• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഗുജറാത്ത് കോൺഗ്രസ് ഭരിക്കും? ബിജെപിക്ക് ഞെട്ടൽ, സർക്കാരിനെതിരെ പട്ടേൽ സമുദായം.. പിന്തുണ കോൺഗ്രസിനോ?

Google Oneindia Malayalam News

അഹമ്മദാബാദ്; '2022 ൽ ഗുജറാത്തിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ കോൺഗ്രസ് സർക്കാർ ഉണ്ടാക്കും',പാർട്ടി സംസ്ഥാന ഉപാധ്യക്ഷൻ ആയി നിയമിക്കപ്പെട്ടതിന് പിന്നാലെ പാട്ടീദാർ പ്രക്ഷോഭ നേതാവ് കൂടിയായ ഹാർദീക് പട്ടേൽ പറഞ്ഞ വാക്കുകളായിരുന്നു ഇത്. ഹാർദ്ദീക്കിന്റെ വാക്കുകൾ ഇക്കുറി ഫലിക്കുമോ?

സംസ്ഥാനത്ത് നിന്നുള്ള പുതിയ വാർത്തകൾ കോൺഗ്രസിന് പ്രതീക്ഷ നൽകുന്നതാണ്. ഗുജറാത്തിലെ വോട്ടര്‍മാരില്‍ മികച്ച സ്വാധീനമുള്ള പട്ടേൽ സമുദായത്തിന്റെ നീക്കങ്ങളാണ് ഗുജറാത്ത് ഭരണമെന്ന കോൺഗ്രസ് പ്രതീക്ഷകൾക്ക് ശക്തി പകർന്നിരിക്കുന്നത്.

 അട്ടിമറി മുന്നേറ്റം

അട്ടിമറി മുന്നേറ്റം

ബിജെപിയുടെ ഉറച്ച കോട്ടയായ ഗുജറാത്തിൽ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ഞെട്ടിക്കുന്ന പ്രകടനമായിരുന്നു കോൺഗ്രസ് കാഴ്ചവെച്ചത്. 77 സീറ്റുകളായിരുന്നു പാർട്ടി നേടിയത്. എട്ടോളം സീറ്റിലാകട്ടെ 1000 ത്തിൽ താഴെ വോട്ടുകൾക്കായിരുന്നു പരാജയം. 2012 നേക്കാൾ 16 സീറ്റായിരുന്നു ആ വർഷം ബിജെപിക്ക് നഷ്ടപ്പെട്ടത്. ആകെ കിട്ടിയത് 99 സീറ്റുകളും.

 പട്ടേൽ സമുദായം

പട്ടേൽ സമുദായം

2017 ലെ കോൺഗ്രസ് മുന്നേറ്റത്തിൽ നിർണായകമായിരുന്നു സംസ്ഥാനത്തെ പ്രബല സമുദായമായ പട്ടേൽ വിഭാഗത്തിന്റെ പിന്തുണ.പട്ടേൽ സംവരണ പ്രക്ഷോഭ നേതാവായിരുന്ന ഹർദിക്കിനെ പിന്തുണയ്ക്കാനുള്ള തിരുമാനമാണ് കോൺഗ്രസ് വലിയ രീതിയിൽ ഗുണം ചെയ്തത്. സൗരാഷ്​ട്ര, കച്ച്​ തുടങ്ങിയ മേഖലകളിലെ കോൺഗ്രസി​​​ന്‍റെ മുന്നേറ്റത്തിൽ ഹാർദ്ദിക്കിന് നിർണായക പങ്കുണ്ടായിരുന്നു.

ബിജെപിക്ക് തിരിച്ചടി

ബിജെപിക്ക് തിരിച്ചടി

ബിജെപിയുടെ ശക്തമായ വോട്ട് ബാങ്കായിരുന്നു നേരത്തേ പട്ടേൽ വിഭാഗം. ഹാർദ്ദിക്കിന്റെ നേതൃത്വത്തിൽ നടന്ന സംവരണ പ്രക്ഷോഭം ബിജെപിക്ക് തിരിച്ചടിയായി.സമുദായത്തിലെ പ്രമുഖനായ നരേഷ് പട്ടേലുമായി തെരഞ്ഞെടുപ്പിന് മുന്നോടിയായി ഹാർദ്ദിക്ക് ഉണ്ടാക്കിയ കൂട്ടുകെട്ട് ശക്തി കേന്ദ്രങ്ങളിൽ പോലും ബിജെപിയുടെ വോട്ടുകളിൽ വിള്ളൽ വീഴ്ത്തി.

ഹാർദ്ദിക്കിന്റെ നിയമനം

ഹാർദ്ദിക്കിന്റെ നിയമനം

ഹാർദ്ദിക്കിനെ പിന്നീട് കോൺഗ്രസ് പാർട്ടിയിൽ എത്തിച്ചു. രാഹുൽ ഗാന്ധി ഇടപെട്ട് ഹാർദ്ദിക്കിനെ കോൺഗ്രസിന്റെ സംസ്ഥന ഉപാധ്യക്ഷനായി നിയമിക്കുകയും ചെയ്തു.2022 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ പട്ടേൽ വോട്ടുകൾ ലക്ഷ്യം വെച്ച് കൊണ്ട് തന്നെയായിരുന്നു ഹാർദ്ദിക്കിന്റെ നിയമം.ഇപ്പോൾ അടുത്ത നിയമസഭ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുമ്പോൾ പട്ടേൽ സമുദായ വോട്ടുകൾ എല്ലാം കോൺഗ്രസിലേക്ക് ഒഒഴുകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. എന്തായാലും തിരഞ്ഞെടുപ്പിന് മുൻപ് തങ്ങളുടെ നിലപാട് വ്യക്തമാക്കി സമുദാംയാംഗങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.

 പട്ടേൽ സമുദായാംഗങ്ങൾ

പട്ടേൽ സമുദായാംഗങ്ങൾ

ഭരണത്തിൽ നിർണായക പങ്കാളിത്തം തങ്ങൾക്ക് വേണ്ടതുണ്ടെന്നും പട്ടേൽ സമുദായത്തിൽ നിന്ന് ഇത്തവണ ഒരു ഗുജറാത്ത് മുഖ്യമന്ത്രി ഉണ്ടാകണമെന്നുമാണ് കഴിഞ്ഞ ദിവസം ചേർന്ന പട്ടേൽ സമുദായത്തിലെ രണ്ട് പ്രധാന ഉപസമുദായാംഗങ്ങൾ വ്യക്തമാക്കിയത്.സൗരാഷ്ട്രയിലെ കഗ്‌വാഡിലാണ് പട്ടിദാർ ഉപവിഭാഗങ്ങളായ ലുവ, കദ്വ വിഭാഗങ്ങളുടെ പ്രമുഖ സാമൂഹിക നേതാക്കളുടെ യോഗം നടന്നത്.

 ആധിപത്യം നഷ്ടപ്പെട്ടു

ആധിപത്യം നഷ്ടപ്പെട്ടു

കേശുഭായ് പട്ടേലിന് (ഗുജറാത്ത് മുൻ ബിജെപി മുഖ്യമന്ത്രി) ശേഷം പാട്ടിദാർ സമൂഹത്തിന് സംസ്ഥാനത്ത് ആധിപത്യം നഷ്ടപ്പെട്ടു.സംസ്ഥാനത്തെ തങ്ങളുടെ സമൂഹത്തിന് രാഷ്ട്രീയ സ്വാധീനം എങ്ങനെ വീണ്ടെടുക്കാമെന്നത് ചർച്ച ചെയ്യുന്നതിനാണ് ഈ യോഗം നടന്നതെന്ന് യോഗം വിളിച്ച് ചേർത്ത സമുദായത്തിന്റെ പ്രമുഖ നേതാവായ നരേഷ് പട്ടേൽ പറഞ്ഞു.

 പട്ടേൽ മുഖ്യമന്ത്രി

പട്ടേൽ മുഖ്യമന്ത്രി

ഞങ്ങളുടെ സമുദായാംഗങ്ങൾക്ക് രാഷ്ട്രീയ പാർട്ടികളിൽ പ്രധാന പദവികൾ ലഭിക്കേണ്ടതുണ്ട്. അത് ബിജെപിയോ കോൺഗ്രസോ ആകട്ടെ, പാട്ടീദാർ സമുദായത്തിന് പ്രാധാന്യം നൽകണം. എന്തുകൊണ്ട് സംസ്ഥാനത്തെ അടുത്ത കോൺഗ്രസ് കോൺഗ്രസ് അധ്യക്ഷൻ പാട്ടീദാർ സമുദായത്തിൽ നിന്ന് ആയിക്കൂട?അടുത്ത മുഖ്യമന്ത്രിയും പാട്ടീദാർ വിഭാഗത്തിൽ നിന്ന് വേണമെന്നതാണ് തങ്ങളുടെ ആവശ്യം , നേതാക്കൾ പറഞ്ഞു.

 പ്രതീക്ഷയോടെ

പ്രതീക്ഷയോടെ

കൊവിഡ് പ്രതിസന്ധിയിൽ സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് നേതാക്കൾ ഉയർത്തിയത്. രണ്ടാം തരംഗം കൈകാര്യം ചെയ്യുന്നതിൽ സർക്കാരിന് വീഴ്ച പറ്റിയെന്ന് യോഗത്തിൽ നേതാക്കൾ കുറ്റപ്പെടുത്തി. അതേസമയം സർക്കാരിനെതിരായ സമുദായത്തിന്റെ വിമർശനത്തിൽ പ്രതീക്ഷയിലാണ് കോൺഗ്രസ്.

 14 ശതമാനം

14 ശതമാനം

സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 14 ശതമാനം പട്ടേൽ വിഭാഗക്കാരാണ്. ഹാർദ്ദിക് പട്ടേലിന് കീഴിൽ സമുദായാംഗങ്ങള് അണി നിരന്നാൽ സംസ്ഥാനത്ത് അത് വലിയ അട്ടിമറി ഉണ്ടാക്കുമെന്നാണ് കോൺഗ്രസ് നേതൃത്വം കണക്കക്കുന്നത്.

cmsvideo
  Focus back on Congress leadership drift, turmoil in party | Oneindia Malayalam
  സമുദായാംഗം

  സമുദായാംഗം

  ഗുജറാത്തിലെ മൊത്തം ജനസംഖ്യയുടെ രണ്ട് ശതമാനം മാത്രമുള്ള ന്യൂനപക്ഷ ജൈന സമുദായത്തിൽപ്പെട്ടയാളാണ് നിലവിലെ ബിജെപി മുഖ്യമന്ത്രി വിജയ് രൂപാണി. സംസ്ഥാന ബിജെപി പ്രസിഡന്റ് സി ആർ പാട്ടീൽ തെക്കൻ ഗുജറാത്തിൽ സ്ഥിരതാമസമാക്കിയ മറാത്തി സമുദായത്തിൽ നിന്നുള്ളയാളാണ്.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  patel sub castes want gujarat CM from their community
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X