കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസോലേഷൻ വാർഡിൽ രോഗിയെ കിടത്തിയത് മൃതദേഹത്തിനൊപ്പം, ഞെട്ടിക്കുന്ന സംഭവം, വിവാദം

Google Oneindia Malayalam News

ഐസോലേഷൻ വാർഡിൽ കൊവിഡ് രോഗിയെ കിടത്തിയത് മൃതദേഹത്തിനൊപ്പമെന്ന്. പശ്ചിമബംഗാളിലെ നാദിയ ജില്ലയിലാണ് സംഭവം. ദേശീയ മാധ്യമമായ ഇന്ത്യ ടുഡെയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. കൊവിഡ് ലക്ഷണങ്ങളുമായെത്തിയ 55 കാരനെയാണ് മൃതദേഹത്തിനൊപ്പം കിടത്തിയത്.

കൊവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചതോടെയാണ് 55 കാരനെ ജനറൽ ആശുപത്രിയിലെ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്. നാദിയ ജില്ലയിലെ കല്യാണിയിലെ കോളേജ് ഓഫ് മെഡിസിൻ ആന്റ് ജവഹർലാൽ നെഹ്‌റു മെമ്മോറിയൽ ഹോസ്പിറ്റൽ വെച്ചാണ് രോഗിക്ക് ദുരനുഭവം നേരിടേണ്ടി വന്നത്. അനുവദിക്കപ്പെട്ട കിടയ്ക്കിയിൽ എത്തിയപ്പോഴാണ് തൊട്ടടുത്ത് മൃതദേഹം കിടക്കുന്നത് ഇദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടത്. ബുധാനാഴ്ച രാത്രി മുതൽ വ്യാഴാഴ്ച ഉച്ചവരെ മൃതദേഹം അവിടെ തന്നെ കിടത്തുകയായിരുന്നവത്രേ. തുടർന്ന് ഇദ്ദേഹം സംഭവത്തിന്റെ വീഡിയോ മൊബൈലിൽ പകർത്തി. വീഡിയോ പുറത്തുവിട്ടതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്.

covid

Recommended Video

cmsvideo
OXFORD വാക്‌സിന്‍ നവംബറില്‍ ഇന്ത്യയിലെത്തും | Oneindia Malayalam

ഐസോലേഷൻ വാർഡിലെ എട്ടാം നമ്പർ ബെഡിലായിരുന്നു രോഗി, ഓക്സിജൻ സൗകര്യവും ഏർപ്പെടുത്തിയിരുന്നു. കൊവിഡിന്റെ നേരിയ ലക്ഷണങ്ങളുമായി എത്തുന്നവരെയാണ് ഇവിടെ പ്രവേശിപ്പിക്കുന്നത്. പിന്നീട് കൊവിഡ് പോസറ്റീവാണെന്ന് തെളിഞ്ഞാൽ കൊവിഡ് ആശുപത്രിയിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. ഇന്നലെ രാത്രിയാണ് ഇയാൾ മരിച്ചത്. മൃതദേഹം കട്ടിലിൽ തന്നെ കിടത്തുകയായിരുന്നു. എന്റെ കട്ടിലിന് എതിർ വശത്തായിരുന്നു ഇന്ന് രോഗി പറഞ്ഞു. തനിക്ക് ചുമയും ജലദോഷവും നേരിയ തോതിൽ ശ്വാസതടസവും അനുഭവപ്പെട്ടിരുന്നു. ഒരു കൊവിഡ് രോഗി ഉപയോഗിച്ച കിടക്കയാണ് തനിക്ക് തന്നത്. തനിക്ക് ഇപ്പോൾ തന്നെ ഇവിടെ നിന്ന് പോകണമെന്നും രോഗി പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.

അതേസമയം സംഭവത്തിൽ വിശദീകരണവുമായി ജെഎൻഎം ആശുപത്രി സുപ്രണ്ട് ഡോ അഭിജിത്ത് മുഖർജി രംഗത്തെത്തി. ഞങ്ങൾക്ക് വിഭവങ്ങളുടെ കുറവുണ്ട്, അതുകൊണ്ട് തന്നെ മൃതദേഹങ്ങൾ മോർഗിലേക്ക് കൊണ്ടുപോകുന്നതിൽ ഇത് കാലതാമസമുണ്ടാക്കുന്നു, അദ്ദേഹം പറഞ്ഞു. അതിനാൽ ഐസോലേഷൻ വാർഡിന്റെ കട്ടിലിൽ ഒരു രാത്രി മുഴുവൻ മൃതദേഹം കിടന്നിരിക്കാൻ സാധ്യത ഉണ്ട്. എന്നാൽ സേവനങ്ങൾ നൽകാൻ ഞങ്ങൾ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവം പരിശോധിച്ച് വരികയാണെന്നായിരുന്നു നൈദിയ ജില്ല സിഎംഒ അപരേഷ് ബാനർജിയുടെ പ്രതികരണം.

റാഫേൽ യുദ്ധവിമാനങ്ങൾക്ക് കരുത്ത് പകരാൻ ഹാമറുകളും; ഉടൻ ഇന്ത്യയിലെത്തുംറാഫേൽ യുദ്ധവിമാനങ്ങൾക്ക് കരുത്ത് പകരാൻ ഹാമറുകളും; ഉടൻ ഇന്ത്യയിലെത്തും

ബിഹാറിൽ അവസാന നിമിഷം രാഹുൽ ഗാന്ധിയുടെ കിടിലൻ നീക്കം; എൻഡിഎയ്ക്ക് നിരാശ! ജിതിൻ റാം മഞ്ചിയുടെ മറുപടിബിഹാറിൽ അവസാന നിമിഷം രാഹുൽ ഗാന്ധിയുടെ കിടിലൻ നീക്കം; എൻഡിഎയ്ക്ക് നിരാശ! ജിതിൻ റാം മഞ്ചിയുടെ മറുപടി

രാജസ്ഥാനിൽ കൈവിട്ട കളിക്ക് കോൺഗ്രസ്; ഹൈക്കോടതി തുണച്ചില്ലെങ്കിൽ തിരുമാനം ഇങ്ങനെരാജസ്ഥാനിൽ കൈവിട്ട കളിക്ക് കോൺഗ്രസ്; ഹൈക്കോടതി തുണച്ചില്ലെങ്കിൽ തിരുമാനം ഇങ്ങനെ

English summary
patient made to sleep with deadbody in west bengal hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X