Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാന്‍ ദമ്പതികളും; ഇത് ചരിത്രം

ദില്ലി: രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനുള്ള നടപടികള്‍ ആരംഭിച്ചതോടെ നോമിനേഷനുകളും സമര്‍പ്പിച്ചു തുടങ്ങി. ഇന്ത്യയുടെ ചരിത്രത്തില്‍ ഇതാദ്യമായി ഒരു ദമ്പതികളും മത്സര രംഗത്തെത്തിയിരിക്കുകയാണ്. മുംബൈ സ്വദേശികളായ മുഹമ്മദ് അബ്ദുള്‍ ഹമീദ് പട്ടേല്‍(55), സൈറ ബാനു(52) എന്നിവരാണ് നോമിനേഷന്‍ നല്‍കിയിരിക്കുന്നത്.

അതേസമയം ഇവരുടെ നോമിനേഷനുകള്‍ തള്ളാനാണ് സാധ്യത. കാരണം, മത്സരിക്കുന്നവരെ അമ്പത് എംപി മാരോ എംഎല്‍എമാരോ പിന്തുണയ്ക്കണമെന്നാണ് നിയമം. എന്നാല്‍ ഇവര്‍ക്ക് അത് ലഭിക്കില്ലെന്നുറപ്പാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇതുസംബന്ധിച്ച നിയമത്തില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് പൊതു താത്പര്യ ഹര്‍ജി നല്‍കാനാണ് മുഹമ്മദിന്റെ തീരുമാനം.

delhimap

നേരത്തെ സമാജ് വാദി പാര്‍ട്ടി ടിക്കറ്റില്‍ മുന്‍സിപ്പല്‍ കൗണ്‍സില്‍ സ്ഥാനത്തേക്ക് മത്സരിച്ചിരുന്നെങ്കിലും മുഹമ്മദിന് ജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സൗന്ദര്യം എന്നു പറയുന്നത് ചായക്കാരനെ പ്രധാനമന്ത്രിയാക്കുക മാത്രമല്ല, തങ്ങളെ പോലുള്ളവര്‍ക്ക് അവസരം നല്‍കുന്നതാണെന്നും മുഹമ്മദ് പറയുന്നു.

തന്റെ നാമനിര്‍ദ്ദേശ പത്രികയിലൂടെ ലക്ഷ്യംവെക്കുന്നത് ഓരോ ഇന്ത്യന്‍ പൗരനും പ്രസിഡന്റാകാന്‍ അവസരമുണ്ടെന്നതാണ്. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ കാശ്മീരിലെ തീവ്രവാദം അവസാനിപ്പിക്കും. ഇന്ത്യയുടെ പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് കാശ്മീര്‍. സ്ഥാനമേറ്റ് 24 മണിക്കൂറിനുള്ളില്‍ പാക്കിസ്ഥാനെ ഒരു പാഠം പഠിപ്പിക്കുമെന്നും മുഹമ്മദ് പറയുന്നു. ഭാര്യ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചത് രാജ്യത്തെ എല്ലാ മുസ്ലീം സ്ത്രീകള്‍ക്കും അവരുടെ അവകാശങ്ങളെ തിരിച്ചറിയാന്‍ വേണ്ടിയാണെന്നും മുഹമ്മദ് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+