പത്താന്‍കോട്ട് ആക്രമണം; ഇന്ത്യ പാകിസ്താന് 3 ദിവസം സമയം നല്‍കും!
ദില്ലി: പത്താന്‍കോട്ട് വ്യോമ സേന താവളത്തില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനുമായുള്ള സമാധാന ചര്‍ച്ചകള്‍ അവസാനിപ്പിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നതായി സൂചനകള്‍. ഇത് മാത്രമല്ല, പത്താന്‍കോട്ട് ആക്രമണത്തിന് പിന്നിലെ ശക്തികള്‍ എന്ന് കരുതുന്ന ജയ്‌ഷെ മുഹമ്മദിനെതിരെ നടപടി എടുക്കാന്‍ ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇക്കാര്യത്തില്‍ പാകിസ്താന്‍ എന്തെങ്കിലും ചെയ്യുന്നുണ്ടോ എന്ന് മൂന്ന് ദിവസം കാത്തിരിക്കാനാണ് ഇന്ത്യന്‍ സര്‍ക്കാരിന്റെ തീരുമാനമെന്ന് അറിയുന്നു. ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് സാധ്യമായ എല്ലാ തെളിവുകളും നല്‍കാന്‍ പഞ്ചാബ് പോലീസ്, ഐ ബി, ദേശീയ സുരക്ഷാ സേന എന്നിവര്‍ക്ക് കേന്ദ്രം നിര്‍ദേശം
നല്‍കിയിട്ടുണ്ട്.

ജയ്‌ഷെ മുഹമ്മദിനെതിരെ
പത്താന്‍കോട്ട് ആക്രമണത്തിന് പിന്നില്‍ പാകിസ്താന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജയ്‌ഷെ മുഹമ്മദ് ആണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. 2001 ലെ പാര്‍ലമെന്റ് ആക്രമണത്തിന് പിന്നിലും ജയ്‌ഷെ മുഹമ്മദായിരുന്നു.

ചര്‍ച്ചകള്‍, കൂടിക്കാഴ്ചകള്‍
പത്താന്‍കോട്ടിലെ ഭീകരാക്രമണത്തെ തുടര്‍ന്ന് തലസ്ഥാനമായ ദില്ലിയില്‍ ഒരുപാട് ഉന്നതതല ചര്‍ച്ചകളും കൂടിക്കാഴ്ചകളും നടന്നു. പ്രധാനമന്ത്രിയുടെയും പ്രതിരോധ മന്ത്രിയുടെയും അധ്യക്ഷതയിലായിരുന്നു ചര്‍ച്ചകള്‍. ആക്രമണത്തില്‍ ജെയ്‌ഷെ മുഹമ്മദിന്റെ പങ്കിനെക്കുറിച്ച് പാകിസ്താനോട് ആരായാനാണ് ചര്‍ച്ചകളില്‍ തീരുമാനമായത്.

പാകിസ്താന്‍ നടപടിയെടുക്കണം
ജയ്‌ഷെ മുഹമ്മദിനെതിരെ നടപടിയെടുക്കാനും ആക്രമണത്തിന് പിന്നിലെ ശക്തികളെ അറസ്റ്റ് ചെയ്യാനും പാകിസ്താന് മൂന്ന് ദിവസത്തെ സമയം കൊടുക്കാന്‍ തീരുമാനമായതായി അറിയുന്നു.

ഇല്ലെങ്കില്‍ ചര്‍ച്ചകള്‍ നിര്‍ത്തും
ഇക്കാര്യത്തില്‍ ഇന്ത്യയോട് സഹകരിക്കാത്ത പക്ഷം പാകിസ്താനുമായുള്ള എല്ലാവിധ ചര്‍ച്ചകളും അവസാനിപ്പിക്കാനാണ് കേന്ദ്രത്തിന്റെ നീക്കമെന്നും അറിയുന്നു. എന്തായാലും ഇക്കാര്യം ഒദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

തെളിവുകള്‍ ഇങ്ങനെ
പത്താന്‍കോട്ടില്‍ ആക്രമണത്തിനിടെ കൊല്ലപ്പെട്ട ഭീകരവാദികളുടെ ഡി എന്‍ എ സാംപിളുകള്‍, ഭീകരവാദികള്‍ പാകിസ്താനിലെ ഭാവല്‍പൂരിലേക്ക് നടത്തിയ ഫോണ്‍കോളുകള്‍ തുടങ്ങിയ തെളിവുകളാണ് ഇന്ത്യയുടെ പക്കലുള്ളത്.

അസ്ഹറിന്റെ അറസ്റ്റ്
ജയ്‌ഷെ മുഹമ്മദ് നേതാവ് മൗലാനാ മസൂര്‍ അസ്ഹറിന്റെ അറസ്റ്റാണ് ഇന്ത്യ മുന്നോട്ട് വെക്കുന്ന ആവശ്യം. പാര്‍ലമെന്റ് ആക്രമണത്തിന് പിന്നിലെ ബുദ്ധികേന്ദ്രവും അസ്ഹറാണ് എന്നാണ് കരുതപ്പെടുന്നത്.

ജയ്‌ഷെ മുഹമ്മദ് വീണ്ടും
ഇന്ത്യയ്‌ക്കെതിരായ ആക്രമണങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന് ജയ്‌ഷെ മുഹമ്മദ് എന്ന ഭീകരസംഘടനയെ പുനരുജ്ജീവിപ്പിക്കാന്‍ പാക് രഹസ്യാന്വേഷണ വിഭാഗമായ ഐ എസ് ഐ ശ്രമിക്കുന്നതായി കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പാകിസ്താന്‍ തന്നെ നിരോധിച്ചിരുന്നു
2002ല്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ നിരോധിച്ച സംഘടനയാണിത്. 2001ല്‍ ഇന്ത്യന്‍ പാര്‍ലമെന്റിന് നേരെ നടന്ന ഭീകരാക്രമണത്തിന് നേതൃത്വം നല്‍കിയതും ഇതേ ജയ്‌ഷെമുഹമ്മദാണ്.












Click it and Unblock the Notifications