ്റ്റായ ദന്ത് കാന്തിന്റെ പരസ്യവാക്യം. അണുക്കള്‍ക്കെതിരെ പ്രകൃതി ദത്ത കവചം തീര്‍ക്കുമെന്നും കൂടുതല്‍ സമയം പല്ലുകളെ സംരക്ഷിക്കുമെന്ന പരസ്യത്തിലെ വാചകങ്ങള്‍ ഉപഭോക്താക്കളെ തെറ്റദ്ധരിപ്പിക്കുകയാണെന്ന് ഏജന്‍സി കണ്ടെത്തി.

പതഞ്ജലിക്കു പുറമെ എച്ച്‌യുഎല്‍, പിആന്റ്ജി, കെല്ലോഗ് ഇന്ത്യ, എല്‍ ഓറല്‍ ഇന്ത്യയും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നുണ്ടെന്ന് ഏജന്‍സി കണ്ടെത്തിയിട്ടുണ്ട്. എതിരാളികളെ മനപ്പൂര്‍വ്വം അപകീര്‍ത്തിപെടുത്തുകയാണ് പതഞ്ജലി കമ്പനി പരസ്യങ്ങളില്‍ കൂടി ചെയ്യുന്നതെന്നും അഡ്വര്‍ടൈസിങ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ പറയുന്നു.

എന്നാല്‍ തങ്ങളുടെ കമ്പനിയെ അപകീര്‍ത്തിപ്പെടുത്തുകയാണെന്ന് കാണിച്ച് പതഞ്ജലിയും അഡ്വര്‍ടൈസിങ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സിലില്‍ പരാതി നല്‍കിയിരിക്കുകയാണ്. പതഞ്ജലിയുടെ പരസ്യങ്ങള്‍ അതിശയോക്തി പരത്തുന്നുവെന്ന് കാണിച്ച് ഈ ഏപ്രിലില്‍ മാത്രം 67 പരാതികള്‍ ലഭിച്ചതായും കൗണ്‍സില്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+