എംയ്‌സില്‍ തല്‍സമയ ശസ്ത്രക്രിയക്കിടെ രോഗി മരിച്ചു
ദില്ലി : ദില്ലിയിലെ എംയ്‌സില്‍ ശസ്ത്രക്രിയ സംബന്ധിച്ച വര്‍ക്ക്‌ഷോപ്പിനിടെ തല്‍സമയ ശസ്ത്രക്രിയക്ക് വിധേയനായ രോഗി മരിച്ചു. നൂറോളം സര്‍ജന്‍മാര്‍ക്കായി നടത്തിയ ലൈവ് ഡെമോയ്ക്കിടെയാണ് രോഗി മരിച്ചത്
ശോഭ റാം എന്ന 62 കാരന്‍ ശസ്ത്രിക്രിയക്കിടെ മരിച്ചത്. എംയ്‌സും ദില്ലിയിലെ ആര്‍മി റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ആശുപത്രിയും സംയുക്തമായി നടത്തിയ വര്‍ക്ക്‌ഷോപ്പിനിടെയായിരുന്നു ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത് ജപ്പാന്‍കാരനായ ഡോ ഗോറോ ഹോണ്ടയാണ്.

കഴിഞ്ഞ ദിവസം രാവിലെ9 മണിയോടെയാണ് ലാപ്രോസ്‌കോപിക് ലിവര്‍ റിസക്ഷന്‍ ശസ്ത്രക്രിയ ആരംഭിച്ചത്. ഏതാനും നിമിഷങ്ങള്‍ക്കകം അനിയന്ത്രിതമായ രക്തസ്രാവം ഉണ്ടാകുകയായിരുന്നു.പഠനത്തിന്റെ ഭാഗമായി നൂറോളം സര്‍ജന്‍മാര്‍ക്കായി സജ്ജമാക്കിയിരുന്ന ലൈവ് ഫീഡ് പെട്ടെന്ന് നിര്‍ത്തലാക്കി.
ഉടന്‍ തന്നെ രോഗിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ഒന്നര മണി മണിക്കൂറിനുള്ളില്‍ മരണം സംഭവിക്കുകയായിരുന്നു.
ഓപ്പണ്‍ ശസ്ത്രക്രിയ മതിയെന്ന നിര്‍ദേശങ്ങള്‍ അവഗണിച്ച ഡോ ഹോണ്ട ലാപ്രോസ്‌കോപിക് ശസ്ത്രക്രിയയുമായി മുന്നോട്ടു പോകുകയായിരുന്നു എന്ന ആരോപണമുണ്ട്.സംഭവം വന്‍ വിവാദമായിരിക്കുകയാണ്












Click it and Unblock the Notifications